പാപമോചനത്തിന് ജയിലിലേക്ക് തീർത്ഥയാത്ര.. ദിലീപിനെ പുറത്താക്കിയതും ഇവരൊക്കെ.. ആഞ്ഞടിച്ച് ദീദി..!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന പൊതുധാരണയിൽ അടുത്തിടെ വലിയ മാറ്റം പ്രകടനമാണ്. ദിലീപിനെ ഈ കേസിൽ ആരെങ്കിലും കുടുക്കിയതാണോ എന്ന ചോദ്യം ഉറക്കെ തന്നെ ഉന്നയിക്കപ്പെടുന്നു. ഹൈക്കോടതി പോലീസ് അന്വേഷണത്തെ വിമർശിക്കുക കൂടിയായപ്പോൾ കാര്യങ്ങൾ പിന്നെയും കുഴഞ്ഞു. ദിലീപിന് വേണ്ടി ആരാധകർ മാത്രമല്ല പല പ്രമുഖരും രംഗത്തിറങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വാദങ്ങളും എതിർവാദങ്ങളും തീരുന്നില്ല.

ദിലീപിന്റെ അറസ്റ്റിന് പിന്നിൽ ആളൂരോ? പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല.. സിബിഐ വേണം

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ

ദിലീപ് സഹാനുഭൂതി അർഹിക്കുന്നു

ദിലീപ് സഹാനുഭൂതി അർഹിക്കുന്നു

ദിലീപിന് വേണ്ടിയുള്ള നിലപാടുകളിൽ വലിയ വിവാദമുണ്ടാക്കിയിരിക്കുന്നത് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോളിന്റെ ലേഖനമാണ്. ദിലീപ് സഹാനുഭൂതി അർഹിക്കുന്നു എന്ന് സ്ഥാപിക്കുന്ന ലേഖനത്തിനെതിരെ പ്രമുഖർ രംഗത്ത് വരികയുമുണ്ടായി. സെബാസ്റ്റ്യൻ പോളിന്റെ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകർ അടക്കം ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി

പ്രകോപനം ഇതാണ്

പ്രകോപനം ഇതാണ്

കുറ്റാരോപിതനുള്ള പിന്തുണയുമായി ജയിലിലേക്കുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്ന ദീദി ദാമോദരന്റെ ഫേയ്സ്ബുക്ക് പോസ്റ്റാണ് സെബാസ്റ്റ്യൻ പോളിന് ആ ലേഖനം എഴുതാനുണ്ടായ പ്രകോപനമത്രേ. ദിലീപിനെ കാണാൻ ജയിലിൽ ചെന്ന ജയറാം അടക്കമുള്ളവരെ സെബാസ്റ്റ്യൻ പോൾ അഭിനന്ദിച്ചിരുന്നു

തീർത്ഥയാത്രക്കാരുടെ ഉദ്ദേശശുദ്ധി

തീർത്ഥയാത്രക്കാരുടെ ഉദ്ദേശശുദ്ധി

ദിദി ദാമോദരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഈ തീർത്ഥയാത്രക്കാരുടെ ഉദ്ദേശശുദ്ധിയെ തുറന്ന് കാണിക്കുകയാണ്. ജീവിതത്തിൽ പല വിധ കുറ്റങ്ങൾ ചെയ്തവർ പാപമോചനത്തിനായാണ് തീർത്ഥയാത്രകൾ നടത്താറ്. ജയിലിലേക്ക് കൂട്ട തീർത്ഥയാത്ര നടത്തിയവർ വലിയൊരു പാപം ചെയ്തിട്ടുണ്ടെന്ന് ദീദി പറയുന്നു

പുറത്താക്കിയതും ഇവർ

പുറത്താക്കിയതും ഇവർ

ജയിലിൽ കിടക്കുന്ന ദിലിപ് കുറ്റം ചെയ്തിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്ന് പറയുന്നവരാണ് ഇവരെല്ലാം. ഇതേ ആളുകൾ ചേർന്നാണ് ദിലീപിനെ മലയാള സിനിമയിലെ സകല സംഘടനകളിൽ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയിട്ടുള്ളത് എന്ന യാഥാർത്ഥ്യം ദീദി ഓർമ്മപ്പെടുത്തുന്നു

നീതിക്കായി നീക്കങ്ങളില്ല

നീതിക്കായി നീക്കങ്ങളില്ല

ദിലീപ് നിരപരാധിയെന്ന് അത്ര ഉറച്ച ബോധ്യമുള്ള ഇവരാരും തന്നെ ദിലീപിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു പ്ലക്കാഡ് പോലും പിടിച്ചിട്ടില്ല. പ്രകടനം നടത്തിയിട്ടില്ല .പ്രസ്താവന ഇറക്കിയിട്ടില്ല. ദിലീപിന് നീതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയോ കോടതിയെയോ സമീപിച്ചിട്ടില്ല എന്നും ദീദി വിമർശിക്കുന്നു.

നിരപരാധിയെന്ന് പ്രഖ്യാപിക്കൂ

നിരപരാധിയെന്ന് പ്രഖ്യാപിക്കൂ

തലയിൽ മുണ്ടിട്ട് എന്ന പോലെ പാത്തും പതുങ്ങിയും ചാനൽ കണ്ണുകളെ വെട്ടിച്ചും പത്രത്തിൽ പേരു വരാതെ നോക്കിയും ജയിലിലേക്ക് തീർത്ഥയാത്ര നടത്തിയവർ പിന്നിട്ട രണ്ടു മാസത്തിനിടയിൽ ഒരു ദിവസം പോലും ഏതെങ്കിലും മാധ്യമത്തിലൂടെ ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിക്കാൻ ആർജ്ജവം കാണിക്കാത്തവരാണ് എന്നും ദീദി കുറ്റപ്പെടുത്തുന്നു

തീർത്ഥയാത്രക്കാരുടെ കുറ്റം

തീർത്ഥയാത്രക്കാരുടെ കുറ്റം

ദിലീപിനെ കാണാൻ ജയിലിലേക്ക് തീർത്ഥയാത്ര നടത്തിയവരുടെ കുറ്റം അതാണെന്നും ദീദി പറയുന്നു. ആ കുറ്റത്തിന്റെ പാപമോചനത്തിനായി ദിലീപിനെ കാണാൻ ജയിലിലേക്ക് കൂട്ടതീർത്ഥയാത്ര നടത്തുകയല്ലാതെ അവർക്ക് മറ്റുവഴിയില്ല എന്നും ദീദി വ്യക്തമാക്കുന്നു

അവൾക്കൊപ്പമാണ്

അവൾക്കൊപ്പമാണ്

എല്ലാ പോരാട്ടങ്ങൾക്കും നമുക്ക് ചെറുതും വലുതുമായ വില നൽകേണ്ടി വരാറുണ്ട്, അവൾക്കൊപ്പം നിൽക്കുന്നതിനും ജീവിതം വില ആവശ്യപ്പെടുന്നുണ്ട് എന്നും ദീദി ദാമോദരൻ ഫേസ്ബുക്കിൽ കുറിച്ചു. എങ്കിലും അവൾക്കൊപ്പമാണ് എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ദീദി വ്യക്തമാക്കുന്നു.

പിന്തുണയുമായി സജിതാ മഠത്തിൽ

പിന്തുണയുമായി സജിതാ മഠത്തിൽ

ദീദി ദാമോദരന്റെ നിലപാടിന് പിന്തുണയുമായി നടി സജിതാ മഠത്തിൽ അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിൽ ഇതിനു മുമ്പു നടന്ന സമാനമായ കേസുകളിൽ ഇരയോടൊപ്പം നിന്ന കുറച്ചു സ്തീകളിൽ ഒരാളാണ് ദീദി ദാമോദരൻ.പണവും സ്വാധീനവും സമൂഹത്തിന്റെ സ്ത്രീ വിരുദ്ധതയും കാരണം തോറ്റ ചരിത്രങ്ങൾക്കൊപ്പം നിന്ന സ്ത്രീകളിൽ ഒരാൾ എന്ന് സജിത മഠത്തിൽ ഓർമ്മപ്പെടുത്തുന്നു

മാളത്തിലൊളിക്കാൻ ''ദീദിയും കൂട്ടരും' തയ്യാറല്ല

മാളത്തിലൊളിക്കാൻ ''ദീദിയും കൂട്ടരും' തയ്യാറല്ല

പോരാടുക എന്നതു മാത്രമെ ഞങ്ങൾക്ക് വഴിയുള്ളൂ എന്ന് സജിതാ മഠത്തിൽ പറയുന്നു. ഞങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും വെറുതെ എന്തിന് വലിയ കക്ഷികളെ മുഷിപ്പിക്കുന്നുവെന്നും സിനിമാ പണികളെ ബാധിക്കും എന്നൊക്കെ പറഞ്ഞ് മാളത്തിലൊളിക്കാൻ ''ദീദിയും കൂട്ടരും' തയ്യാറല്ല സെബാസ്റ്റ്യൻ പോൾ മാരെ എന്നും സജിതാ മഠത്തിൽ വ്യക്തമാക്കുന്നു.

വരും തലമുറയ്ക്ക് ഉത്തരം നൽകണം

വരും തലമുറയ്ക്ക് ഉത്തരം നൽകണം

ഈ നിലപാടിൽ ഉറച്ച് നിൽക്കാനുള്ള കാരണവും സജിത മഠത്തിൽ തന്റെ ഫേസ്ബുക്ക് പോസ്ററിൽ വ്യക്തമാക്കുന്നു. ഞങ്ങളുടെ ചെറുമക്കൾ ഞങ്ങളെ അഭിമാനം കൊണ്ട് ചേർത്ത് പിടിക്കണമെന്ന് ഞങ്ങൾ കരുതുന്നു. അവൾ കരയുമ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് വരും തലമുറ ചോദിക്കുമ്പോൾ ഞങ്ങൾക്ക് പറയണം അവൾക്കൊപ്പം ആയിരുന്നു എന്ന്, എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Deedi Damodaran's reply to Dr. Sebastian Paul in Dileep Issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്