ട്രോളുകൾക്കുള്ള മറുപടിയോ? മോദിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് നവ്യ നായർ; നവ്യയുടെ വാക്കുകൾ ഇങ്ങനെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദർശനം വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. അദ്ദേഹത്തിന് വൻ സ്വീകരമാണ് ലഭിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ചലച്ചിത്രം രംഗത്തെ ചില നടീനടന്മാർ യുവം കോൺക്ലേവിൽ പങ്കെടുത്തതിനെതിരെ വലിയ വിമർശനം ആണ് ഉയർന്നത്.
നവ്യ നായർ, സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, നടി അപർണ ബാലമുരളി, ഗായകൻ ഹരിശങ്കർ തുടങ്ങിയവർ യുവത്തിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ വിമർശനും ട്രോളുകളും ഉയർന്നിരുന്നു. നവ്യയ്ക്കും അപർണയ്ക്കും എതിരെയായിരുന്നു കൂടുതൽ വിമർശനം. ഇപ്പോൾ പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നവ്യ. ഫോട്ടോക്ക് നവ്യ കൊടുത്ത ക്യാപ്ഷൻ വൈറൽ ആയിരിക്കുകയാണ്.

ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഈ വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട് എന്നാണ് നവ്യ നായർ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. യുവം 2023 എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പമുണ്ട്. തനിക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയിലാണ് നവ്യ ഇപ്പോൾ ഈ ഫോട്ടോ പങ്കുവെച്ചത്. ഇത് വിമർശനങ്ങൾക്കുള്ള മറുപടിയാണെന്നാണ് ചിലർ പറയുന്നത്. അതേസമയം നിരവധിപേരാണ് നവ്യയുടെ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
നവ്യയ്ക്ക് അവാർഡ് കൊടുക്കണം, അഭിനയത്തിന് അല്ല ചുവന്ന കൊടി കാണുമ്പോൾ എന്റെയുള്ളിൽ ആവേശം വരുമെന്ന് പറഞ്ഞതിന് . പ്രധാനമന്ത്രിയുടെ പരിപാടി എന്നെഴുതി കണ്ടു അതായിരുന്നു എങ്കിൽ പോയതിൽ തെറ്റില്ല.എന്നാൽ ഇത് അതല്ല, സംഘി ആണെഹ്കിൽ അത് പറ എന്നാണ് ഒരു കമന്റ്. നവ്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മറ്റൊരു കമന്റ്.
അതേസമയം നടൻ ഉണ്ണി മുകുന്ദൻ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജീവിതത്തിലെ മികച്ച 45 മിനിറ്റുകളായിരുന്നു എന്നാണ് ഉണ്ണി പറയുന്നത്. ഗുജറാത്തിയിൽ മോദിയോട് സംസാരിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അത് സാധ്യമായെന്നും ഉണ്ണി മോദിയെ കണ്ട ശേഷം പറഞ്ഞിരുന്നു.
'ഈ അക്കൗണ്ടിൽ നിന്നുമുള്ള ഏറ്റവും മികച്ച പോസ്റ്റാണിത്. നന്ദി സാർ..അങ്ങനെ അന്ന് ദൂരെ നിന്നു കണ്ട 14 കാരന് ഇന്ന് നേരിട്ട് കാണാൻ അവസരം ലഭിച്ചിരിക്കുന്നു. അതിൽ നിന്നും ഇന്നും ഞാൻ മോചിതനായിട്ടില്ല. വേദിയിൽ നിന്ന് 'കെം ഛോ ഭൈലാ'.. എന്ന് ചോദിച്ചത് എന്നെ അക്ഷാരാർഥത്തിൽ ഞെട്ടിച്ചു. എന്ന് ഉണ്ണി പറഞ്ഞു.
അങ്ങയെ നേരിൽ കാണുക എന്ന, 14-ാം വയസുകാരൻ കണ്ട മോഹം ആണ് ഒടുവിൽ സഫലം ആയത്. നേരിൽ കാണാനും ഗുജറാത്തിയിൽ സംസാരിക്കാനും കഴിയുക എന്ന വലിയ സ്വപ്‌നം. താങ്കൾ എന്നോട് പറഞ്ഞ ഒരു വാക്കുപോലും മറക്കില്ല. അങ്ങ് നൽകിയ ഒരു ഉപദേശവും നടപ്പാക്കാതിരിക്കില്ല. 'അവ്താ റെഹ്‌ജോ സർ (ഇതു പോലെ തന്നെ ഇരിക്കുക) ജയ് ശ്രീകൃഷ്ണ." എന്നാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി കുറിച്ചത്.
Hair Care: കഞ്ഞിവെള്ളമല്ല, അരിവെള്ളം മതി, മുടി പട്ടുപോലെ തിളങ്ങും












Click it and Unblock the Notifications