Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദ് ദേവര്‍കോവില്‍ രാജിയിലേക്ക്? നിലപാട് കടുപ്പിച്ച് സിപിഎം,രണ്ട് വിഭാഗവും മുന്നണിക്ക് പുറത്താവും

തിരുവനന്തപുരം: രണ്ടായി പിളര്‍ന്ന ഐഎന്‍എല്‍ എന്ന ഘടകക്ഷിയുടെ ഇടതുമുന്നണിയിലെ നിലനില്‍പ്പ് ആശങ്കയില്‍. പിളര്‍ന്ന രണ്ട് ഗ്രൂപ്പുകളേയും ഘടകക്ഷി എന്ന നിലയില്‍ മുന്നണിയില്‍ നിര്‍ത്തുന്ന പതിവ് എല്‍ഡിഎഫില്‍ ഇല്ല. ഒന്നിച്ച് നിന്നാല്‍ മുന്നണിയില്‍ തുടരാന്‍ അനുവദിക്കും. അത് സാധ്യമായില്ലെങ്കില്‍ രണ്ട് വിഭാഗത്തേയും മുന്നണിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തും.

പിന്നീട് ഔദ്യോഗികം വിഭാഗമായി ആര് അംഗീകരിക്കപ്പെടുന്നോ അവര്‍ക്കായിരിക്കും മുന്നണി പ്രവേശനം നല്‍കുക. ഐഎന്‍എല്ലിന്‍റെ മന്ത്രി സ്ഥാനം തിരിച്ചെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും സിപിഎം ആലോചിക്കുന്നുണ്ട്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

ഏക എംഎല്‍എ

ഏക എംഎല്‍എയ്ക്ക് മന്ത്രി സ്ഥാനം ഉള്‍പ്പടേയുള്ള പദവി നല്‍കി അംഗീകരിച്ചിട്ടും പാര്‍ട്ടിയിലുണ്ടായ തമ്മിലടിയില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. ഒരു ഘട്ടത്തില്‍ ഐഎന്‍എല്ലിലെ തര്‍ക്കത്തില്‍ സിപിഎം ഇടപ്പെട്ടിരുന്നു. നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ഒന്നിച്ച് പോകണമെന്ന നിര്‍ദേശം സിപിഎം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല.

ഐഎന്‍എല്‍

നിലവിലെ പിളര്‍പ്പും പ്രശ്നങ്ങളും ഐഎന്‍എല്‍ തന്നെ പരിഹരിക്കണമെന്നാണ് സിപിഎം നിര്‍ദേശം. ഒരു ഘട്ടത്തില്‍ ഇടപ്പെട്ടിരുന്നു. വീണ്ടും മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. പിളര്‍പ്പ് കൂടുതല്‍ വിഴുപ്പലക്കലുകള്‍ക്കു ഇടയാക്കിയാലാവും മന്ത്രി സ്ഥാനം തിരിച്ചെടുക്കുന്നത് സിപി​എം ആലോചിക്കുക.

മുന്നണിക്ക് നാണക്കേട്

മുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയ ഐ.എന്‍.എല്‍ നേതൃത്വത്തോട് കടുത്ത രോഷത്തിലാണ് സിപിഎം. നിലവിലെ തര്‍ക്കത്തില്‍ സിപിഎം എപി അബ്ദുള്‍ വഹാബ് പക്ഷത്തിനൊപ്പമാണെന്നാണ് സൂചന. പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവിലാവട്ടെ കാസിം ഇരിക്കൂര്‍ പക്ഷത്തോട് ഒപ്പവും. ഇതാണ് മന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.

പ്രധാന പരാതി

മന്ത്രിയെന്ന നിലയിലെ അഹമ്മദ് ദേവര്‍കോവിലിന്‍റെ സമീപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സിപിഎമ്മിന് നേരത്തെ മുതല്‍ അമര്‍ഷമുണ്ട്. സിപിഎമ്മിലെ ചില പ്രാദേശിക നേതൃത്വങ്ങള്‍ നേരത്തെ തന്നെ മന്ത്രിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. പലപ്പോഴും മുന്നണി നേതൃത്വത്തോട് ആലോചിക്കാതെയുള്ള തീരുമാനം മന്ത്രിയെടുക്കുന്നുവെന്നതാണ് പ്രധാന പരാതി.

മന്ത്രിസ്ഥാനം

അച്ചടക്കമില്ലെങ്കില്‍ അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കണമെന്ന നിലപാട് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചില സിപിഎം നേതാക്കള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ദേശീയ നേതൃത്വം കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണെന്നതാണ് അഹമ്മദ് ദേവര്‍ കോവിലിന്‍റെ പിടിവള്ളി.

അച്ചടക്ക ലംഘനം


സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബിനേയും 7 നേതാക്കളേയും നീക്കം ചെയ്തതായും അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്നും ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേശീയ പ്രസിഡന്റിന്‍റെ നിലപാടനെ തള്ളി അബ്ദുള്‍ വഹാബ് വിഭാവവും രംഗത്ത് എത്തി.

പിളർപ്പിന് ശേഷം

പിളർപ്പിന് ശേഷം ഇരുനേതാക്കളും സിപിഎമ്മുമായി സംസാരിച്ചിട്ടുണ്ട്. എ പി അബ്ദുള്‍ വഹാബ് വിഭാഗം ഇന്ന് സിപിഎം നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് ഇരുവിഭാഗവും വ്യക്തമാക്കുന്നത്. നിലവില്‍ മുന്നണിക്ക് പുറത്ത് പോവേണ്ടി വരുമെന്ന കാര്യം സിപിഎം ഇവരോട് സൂപിച്ചിപ്പിച്ചില്ലെന്നും സൂചനയുണ്ട്.

മുന്നണി യോഗത്തില്‍

മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ രണ്ട് വിഭാഗവും കത്ത് നല്‍കുന്നതോടെയാക്കും സിപിഎം നിലപാട് വ്യക്തമാക്കുക. സാധാരണ എൽഎഡിഎഫ് യോഗത്തിൽ കാസിമും അബ്ദുൾ വഹാബുമാണ് പാര്‍ട്ടിയെ പ്രതിനിധാനംചെയ്ത്‌ പങ്കെടുക്കുക. രണ്ട് വിഭാഗമായി തന്നെ മുന്നോട്ട് പോവാന്‍ തീരുമാനിച്ചാല്‍ മുന്നണിക്ക് ഒപ്പം നിര്‍ത്തുകയും ഘടകകക്ഷിയെന്ന ആനുകൂല്യങ്ങള്‍ ഒഴിവാക്കുകുയം ചെയ്യും.

ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+