സിപിഎമ്മിന് പുതിയ ദിശാബോധം വേണമെന്ന് പ്രകാശ് കാരാട്ട്, ത്രിപുരയിലെ തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ്

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിയില്‍ നിന്ന് സിപിഎം പാഠം പഠിക്കണമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎമ്മിന് പുതിയ ദിശാബോധം വേണ്ട സമയമാണിത്. രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നല്‍കുന്ന പാഠമെന്ന് കാരാട്ട് വ്യക്തമാക്കി. ത്രിപുരയിലെ തിരിച്ചടി താല്‍ക്കാലികമാണ്. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതാണ് ത്രിപുരയിലെ പരാജയത്തിന് കാരണം. അതിന് കോണ്‍ഗ്രസും കാരണമായി. അവരുടെ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയതും വോട്ടുബാങ്കില്‍ ചോര്‍ച്ച വന്നതുമാണ് സിപിഎമ്മിന്റെ പരാജയത്തിലേക്ക് നയിച്ചതെന്ന് കാരാട്ട് പറഞ്ഞു.

ത്രിപുരയെ നയിക്കാന്‍ ബിപ്ലബ് കുമാർ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, പ്രതീക്ഷയോടെ ബിജെപി!

1

അതേസമയം ബിജെപിയുടെ പണാധിപത്യവും അവിടെ തിരിച്ചടിയായി. ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധി നേരിടാനും മറികടക്കാനും പാര്‍ട്ടിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിപുരയില്‍ 45 ശതമാനം വോട്ട് പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ ജനങ്ങള്‍ പൂര്‍ണമായും പാര്‍ട്ടിയെ കൈവിട്ടിട്ടില്ല എന്നാണ് മനസിലാവുന്നത്. അതുകൊണ്ട് തിരിച്ചുവരാനാവും. നിലവിലെ സാഹചര്യത്തില്‍ പുതിയ ദിശാബോധം പാര്‍ട്ടിക്ക് ആവശ്യമാണെന്നാണ് ത്രിപുര നല്‍കുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.

2

കോണ്‍ഗ്രസിന്റെ ബൂത്ത് തലം തൊട്ടുള്ള അംഗങ്ങള്‍ വരെ ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസിലടക്കം ചര്‍ച്ച ചെയ്യണം. അതിനനുസരിച്ചായിരിക്കണം അടവുനയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ത്രിപുരയിലെ തോല്‍വിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് പ്രകാശ് കാരാട്ടാണ്. കോണ്‍ഗ്രസുമായുള്ള സഹകരണം സീതാറാം യെച്ചൂരി പക്ഷം ഉയര്‍ത്തുന്നുണ്ട്. കാരാട്ടാണ് ഇതിന് തടസം നില്‍ക്കുന്നതെന്നാണ് പ്രധാന ആരോപണം.

ലോകാവസാനം വരുന്നു? ദശലക്ഷങ്ങളെ കൊന്നൊടുക്കുന്ന മഹാമാരി... ഡിസീസ് എക്‌സ്, കണ്ടെത്താത്ത രോഗാണു

മുസ്ലിംകള്‍ ശ്രീലങ്ക കീഴടക്കും; മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടി!! തമിഴരേക്കാള്‍ പ്രശ്‌നക്കാര്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpm want a new face of vision says prakash karat

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്