ഒന്നര വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അവശിഷ്ടം കടപ്പുറത്ത്: അപാരം തന്നെ പോലീസിന്റെ മിടുക്ക്
ചേലക്കര: തൃശ്ശൂര്‍ ചേലക്കരയില്‍ നിന്നും ഒന്നരവര്‍ഷം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ചാവക്കാട് കടപ്പുറത്തു നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവത്ര സ്വദേശി റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നരവര്‍ഷം മുന്‍പാണ് അച്ചുപുളിക്കല്‍ ബഷീറിന്റെ ഭാര്യ സീനത്തിനെ കാണാതാവുന്നത്.
സീനത്തിനെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബഷീര്‍ പരാതി നല്‍കുകകയായിരുന്നു. ഇവരുടെ ഫോണ്‍ രേഖകള്‍ ഏതു ടവര്‍ പരിധിയിലാണെന്ന് കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച റഫീഖിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

യുവതിയുടെ അവശിഷ്ടം
ഒന്നരവര്‍ഷം മുമ്പാണ് ചേലക്കര വെങ്ങാനെല്ലൂര്‍ അച്ചുപുളിക്കല്‍ ബഷീറിന്റെ ഭാര്യ സീനത്തിനെ കാണാതാവുന്നത്. ഇവരുടെ അവശിഷ്ടംചാവക്കാട് കടപ്പുറത്തു നിന്നും കണ്ടെത്തിയത്.

സംഭവം ഇങ്ങനെ
രണ്ടു കുട്ടികളുടെ മാതാവാണ് സീനത്ത്. ഇവര്‍ ചാവക്കാട് തിരുവത്ര സ്വദേശി റഫീഖുമായി അടുപ്പത്തിലായിരുന്നു. റഫീഖില്‍ നിന്നും പലതവണകളായി രണ്ടു ലക്ഷം രൂപ സീനത്ത് വാങ്ങിയിരുന്നു. റഫീഖ് ഈ പണം തിരികെ ചോദിച്ചിരുന്നു.

കാണാതായത്
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന സീനത്ത് അവിടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങാനാണെന്നു പറഞ്ഞ് ചാവക്കാട്ടെ കടപ്പുറത്തേക്ക് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.

തര്‍ക്കം
പണം തിരികെ നല്‍കുന്നതിനെ കുറിച്ച് റഫീഖും സീനത്തും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇതോടെ മൃതദേഹം ചാവക്കാട് കടപ്പുറത്തു തന്നെ കുഴിച്ചു മൂടി.

അന്വേഷണം
സീനത്തിനെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബഷീര്‍ പരാതി നല്‍കുകകയായിരുന്നു. ഇവരുടെ ഫോണ്‍ രേഖകള്‍ ഏതു ടവര്‍ പരിധിയിലാണെന്ന് കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
തിങ്കളാഴ്ച റഫീഖിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. റൂറല്‍ എസ് പി കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി ചാവക്കാട് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇതേ സമയം ആഭരണങ്ങളും വസ്ത്രങ്ങളും സീനത്തിന്റെതാണെന്ന് സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡിന്‍എ പരിശോധന
അവശിഷ്ടങ്ങള്‍ സീനത്തിന്റെതാണെന്ന് ഉറപ്പിക്കാന്‍ വേണ്ടി ഡി എന്‍ എ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications