കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍വില സര്‍വകാല റെക്കോര്‍ഡില്‍; അവശ്യവസ്തുക്കള്‍ക്ക് വിലയേറും, വിഷു ചെലവേറും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍വില കുത്തനെ വര്‍ധിച്ചു. ലിറ്ററിന് 70 രൂപ കടന്നു. ദിവസവും വില പുതുക്കി നിശ്ചയിക്കുന്ന കമ്പനികളുടെ ഏറ്റവും ഒടുവിലെ തീരുമാനമാണ് വില കുത്തനെ വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ലിറ്റിന് 70.08 രൂപയാണ് വില. തിരുവനന്തപുരത്താണ് ഈ വില ഈടാക്കുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് തലസ്ഥാന ജില്ലയില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് കൂടുതലായതാണ് ഇവിടെ വില ഇത്രയും ഉയരാന്‍ കാരണം.

Petrol

ദിവസവും ഇന്ധന വില പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വിലയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു. ഇന്നാണ് 19 പൈസ കൂട്ടിയത്. ഇതോടെ ഡീസല്‍ വില സര്‍വകാല റെക്കോഡിലെത്തുകയായിരുന്നു.

പെട്രോളിന് 77.67 രൂപയാണ് ലിറ്ററിന് വില. പെട്രോളും ഡീസലും തമ്മില്‍ വെറും ഏഴ് രൂപയുടെ അന്തരമേയുള്ളൂ. നേരത്തെ ഡീസലും പെട്രോളും പത്ത് രൂപയുടെ അന്തരമുണ്ടായിരുന്നു. കമ്പനികളുടെ പുതിയ തീരുമാനമാണ് ഈ അന്തരം കുറച്ചിരിക്കുന്നത്. ഇതോടെ അവശ്യവസ്തുക്കളുടെ വിലയിലും മാറ്റം വന്നേക്കും. ചരക്കുകടത്ത് ചെലവേറിയതാകും. സ്വാഭാവികമായും ഈ വില ചരക്കുകളിന്‍മേല്‍ ഈടാക്കും. സാധനങ്ങളുടെ വില കുത്തനെ വര്‍ധിക്കാനും കാരണമാകും. വിഷു മലയാളിക്ക് പൊള്ളുന്ന ആഘോഷമാക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

വിദ്യാര്‍ഥിനിയെ കാണാതായ കേസില്‍ നേതാക്കള്‍ ഇടപെട്ടു; അന്വേഷണം കര്‍ണാടകയിലേക്ക്, അജ്ഞാതകോള്‍വിദ്യാര്‍ഥിനിയെ കാണാതായ കേസില്‍ നേതാക്കള്‍ ഇടപെട്ടു; അന്വേഷണം കര്‍ണാടകയിലേക്ക്, അജ്ഞാതകോള്‍

ഓരോ ദിവസവും വില വര്‍ധിപ്പിച്ച് പ്രതിഷേധ സാധ്യതകള്‍ ഇല്ലാതാക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ഒറ്റയടിക്ക് വലിയ സംഖ്യ വര്‍ധിപ്പിക്കുന്ന പഴയ നടപടി ഇപ്പോഴില്ല. ദിവസവും നേരിയ വര്‍ധനവ് വരുത്തും. വില ഉയര്‍ത്തുന്നത് ഓട്ടോ-ടാക്‌സിക്കാര്‍ക്കും തിരിച്ചടിയാണ്. അവര്‍ ഇന്ധന വില കൂടിയതിനാല്‍ യാത്രക്കാരില്‍ നിന്ന് പലയിടത്തും അമിത ചാര്‍ജ് ഈടാക്കുന്നുണ്ട്.

English summary
Diesel Price increase in all time in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X