Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈസല്‍ ഫരീദിനായി ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് നീക്കം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് നീക്കം. ഇതിനായി അപേക്ഷ നല്‍കും. ഇന്റര്‍ പോളിന്റെ സഹായത്തോടെ നോട്ടീസ് നല്‍കി പിടികൂടാനാണ് നീക്കം.

ഇതിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ കസ്റ്റംസ് ഉടന്‍ അപേക്ഷ നല്‍കും. ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ മൂന്ന് പീടികയിലെ വീടിന് മുന്നില്‍ എന്‍ഐഎ ഇന്നലെ അറസ്റ്റ് വാറണ്ട് പതിച്ചിരുന്നു.

faisal fareed

ഫൈസലിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. ഫൈസല്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വൈകാതെ ഇന്ത്യക്ക് കൈമാറുമെന്നാണ് സൂചന. നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്റര്‍പോള്‍ മുഖാന്തരം ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് നടപടി സ്വീകരിച്ചു വരുന്നത്.

സ്വപ്ന സുരേഷിനും പ്രതിയായ ഫൈസല്‍ ഫരീദിനും വലിയ സ്വാധീനമുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ഇവര്‍ക്ക് സിനിമാമേഖലയിലും സ്വാധീനമുണ്ടായിരുന്നു. ഫൈസലിന് പ്രമുഖ സംവിധായകരെ വരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍.

Recommended Video

cmsvideo
    Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam

    ഫൈസല്‍ ഫരീദിന് മലയാളം സിനിമയിലെ സംവിധായകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നേരത്തെ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറാണ് ഫൈസലിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. നാല് മലയാള സിനിമകള്‍ക്കായും ഇയാള്‍ പണമിറക്കിയിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ഉള്‍പ്പെടെ ഫൈസലും സുഹൃത്തുക്കളും ചേര്‍ന്ന് പണമിറക്കിയിരുന്നു. ഈ സിനിമകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

    ഒപ്പം സ്വപ്ന സുരേഷിന് മനുഷ്യക്കടത്ത് കേസില്‍ പങ്കുണ്ടെന്നും എന്‍ഐഎ പറയുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഒരു വര്‍ഷം മുമ്പ് സ്വപ്ന ഉള്‍പ്പെട്ട മനുഷ്യക്കടത്തിനെക്കുറിച്ചാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് സൂചന ലഭിച്ചത്. മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകന്റെ മകളെ വിദേശത്തേക്ക് കടത്തി കൊണ്ടുപോയതിനെ കുറിച്ച് ഉയര്‍ന്ന പരാതിയാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ സൂചനകള്‍ സ്വപ്നയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+