സൗബിൻ ഷാഹിർ കുടുങ്ങുമോ? കോടികളുടെ കള്ളപ്പണ ഇടപാടോ? സത്യം അറിയാന്‍ ആദായ നികുതി വകുപ്പും
മലയാള സിനിമ കളക്ഷന്‍ ബുക്കില്‍ ചരിത്രം സൃഷ്ടിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ 2024 ഫെബ്രുവരി 22 ന് പുറത്തിറങ്ങിയ ചിത്രം ഏകദേശം 242 കോടിയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഒരു മലയാള സിനിമ ഇന്നുവരെ നേടിയതില്‍ വെച്ച് ഏറ്റവും വലിയ കളക്ഷനാണ് സ്വന്തം പേരില്‍ കുറിച്ചത്.
ചിത്രം വന്‍വിജയം നേടിയെങ്കിലും നിർമ്മാതാക്കളുടെ പേരില്‍ വലിയ ആരോപണങ്ങളാണ് പിന്നീട് ഉയർന്ന് വന്നത്. ചിത്രത്തിന്റെ വിജയത്തിന്റെ മറവില്‍ വലിയ രീതിയില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നതായിരുന്നു പ്രധാന ആരോപണം. ഇപ്പോഴിതാ അത് അദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വരെ എത്തി നില്‍ക്കുകയാണ്.

സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീലിസാണ് പരിശോധന നടക്കുന്നത്. പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫിസിലും ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. താരത്തിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
നാല് മണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പരിശോധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആദായനികുതി വകുപ്പ് പുറത്ത് വിട്ടിട്ടില്ല. സൗബിൻ ഷാഹിറിനെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്റേയും നടപടി.
മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിറും ഷോൺ ആന്റണിയും ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ട് നേരത്തെ പൊലീസും ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു. ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിലിന്റെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. ഏഴ് കോടി രൂപ സിനിമയ്ക്കായി നിക്ഷേപിച്ചെങ്കിലും നിർമ്മാതാക്കള്‍ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ പരാതി.
ചിത്രത്തിന്റെ മുടക്കുമുതല്‍ 22 കോടി രൂപയാണെന്നായിരുന്നു നിർമ്മാതാക്കള്‍ സിറാജിനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിനായി ചിലവായത് 18.65 കോടി രൂപ മാത്രമായിരുന്നു. 40 % ലാഭവിഹിതമാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും തനിക്ക് 40 കോടിയുടെ നഷ്ടമുണ്ടായതായും പരാതിക്കാരന്‍ അവകാശപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റും നടപടി ആരംഭിച്ചത്. സൗബിൻ ഷാഹിർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
പൊന്നിയന്‍സെല്‍വന്‍ ഉള്‍പ്പെടേയുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിന് എത്തിച്ച കമ്പനിയാണ് ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് . കമ്പനിയുടെ ഉടമയായ ബിനീഷിന് എവിടെ നിന്നാണ് അടുത്ത കാലത്ത് വലിയ തോതില്‍ പണം വന്നതെന്നാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്. ഈ കമ്പനിയേയും പറവ ഫിലിംസിനേയും കണക്ട് ചെയ്യുന്ന ഒരു കോമണ്‍ ഫണ്ടിങ് സോഴ്സുണ്ടെന്നാണ് സംശയം.












Click it and Unblock the Notifications