കൊലക്കേസ് പ്രതികള്‍ക്ക് ഫോണ്‍ കൊടുത്തത് ഫയാസോ

ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.മംഗളം പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്വര്‍ണ കടത്തിലെ പ്രതിയായ ഫയാസ് അറബിയുടെ വേഷത്തിലാണ് കോഴിക്കോട് ജയിലില്‍ എത്തി ടിപി കേസിലെ പ്രതികളെ സന്ദര്‍ശിച്ചതത്രെ. ഫയാസ് ജയിലില്‍ നിന്ന് മടങ്ങിയ ഉടന്‍ ജയില്‍ ജീവനക്കാര്‍ പരസ്പരം പണം കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് ഫയാസ് നല്‍കിയ പണമാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ഓഗസ്റ്റ് 6 നാണ് ഫയാസ് കോഴിക്കോട് ജില്ല ജയിലില്‍ എത്തി ടിപി കേസിലെ പ്രതികള കണ്ടത്. ഫയാസ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് ജയില്‍ സന്ദര്‍ശനം വിവാദമായത്.
ഫയാസിന്റെ ജയില്‍ സന്ദര്‍ശനത്തെപ്പറ്റി വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നാണ് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അറബിയുടെ വേഷം ധരിച്ചെത്തിയതിന് പിന്നിലെ ദുരൂഹതയും ബാക്കിയാണ്.












Click it and Unblock the Notifications