Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമത്തിനിടയിലും അന്നം മുട്ടിയ്ക്കാതെ കണ്ണൂർ; കുട്ടികൾക്കായി കഞ്ഞിയും പുഴുക്കും; സഹായവുമായി സിപിഎം

സിപിഎം അനുകൂല സംഘടനയായ ഐആർപിസിയുടെ നേതൃത്വത്തിലാണ് കലോത്സവ വേദിയിൽ കഞ്ഞിയും പുഴുക്കും വിതരണം ചെയ്തത്.

കണ്ണൂര്‍: ഹര്‍ത്താലില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് സഹായവുമായി യുവാക്കള്‍. സിപിഎം നേതൃത്വത്തില്‍ ആരംഭിച്ച സാന്ത്വന പരിചരണ പ്രസ്ഥാനം ഐആര്‍പിസി കലോത്സവ വേദിയില്‍ കഞ്ഞി വിതരണം നടത്തി. ബിജെപി പ്രവര്‍ത്തന്‍ വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഹര്‍ത്താലാണ്. കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി എന്ന് പറയുന്നുണ്ടെങ്കിലും ഹോട്ടലുകളും റെസ്‌റ്റോറസ്റ്റുകളും തുറന്നിട്ടില്ല. ഇത് മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരു പോലെ വെട്ടിലാക്കി.

food fest

കുട്ടികള്‍ ഉച്ചഭക്ഷണം കിട്ടാതെ വിശന്ന് തളര്‍ന്ന് ഇരിക്കുമ്പോഴാണ് സിപിഎം ജില്ലാസെക്രട്ടറിയും മുന്‍ എംഎല്‍എയുമായി പി ജയരാജന്‌റെ നേതൃത്വത്തില്‍ രൂപീകരിച്ചു ഐആര്‍പിസി( ഇനീഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‌റ് കെയര്‍)ലെ അംഗങ്ങള്‍ കഞ്ഞിയും പുഴുക്കുമായി എത്തിയത്. ഊട്ടുപുരയില്‍ ഭക്ഷണ ഉണ്ടെങ്കിലും തിരക്ക് കാരണം പലര്‍ക്കും അങ്ങോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ നിരവിധ പേരാണ് കഞ്ഞി കുടിയ്ക്കാന്‍ എത്തിയത്.

kanjji fest

സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടുന്നതാണ് ഐആര്‍പിസി. സാമൂഹിക പങ്കാളിത്തത്തോടെ സാന്ത്വന ചികിത്സാ രംഗത്ത് മികച്ച സേവനങ്ങളാണ് ഇവര്‍ നടത്തുന്നത്. അംഗങ്ങളുടെ വീട്ടില്‍ നിന്ന് ശേഖരിച്ച അരിയും മറ്റ് സാധങ്ങളുമാണ് കഞ്ഞിയും പുഴുക്കും ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. അക്രമ രാഷ്ട്രീയത്തിന് പേരിലെ ചീത്തപേര് മാത്രമല്ല, ആതിഥേയമര്യദയ്ക്ക് മുന്‍ പന്തിയിലാണ് തങ്ങളെന്ന് തെളിയിക്കുകയാണ് കണ്ണൂരുകാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+