കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിനെതിരെ കെടി ജലീലിന്റെ പരാതി; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് മേധാവിക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കെടി ജലീല്‍ നല്‍കിയ പരാതി അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും, കണ്ണൂര്‍ അഡീഷണല്‍ എസ് പി സദാനന്ദനും സംഘത്തിലുണ്ട്. 12 അംഗ സംഘത്തില്‍ എസ്പിക്ക് പുറമെ 10 അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു ഇന്‍സ്പെക്ടറും ഉള്‍പ്പെട്ടിട്ടുണ്ട്.

x

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ നടപടികള്‍ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പിസി ജോര്‍ജ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. തെളിവു ലഭിച്ചാല്‍ അറസ്റ്റിലേക്ക് നീങ്ങും. ഗൂഢാലോചന കേസ് നിലനില്‍ക്കുമോയെന്ന വാദം ഉയരുന്നുണ്ടെങ്കിലും ഇതിമറികടന്നാണ് പോലീസിന്റെ നീക്കം. അതിനിടെ പിഎസ് സരിത്തിന്റെ കസ്റ്റഡിയിലെടുത്ത ഫോണ്‍ വെള്ളിയാഴ്ച ഫോറന്‍സിക് പരിശോധനക്ക് അയക്കും. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭ്യമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

പിണറായി വിജയാ കാണിച്ചുതരാം; ഭീഷണിയുമായി പിസി ജോര്‍ജ്, 'പോലീസ് എന്റെ കാലില്‍ വീണു'പിണറായി വിജയാ കാണിച്ചുതരാം; ഭീഷണിയുമായി പിസി ജോര്‍ജ്, 'പോലീസ് എന്റെ കാലില്‍ വീണു'

സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസിലും അന്വേഷണം ശക്തമാക്കാനും പോലീസ് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിനായി അന്വേഷണ സംഘം പഞ്ചാബിലേക്ക് പോകും. കേസില്‍ രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ഈ കേസില്‍ അന്വേഷണം ഇതുവരെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.

ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന വീണ്ടും രംഗത്തെത്തിയി. മുഖ്യമന്ത്രിയും കുടുംബവും സാമൂഹികവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ.ടി ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍, നളിനി നെറ്റോ, ശിവശങ്കര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയാണ് ചെയ്തത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ സമരവുമായി തെരുവിലിറങ്ങിയത്. ഒപ്പം ബിജെപി പ്രവര്‍ത്തകരും വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. ആര്‍എസ്എസിന്റെ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.

English summary
Crimebranch ADGP Will Lead Probe Team in KT Jaleel Complaint Against Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X