അരുംകൊല നടത്തിയതാണത്രേ ഈ പറയപ്പെടുന്ന സുധാകരനിസം: രൂക്ഷവിമർശനവുമായി മുല്ലക്കര രത്നാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ നേതാവ് മുല്ലക്കര രത്നാകരന്‍. "സുധാകരനിസം" എന്ന് കോണ്‍ഗ്രസുകാർ അഭിമാനത്തോടെ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ കെ സുധാകരൻ ഏതോ വിഷയത്തിൽ സ്വീകരിച്ച പ്രബലവും സുവ്യക്തവുമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി അദ്ദേഹത്തെ അണികൾ പുകഴ്ത്തുകയാണെന്നാകും നാം കാരുതുക. എന്നാല്‍ കൗമാരത്തിൽ നിന്നും യൗവ്വനത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്ന ഒരു പാവം വിദ്യാർത്ഥിയെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവർ ചേർന്ന് ഹൃദയത്തിൽ കത്തികുത്തിയിറക്കി അരുംകൊല നടത്തിയതാണത്രേ ഈ പറയപ്പെടുന്ന " ഇസം" എന്നാണ് മുല്ലക്കര രത്നാകരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
രണ്ടുദിവസമായി കോൺഗ്രസ് അണികൾ സമൂഹമാധ്യമങ്ങളിൽ അഭിമാനത്തോടെ പ്രചരിപ്പിക്കുന്ന ഒരു വാക്കാണ് "സുധാകരനിസം". അവരുടെ അധ്യക്ഷൻ ശ്രീ കെ സുധാകരന്റെ ചിത്രത്തിനൊപ്പമുള്ള പോസ്റ്ററുകളിലാണ് ഈ വാക്ക് പ്രത്യക്ഷപ്പെടുന്നത്. കെ സുധാകരൻ ഏതോ വിഷയത്തിൽ സ്വീകരിച്ച പ്രബലവും സുവ്യക്തവുമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി അദ്ദേഹത്തെ അണികൾ പുകഴ്ത്തുകയാണെന്നാകും ഇതുകാണുന്ന നാം കരുതുക . കൗമാരത്തിൽ നിന്നും യൗവ്വനത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്ന ഒരു പാവം വിദ്യാർത്ഥിയെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവർ ചേർന്ന് ഹൃദയത്തിൽ കത്തികുത്തിയിറക്കി അരുംകൊല നടത്തിയതാണത്രേ ഈ പറയപ്പെടുന്ന " ഇസം". "ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം" എന്നാണ് കെ സുധാകരൻ ഈ കൊലപാതകത്തെ വിശേഷിപ്പിച്ചത്. ഈ ഇസം ഇങ്ങനെ വാഴ്ത്തപ്പെടുന്നത് കോൺഗ്രസിനും സംസ്ഥാനത്തിനാകെയും ഗുണകരമല്ല.

കോൺഗ്രസ് ഗാന്ധിയുടെ പിന്മുറക്കാരെന്നൊക്കെ അവകാശപ്പെടുമ്പോഴും ഇതിനുമുൻപും ക്യാമ്പസിലും പുറത്തും പലതവണ കൊലപാതകം നടത്തിയിട്ടുള്ളവരാണെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ കൊലയെ ഇങ്ങനെ സംസ്ഥാനതലത്തിൽ നേതൃത്വത്തിന്റെ നേട്ടമായി വാഴ്ത്തുന്നത് ഇതൊരുപക്ഷേ ആദ്യമായിട്ടായിരിക്കും. ഇതാണിവർ പറയുന്ന കോൺഗ്രസിന്റെ മാറുന്ന മുഖമെങ്കിൽ അവർ വലിയ വില കൊടുക്കേണ്ടിവരും. നിലവിലുള്ള പിന്തുണ പോലും നഷ്ടപ്പെടുന്ന സാഹചര്യമായിരിക്കും അവരെ കാത്തിരിക്കുന്നത്.
ജനാധിപത്യ സംവിധാനങ്ങളുടെ ആകെത്തുക ആയുധത്തിന്റെ മുനത്തുമ്പുകളിൽ നിന്ന് ആശയത്തിന്റെ സംവാദതലങ്ങളിലേയ്ക്ക് രാഷ്ട്രീയത്തെയും വിശിഷ്യാ യുവജനങ്ങളെയും കൗമാരങ്ങളെയും എത്തിക്കുക എന്നതാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്ത ആ അർത്ഥത്തിൽ ലോകം അംഗീകരിക്കുന്ന വിധം ഉൾക്കൊണ്ട മനുഷ്യനാണ് മഹാത്മാ ഗാന്ധി. മഹാത്മാഗാന്ധിയെ കോൺഗ്രസുകാർ പണ്ടേ മറന്നെങ്കിലും ഗാന്ധിയുടെ രാജ്യത്ത് കോൺഗ്രസ് ആശയത്തിന് പകരം ആയുധങ്ങളേന്തുന്നതാണ് ശരി എന്ന് ഒരു കെപിസിസി അധ്യക്ഷനോ അല്ലെങ്കിൽ ഏതെങ്കിലും നേതാക്കളോ പ്രത്യക്ഷമായോ പരോക്ഷമായോ പ്രഖ്യാപിക്കുന്നത് കോൺഗ്രസിന്റെ തന്നെ ഇല്ലായ്മയിലേയ്ക്കാണ് നയിക്കുക.
ഇന്ത്യയുടെ ജനാധിപത്യപരമായ കരുത്ത് ഫാസിസത്തിനെതിരെ പ്രകടിപ്പിക്കേണ്ട ഒരുകാലത്ത് ആയുധമേന്തിയുള്ള ഇത്തരം കൊലപാതകങ്ങളും പ്രവർത്തനങ്ങളും ജനാധിപത്യ സംരക്ഷണത്തിനുതന്നെ ക്ഷീണം സംഭവിപ്പിക്കും. മാത്രമല്ല, കോൺഗ്രസിന്റെ എല്ലാത്തരത്തിലുള്ള ശക്തിയും ചോർന്നുപോകുന്നതിനേ ഇത് സഹായിക്കുകയുള്ളൂ.
മറ്റ് രാഷ്ട്രീയകക്ഷികൾ നമ്മുടെ രാഷ്ട്രീയത്തിന്റെയും ആ രാഷ്ട്രീയ നന്മകളുടെയും ഇന്നുള്ള പ്രധാനപ്രതിയോഗി ആരാണെന്ന് തിരിച്ചറിയുകയും അത്തരം ഫാസിസ്റ്റ്-വർഗീയ ശക്തികൾക്കെതിരെ നിലയുറപ്പിക്കുന്ന ശക്തികളോട് ഒത്തുചേരുന്ന ഒരു രാഷ്ട്രീയം രൂപപ്പെടുത്തുകയും ചെയ്യുന്ന കാലത്ത് കോൺഗ്രസ് ഇത്തരം പ്രവർത്തനങ്ങളിലേയ്ക്ക് പോയാൽ അതിന്റെ തിരിച്ചടി ഭയാനകമായിരിക്കും എന്ന് മാത്രമല്ല കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്തമയത്തിന് തന്നെ അത് കാരണമാകും.
ഒരു കുടുംബത്തിന്റെയും ഒരുപക്ഷേ ഒരു നാടിന്റെയും ഒരു പ്രസ്ഥാനത്തിന്റെയുമൊക്കെ പ്രതീക്ഷയായിരുന്ന ഒരു ചെറുപ്പക്കാരനെ അരുംകൊല ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇത്തരം അരുംകൊലകൾ കലാലയങ്ങളിൽ അവസാനിപ്പിക്കുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ സ്വരൂപിക്കുകയും സമാധാനപരമായ ഒരു രാഷ്ട്രീയ സാംസ്കാരികാന്തരീക്ഷം കലാലയങ്ങളിൽ നിലനിർത്തുകയും വേണം. കോൺഗ്രസുകാരാൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ മനസിലേറ്റിയ എല്ലാ നന്മയുള്ള മനസുകളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായും പങ്കുചേരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications