വടകരയിലെ കുടിവെള്ള പ്രശ്‌നം വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എയുടെ രൂക്ഷവിമര്‍ശനം

  • Posted By:
Subscribe to Oneindia Malayalam

വടകര :വടകര നിയോജമകണ്ഡലത്തില്‍ കാലങ്ങളായി അനുഭവിക്കുന്ന കുടിവെള്ള
പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനായി വകുപ്പ് മന്ത്രി മാത്യു ടി
തോമസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം
ചേര്‍ന്നു. ഇന്നലെ 3 മണിയോടെ വടകര റസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്.

വടകര നഗരത്തിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പുകള്‍ പൊട്ടുന്നത്
നിത്യസംഭവമായി മാറിയതായി സികെ നാണു എംഎല്‍എ തുറന്നടിച്ചു. റെയില്‍വെ
സ്റ്റേഷന്‍ റോഡില്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമെ കുടിവെള്ള വിതരണം
നടത്തുന്നുള്ളൂ. പൊലീസ് സ്റ്റേഷന്‍, റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള   കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആഴ്ചയില്‍ രണ്ട് ദിവസം  മാത്രം കുടിവെള്ളം ലഭിക്കുന്നത്. മാത്രമല്ല വടകര വാട്ടര്‍ അതോറിറ്റി  ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ല. കഴിഞ്ഞ വേനല്‍ കാലത്ത് വടകരയിലും പരിസര പ്രദേശങ്ങളിലും വന്‍ തോതില്‍ ഉപ്പുകലര്‍ന്ന വെള്ളമാണ് വിതരണം  ചെയ്തത്. പെരിഞ്ചേരിക്കടവില്‍ തടയണ കെട്ടാത്തതിനാല്‍ കടല്‍ വഴി വരുന്ന  വെള്ളമാണ് ഉപ്പുവെള്ളം കലരാന്‍ കാരണമായത്. തുടങ്ങിയ നിരവധി
പ്രശ്‌നങ്ങളാണ് എംഎല്‍എ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഉന്നയിച്ച് കൊണ്ട്
ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. വിഷണുമംഗലം പദ്ധതിയിലെ
പൂഴി നീക്കം ചെയ്യാത്തതും യോഗത്തില്‍ ചര്‍ച്ച വിഷയമായി. കുറ്റ്യാടി
ഇറിഗേഷന്റെ പല ഭാഗങ്ങളിലും കനാലിന്റെ ഭാഗമായി നിര്‍മ്മിച്ച  അക്വഡേറ്റുകള്‍ തകര്‍ന്നിരിക്കുകയാണ്.   ഇവ നിര്‍മ്മിക്കാന്‍ അടിയന്തിര  നടപടി സ്വീകരിക്കണമെന്നും മണ്ഡലത്തിലെ പല ഭാഗങ്ങളിലുള്ള ചെറിയ കനാലുകള്‍   പുനര്‍നിര്‍മ്മിച്ച് ജലയോഗ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

vadakara

തീരദേശ മേഖലയിലെ പുഴ, കടല്‍ എന്നിവയുടെ സൈഡുകള്‍ നിര്‍മ്മിക്കാന്‍ ഉടന്‍
തന്നെ നടപടി സ്വീകരിക്കണമെന്നും, വൃത്തിഹീനമായ സാഹചര്യത്തിലുള്ള കാപ്പുമല
ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ കോംപൗണ്ട് വാള്‍ നിര്‍മ്മിക്കണമെന്നും
ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പരാതികള്‍ കേട്ട മന്ത്രി എത്രയും പെട്ടെന്ന് നടപടി  സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരാതികളെല്ലാം തന്റെ പിഎസ് രേഖപ്പെടുത്തിയതായും ഇക്കാര്യത്തില്‍ അമാന്തത  കാണിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇകെ വിജയന്‍ എംഎല്‍എ, വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, വകുപ്പ് തലങ്ങളിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

സൈന്യത്തിന്റെ കളികൾ നടക്കില്ല, റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ്, ഇനി തൊട്ടാൽ പണികിട്ടും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Criticism against Vadakara Drinking water problem

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്