പോലീസിനെ ഉപയോഗിച്ച് ദളിതരെ ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമം: ടി സിദ്ദിഖ്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ ഹര്‍ത്താല്‍ നടത്തുന്ന കേരളത്തില്‍ ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ പൊലീസിനെ ഉപയോഗിച്ച് പരാജയപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ദലിത് വിരുദ്ധ മുഖമാണ് അനാവരണം ചെയ്യുന്നത്. മോദിയുടെ ഭരണത്തിന്‍ കീഴില്‍ ദലിതര്‍ക്ക് ദേശീയതലത്തിലും രക്ഷയില്ലാതായിരിക്കുകയാണെന്നും ടി. സിദ്ദിഖ് പറഞ്ഞു. ദലിത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അബേദ്ക്കറുടെ 127-ാമത് ജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

siddhiq

ദലിതരുടെ അവകാശ സംരക്ഷണത്തിന് നേതൃത്വം നല്‍കേണ്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും കോടതികളും അവരുടെ അവകാശത്തേയും അസ്ഥിത്വത്തേയും ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണ്. ദലിതരെ ലോക്കപ്പിലിട്ട് മര്‍ദിച്ചും അവകാശങ്ങള്‍ കവര്‍ന്നെടുത്തും പൊലീസും സാധാരണക്കാരും അവരെ ദ്രോഹിക്കുന്നു. ദേശീയതലത്തില്‍ മുഖ്യധാരയില്‍നിന്ന് സമ്പൂര്‍ണമായി അവരെ മാറ്റിനിര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇവയില്‍നിന്ന് ആശ്വാസമാകേണ്ട കോടതികള്‍ പോലും അവയുടെ ദലിത് വിരുദ്ധത പുറത്തെടുക്കുന്നു എന്നത് ആശങ്കാജനകമാണ്. ദലിതര്‍ മുഖ്യധാരയില്‍ ലയിക്കുന്ന നല്ല കാലമാണ് കോണ്‍ഗ്രസിന്റെ സ്വപ്‌നമെന്നും സിദ്ദിഖ് പറഞ്ഞു.

ദലിത് കോഗ്രസ് ജില്ലാ പ്രസിഡണ്ട് സി.വി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഹബിബ് തമ്പി, റസ്സാഖ്, സി.കെ. ജലീല്‍, പി.പി. സാമിക്കുട്ടി, പി.കെ. ഷൈജു, രജ്ഞിത്ത് ഒളവണ്ണ, സി.കെ. ഷാജി, കെ. രാജീവന്‍, കെ.സാമി, ഇ.കെ. പവിത്രന്‍, വി.കെ. ഉഷ, കെ. വേലായുധന്‍, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് വി.ടി. നിഹാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
daliths are degraded by with the help of police says t siddique

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്