കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരിരംഗന്‍: സര്‍വ്വ കക്ഷിയോഗം വിളിക്കണമെന്ന് ഡീന്‍ കുര്യക്കോസ്

  • By Desk
Google Oneindia Malayalam News

ഇടുക്കി : ജില്ലയില്‍ ഒരിടവേളക്കുശേഷം കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതോടെ വിഷയവുമായി ബന്ധപ്പെട്ട് സര്‍വ്വ കക്ഷിയോഗം വിളിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ക്കുര്യാക്കോസ് സംസ്ഥാന സര്‍ക്കാനോട് ആവശ്യപ്പെട്ടുക്കൊണ്ട് കത്തു നല്‍കി. കസ്തൂരി രംഗന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് സംസ്ഥാനം കാത്തിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ കേരളം നല്‍കിയ സത്യവാങ്മൂലമനുസരിച്ച് ജില്ലയിലെ പല പ്രദേശങ്ങളും ഇ എസ് എ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ചൂണ്ടികാട്ടിയാണ് ഡീന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

നേരത്തെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായും നിരാകരിച്ചുക്കൊണ്ടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിച്ചതെന്നും ഡീന്‍ കുറ്റപ്പെടുത്തി.ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടനുസരിച്ച് എല്ലാ പഞ്ചായത്തുകളില്‍ നിന്നും ജനപ്രതിനിധികളും റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംയുക്തമായി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ജനവാസകേന്ദ്രങ്ങളും റിപ്പോര്‍ട്ടില്‍ നിന്ന് ഓഴിവാക്കപ്പെട്ടിരുന്നന്നും മിക്ക പഞ്ചായത്തുകളിലും ഇ എസ് ആയി പട്ടിക ചേര്‍ത്തിരുന്നത് വനംമാത്രമാണെന്നും ഡീന്‍ ചൂണ്ടികാണിച്ചു.

 idukki

നിലവിലെ നിറപ്പോര്‍ട്ട് യാതൊരു ഗൃഹപാഠവും ഇല്ലാതെ അന്ധമായി രാഷ്ട്രീയ വിരോധത്തിനായി സൃഷ്ടിച്ചെടുത്തതാണെന്നും ഡീന്‍ കത്തില്‍ പരാമര്‍ശിച്ചു.ജില്ലയിലെ കസ്തൂരി രംഗന്‍ വിഷയത്തില്‍ അടിയന്തരമായി സര്‍വ്വ കക്ഷി യോഗം ചേരണമെന്ന നിര്‍ദ്ദേശവും ഡീന്‍ കുര്യോക്കോസ് മുഖ്യമന്ത്രിക്കു നല്‍കിയ കത്തിലൂടെ അറിയിച്ചു.

English summary
dcc demand all party meeting for kasthuri rangan report in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X