പരവൂര്‍ ദുരന്തം; പോലീസിനെതിരെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്
കൊല്ലം: പരവൂര്‍ പുറ്റിംഗലില്‍ വെടിക്കെട്ടിന് മുമ്പ് പോലീസും ക്ഷേത്ര ഭാരവാഹികളും തമ്മില്‍ ധാരണയായിരുനെന്ന് ക്രൈംബ്രാഞ്ച്. അപകടം നടന്നതിന്റെ തലേദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ ക്ഷേത്രഭാരവാഹികള്‍ യോഗം ചേര്‍ന്നതായും കെടിക്കെട്ടിന് പോലീസ് അനുമതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ചാത്തന്നൂര്‍ എസിപി, പരവൂര്‍ സിഐ, എസ്ഐ എന്നിവരുടെ മൊഴിയെടുക്കാനും ക്രൈമബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കളക്ടറുടെയും എഡിഎമ്മിന്റെയും മൊഴി ഉടനെ എടുക്കില്ല. വെടികെട്ടിന്റെ മുഖ്യ കരാറുകാരന് കൃഷ്ണന് കുട്ടി മരിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണന് കുട്ടി വെടിക്കെട്ടിന് വെടിമരുന്ന് നല്കിയ സിയദിനെ ഫോണ്‍ വിളിച്ചിരുന്നു.

അതേസമയം മത്സര വെടിക്കെട്ടാണ് നടക്കുന്നതെന്ന് മൈക്കിലൂടെ പ്രഖ്യാപിക്കരുതെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നതായും, വെടിക്കെട്ടിന്റെ തീവ്രത കുറയ്ക്കണമെന്ന് ആവശ്യപെട്ടതായുമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കൃത്യ നിര്‍വഹണത്തില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
പോലീസ് കമ്മീഷണര്‍, ചാത്തന്നൂര്‍ സിഐ, എസ്ഐ എന്നിവര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഉത്തരവാദിത്തം പോലീസിന് മാത്രമല്ലെന്നാണ് ഡിജിപിയുടെ വാദം. അതേസമയം അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. പൂതക്കുളം സ്വദേശി സത്യനാണ് മരിച്ചത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications