കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം:വീട്ടമ്മയെ കൊന്ന് സെപ്റ്റിക്ക് ടാങ്കിലിട്ടത് കാമുകന്‍, കൊലപാതകം സെക്സിന് വിസമ്മതിച്ചപ്പോള്‍?

  • By ജാനകി
Google Oneindia Malayalam News

കൊല്ലം: വീട്ടമ്മയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പ്രതി അറസ്റ്റിലായി. കൊല്ലം തൃക്കടവൂര്‍ സ്വദേശി രാജേഷാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പ് കാണാതായ അഞ്ചാലുംമൂട് സ്വദേശിനി ശ്രീദേവിയുടെ മൃതദേഹമാണ് കഴിഞ്ഞയാഴ്ച കണ്ടെടുത്തത്. ശ്രീദേവി രാജേഷിനൊപ്പം ഒളിച്ചോടിയെന്നാണ് വിശ്വസിച്ചിരുന്നത്.

പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കടവൂരുള്ള ആളൊഴിഞ്ഞ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തുന്നത്. മൃതദേഹാവശിഷങ്ങള്‍ ഇങ്ങനെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച മാല കാണാതായ വീട്ടമ്മയുടേതാണെന്ന് മകള്‍ തിരിച്ചറിഞ്ഞു. ശരീരീവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്. ഇതിനിടെയയാണ് പ്രതി അറസ്റ്റിലാകുന്നത്.

അടുപ്പത്തില്‍

അടുപ്പത്തില്‍

രാജേഷുമായി അടുപ്പത്തിലായിരുന്നു വീട്ടമ്മ. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നത്രേ.

വിസമ്മതിച്ചു

വിസമ്മതിച്ചു

സുഹൃത്തിനൊപ്പം ലൈംഗികബന്ധം പുലര്‍ത്താന്‍ വിസമ്മതിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായായണ് വിവരം

 കൊലപാതകം

കൊലപാതകം

രാജേഷും സുഹൃത്തും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വീട്ടമ്മയെ സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

പരിശോധന ഫലം

പരിശോധന ഫലം

ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരേയും ലഭിച്ചിട്ടില്ല.

English summary
Man arrested in murder of house wife in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X