കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേപ്പാടി ഗ്രാമപഞ്ചായത്തിലെ നാല് സ്‌കൂളുകളില്‍ ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സജ്ജമായി

  • By Desk
Google Oneindia Malayalam News

മേപ്പാടി: ഈ വര്‍ഷം മുതല്‍ ആധുനിക രീതിയിലുള്ള സഹവര്‍ത്തിത ഡിജിറ്റല്‍ ക്ലാസ് മുറികള്‍—സജ്ജമാക്കി മേപ്പാടി ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാവുകയാണ്. മേപ്പാടിയിലെ മുണ്ടക്കൈ, കോട്ടനാട്, ചുളിക്ക, മേപ്പാടി എന്നീ സര്‍ക്കാര്‍ എല്‍പി-യുപി സ്‌കൂളുകളിലാണ് ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് സ്വന്തം ചെലവില്‍ സ്‌കൂളുകളെ ആധുനിക സംവിധാനത്തോടെ നവീകരിക്കുന്നത്.

വിദ്യാ'്യാസ വിദഗ്ധനും എസ് എസ് എ സ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റുമായ ഡോ. ടി പി കലാധരന്‍, എസ് എസ് എ ട്രൈനറും അധ്യാപകനുമായ ഡാമി പോള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ക്ലാസ് മുറികള്‍ നവീകരിച്ചത്. ക്ലാസ് മുറികള്‍ സംഘ പഠനത്തിന് സാധ്യമാകുന്നവിധത്തിലുള്ള ഇരിപ്പിടങ്ങളാണ് ആകര്‍ഷകമായി തയ്യാറാക്കിയിട്ടുള്ളത്. വ്യവസ്ഥാപിത ഫര്‍ണിച്ചര്‍ സങ്കല്‍പ്പത്തെ മാറ്റി തീര്‍ക്കുകയാണ് ഇവിടെ.

smart-classrooms

ഒരു ക്ലാസില്‍ മുപ്പത് കുട്ടികള്‍ക്കും അധ്യാപകനുമുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുളളത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 എന്ന വിദ്യാഭ്യാസ അവകാശ നിയമം ഇതിലൂടെ നടപ്പിലാക്കുകയാണ് ഇതിലൂടെ. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളെയും കോര്‍ത്തിണക്കിയ ഒരു സമഗ്ര പഠന പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കാനും പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുണ്ട്. എല്ലാ ക്ലാസുകളിലും ലാപ് ടോപ്, ഹൈ ക്വാളിറ്റി ഡിജിറ്റല്‍ പ്രൊജക്ടര്‍, ഇന്‍ട്രാക്റ്റീവ് വൈറ്റ് ബോര്‍ഡ്, ഗ്രീന്‍ ബോര്‍ഡ്, വൈറ്റ് ബോര്‍ഡ്, കോളര്‍ മൈക്ക്, സ്പീക്കര്‍ എന്നിവയോടെപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള കൊളാബറേറ്റീവ് ആന്റ് ലേര്‍ണിംഗ് ഫ്രണ്ട്‌ലി മേശയും കസേരയും സ്‌പൈറല്‍ ചുവര്‍ ചിത്രങ്ങള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.

പാഠപുസ്തകം ഇല്ലാതെ ആധുനിക ഡിവൈസുകള്‍ ഉപയോഗിച്ചുള്ള ക്ലാസു മുറി പഠനമാണ് മറ്റൊരു ലക്ഷ്യം. അഞ്ച് ലക്ഷം രൂപാ വീതം ചിലവിട്ട് ആകെ 20 രൂപയുടെ പദ്ധതിയിലൂടെയാണ് ഡിജിറ്റല്‍ ക്ലാസ് മുറികള്‍ എന്ന ആശയം പ്രാവര്‍ത്തികമാവുന്നത്. വിവിധ പദ്ധതികളിലൂടെ സ്വകാര്യസ്‌കൂളുകളെ പോലെ തന്നെ സര്‍ക്കാര്‍ സ്‌കൂളുകളും സ്മാര്‍ട്ടാകുകയാണ്. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ കെ സഹദ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി സീനത്ത്, സെക്രട്ടറി ടി ഡി ജോണി, വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ് വൈസ് ചെയര്‍മാന്‍ പി കെ മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

English summary
wayand meppadi class room is going to be digital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X