കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും ലീഗും മാത്രമുള്ള സംവിധാനമായി യുഡിഎഫ് മാറി, ജോസിന്റെ വരവിന് പിറകെ സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫിലേക്കുളള വരവിനെ സ്വാഗതം ചെയ്ത് സിപിഎം. 38 വർഷം നീണ്ട് നിന്ന യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് എത്തിയിരിക്കുന്നത്. കോട്ടയത്ത് 5 സീറ്റടക്കം 12 സീറ്റുകളിൽ ഇരുപക്ഷവും ധാരണയിൽ ആയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പാലായും കാഞ്ഞിരപ്പളളിയും അടക്കം ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. എന്നാൽ ഉപാധികൾ ഇല്ലാതെയാണ് ഇടത് മുന്നണി പ്രവേശം എന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.

'കൊറോണക്കാലമല്ലേ, ജീവിച്ചിപ്പിരിപ്പില്ലെന്ന് ആളുകൾ കരുതിയാലോ', പാർവ്വതിയെ പരിഹസിച്ച് ഗണേഷ് കുമാർ'കൊറോണക്കാലമല്ലേ, ജീവിച്ചിപ്പിരിപ്പില്ലെന്ന് ആളുകൾ കരുതിയാലോ', പാർവ്വതിയെ പരിഹസിച്ച് ഗണേഷ് കുമാർ

ജോസ് വിഭാഗം എൽഡിഎഫിന്റെ ഭാഗമായതോടെ കോണ്‍ഗ്രസും ലീഗും മാത്രമുള്ള സംവിധാനമായി ഫലത്തില്‍ ആ മുന്നണി മാറിയെന്ന് സിപിഎം പ്രതികരിച്ചു. സിപിഎം പ്രസ്താവന: 'എല്‍ഡിഎഫുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്സ്‌-എം ൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യുഡിഎഫിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും. യുഡിഎഫ്‌ രൂപികരണത്തിന്‌ നേതൃത്വം നല്‍കിയ പാര്‍ടിയാണ്‌ 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്‌.

cpim

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫില്‍ നിന്നും പുറത്തു വന്ന എല്‍ജെഡി, എല്‍ഡിഎഫിന്റെ ഭാഗമായി. കോണ്‍ഗ്രസും ലീഗും മാത്രമുള്ള സംവിധാനമായി ഫലത്തില്‍ ആ മുന്നണി മാറി. ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്‌ ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ്‌ കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്‌.

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

അപ്പോൾ അറിയാത്ത ദീലിപോ? 'ഇടവേളയില്ലാത്ത വിഡ്ഡിത്തരങ്ങൾ', ഇടവേള ബാബുവിനെ പൊളിച്ചടുക്കി രേവതി സമ്പത്ത്അപ്പോൾ അറിയാത്ത ദീലിപോ? 'ഇടവേളയില്ലാത്ത വിഡ്ഡിത്തരങ്ങൾ', ഇടവേള ബാബുവിനെ പൊളിച്ചടുക്കി രേവതി സമ്പത്ത്

മതനിരപേക്ഷത, കര്‍ഷക പ്രശനങ്ങള്‍, വികസനം എന്നീ കാര്യങ്ങളില്‍ എല്‍ഡിഎഫിന്റേയും സര്‍ക്കാരിന്റേയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. നാടിന്റെ പൊതുവികാരം തന്നെയാണ്‌ അതില്‍ പ്രതിഫലിക്കുന്നത്‌. ഇത്‌ എല്‍ഡിഎഫ്‌ സ്വീകരിക്കുന്ന ശരിയായ സമീപനത്തിനുള്ള അംഗീകാരം കൂടിയാണ്‌. രാഷ്ട്രീയ നിലപാട്‌ ജോസ്‌ കെ മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫ്‌ ചര്‍ച്ച ചെയ്‌ത്‌ ഇക്കാര്യത്തില്‍ ക്രിയാത്മക നിലപാട്‌ സ്വീകരിക്കും'.

ജോസ് വിഭാഗം തന്നെ കൂവി, പാലായും കാഞ്ഞിരപ്പളളിയും അടക്കം ജോസ് കൈവിട്ടു, തിരിച്ചടിച്ച് പിജെ ജോസഫ്ജോസ് വിഭാഗം തന്നെ കൂവി, പാലായും കാഞ്ഞിരപ്പളളിയും അടക്കം ജോസ് കൈവിട്ടു, തിരിച്ചടിച്ച് പിജെ ജോസഫ്

കേരള കോൺഗ്രസിനെ പിളർത്തി ജോസ് കെ മാണി ഇടത് മുന്നണിയിൽ, എംപി സ്ഥാനം രാജി വെച്ച് ജോസ്കേരള കോൺഗ്രസിനെ പിളർത്തി ജോസ് കെ മാണി ഇടത് മുന്നണിയിൽ, എംപി സ്ഥാനം രാജി വെച്ച് ജോസ്

English summary
CPM welcomes Jose K Mani fraction of Kerala Congress M to LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X