കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയിൽ നന്ദകുമാർ വേണ്ട, സിപിഎമ്മിൽ കലാപം, 3 ബ്രാഞ്ച് സെക്രട്ടറിമാരടക്കം രാജിവെച്ചു

Google Oneindia Malayalam News

പൊന്നാനി: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി പൊന്നാനിയിലെ പാര്‍ട്ടി അംഗങ്ങളുടെ പ്രതിഷേധം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയായി സിഐടിയു നേതാവ് പി നന്ദകുമാറിനെ പാര്‍ട്ടി തീരുമാനിച്ചതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം ശക്തമായി നടപ്പിലാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെയാണ് പി ശ്രീരാമകൃഷ്ണന് ഇത്തവണ അവസരം നഷ്ടപ്പെട്ടത്. എന്നാല്‍ പി നന്ദകുമാറിനെ വേണ്ടെന്നും ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നുമാണ് പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കം രാജി സമര്‍പ്പിച്ചിരിക്കുകയാണ്.

cpim

നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ നവാസ് നാക്കോല, മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടികെ മഷ്ഹൂദ്, ലോക്കല്‍ കമ്മിറ്റി അംഗമായ അംഗമായ എം നവാസ്, താഴത്തേല്‍ പടി ബ്രാഞ്ച് സെക്രട്ടറിയായ അനിരുദ്ധന്‍ കുവ്വക്കാട്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി അശോകന്‍, ബിജു കോതമുക്ക്, പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എംഎം ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വിഎം റാഫി എന്നിവരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഇനിയും പാര്‍ട്ടിയില്‍ നിന്ന് രാജിയുണ്ടാകും എന്നാണ് സൂചന.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

പൊന്നാനിയില്‍ നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. നന്ദകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും ഇറങ്ങില്ലെന്നാണ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. തീരദേശ മേഖലയില്‍ ആണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. മലപ്പുറത്തെ പ്രധാന നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. നന്ദകുമാറിന്റെ പേര് പൊന്നാനിയില്‍ പരിഗണിക്കപ്പെട്ടിരുന്ന ആദ്യഘട്ടത്തില്‍ തന്നെ പ്രാദേശിക തലത്തില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍

Recommended Video

cmsvideo
രാഷ്ട്രീയ ജീവിതവും വിശേഷങ്ങളും പങ്ക് വച്ച്എല്‍ദോസ് കുന്നപ്പിള്ളി ​| Oneindia Malayala

English summary
CPM leaders resigns in Ponnani over P Nandakumar's candidature in the constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X