പ്രവാസി മൃതദേഹത്തിന് ഇനി 48 മണിക്കൂര്‍ നിബന്ധനയില്ല; 12 മണിക്കൂര്‍ മതിയെന്ന് ഹൈക്കോടതി

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ രേഖകള്‍ ഹാജരാക്കണമെന്ന വിവാദ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്നത് അവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. അബൂദാബിയിലെ ഒരു പ്രവാസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

Dead

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍. ഇനി അത് ആവശ്യമില്ല. 12 മണിക്കൂര്‍ മുമ്പ് ഹാജരാക്കിയാല്‍ മതി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേതായിരുന്നു വിവാദ സര്‍ക്കുലര്‍.

മൃതദേഹം നാട്ടിലെ വിമാനത്താവളത്തിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മരണ സാക്ഷ്യപത്രം, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എതിര്‍പ്പില്ലാ സാക്ഷ്യപത്രം എന്നിവയാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്.

യുക്തി രഹിതമായ ഈ സര്‍ക്കുലറിനെതിരേ പ്രവാസികളും നാട്ടിലുള്ളവരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. അതിനിടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതും ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നതും.

English summary
Dead body to Kerala: High Court stays Controversial Circular
Please Wait while comments are loading...