രക്ഷാകർത്താവിന് കുട്ടിയുടെ വാത്സല്യം നിരസിക്കുന്നത് ക്രൂരതയ്ക്ക് തുല്യം;ഹൈക്കോടതി
കൊച്ചി; രക്ഷകര്‍ത്താക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പ്രവര്‍ത്തി കുട്ടിക്ക് അടുത്ത രക്ഷകര്‍ത്താവിനോടുള്ള സ്നേഹവും വാത്സല്യവും നിഷേധിക്കുന്നതിനോ കുട്ടിയെ ഒറ്റപ്പെടുത്തുന്നതിനോ കാരണമാകുന്നത് കുട്ടികളോടുള്ള മാനസിക ക്രൂരതയാണെന്ന് കേരള ഹൈക്കോടതി.വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സ്വന്തം കുട്ടി തങ്ങളെ നിരസിക്കുന്നത്ര വേദനാജനകമായ മറ്റൊരു അവസ്ഥ ഇല്ല. അത്തരത്തിൽ കുഞ്ഞുങ്ങളെ അകറ്റുന്ന നടപടി മാനസിക ക്രൂരത തന്നെയാണെന്ന് കോടതി വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് ഒരു മകൾ പിറന്നെന്നും എന്നാൽ ആ കുഞ്ഞിനെ കാണാൻ പോലും ഭാര്യവിട്ടുകാർ അനുവദിച്ചില്ലെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചു. തന്റെ കുഞ്ഞിന്റെ ഒരു ഫോട്ടോ പോലും കാണിച്ച് തരാൻ വീട്ടുകാർ തയ്യാറായിട്ടില്ല. ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഇടപെടലിലൂടെയാണ് തനിക്ക് കുഞ്ഞിനെ കാണാൻ സാധിച്ചതെന്നും അയാൾ കോടതിയിൽ പറഞ്ഞു.
കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണ് തനിക്കും കുടുംബത്തിനും ഭാര്യവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നതെന്നും ഇയാൾ ഹർജിയിൽ ആരോപിച്ചു. അതേസമയം അപേക്ഷകന്റെ ഭാര്യ കുട്ടിയെ സംരക്ഷിക്കുന്ന മാതാവെന്ന നിലയിലുള്ള എല്ലാ കടമകളും ലംഘിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് മാതാപിതാക്കളുടെയും സ്നേഹത്തിനും വാത്സല്യത്തിനും ഒരു കുട്ടിക്ക് അവകാശമുണ്ടെന്നും. അതുപോലെ, കുട്ടിയുടെ സ്നേഹവും വാത്സല്യവും സ്വീകരിക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. വിവാഹമോചനവും അനുവദിച്ചു.












Click it and Unblock the Notifications