സ്ത്രീപക്ഷം ക്യാമ്പയിനുമായി സിപിഎം; ജൂലൈ ഒന്ന് മുതൽ ഒരാഴ്ചക്കാലം പ്രചരണ പരിപാടി
തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെയും സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെയും പ്രചരണം ശക്തമാക്കാൻ സിപിഎം. ജൂലൈ ഒന്നു മുതൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.'സ്ത്രീപക്ഷ കേരളം' എന്ന പേരിലാണ് പ്രചാരണ പരിപാടി.
പരിപാടിയുടെ പ്രചരണത്തിനായി സിപിഎം കേഡർമാർ ഗൃഹ സന്ദർശനം നടത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട് നിരന്തരം കേരളത്തിൽ ആത്മഹത്യകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ആശയ ബോധവൽക്കരണത്തിന് സിപിഎം ഒരുങ്ങുന്നത്.സ്ത്രീ ശാക്തീകരണത്തിന് സിപിഎം ഇതിലൂടെ ഊന്നൽ നൽകും. സ്ത്രീ വിരുദ്ധതയ്ക്കെതിരെ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.

Recommended Video
സ്ത്രീകളുടെ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് അടിക്കിടെ അരങ്ങേറുന്നു. ലിംഗ നീതി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വരുന്നുണ്ട്. ജൂലൈ ഒന്നു മുതൽ ഒരാഴ്ചക്കാലമാണ് പരിപാടി.യുവതി, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയിൽ അണിനിരക്കുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി.












Click it and Unblock the Notifications