Get Updates
Get notified of breaking news, exclusive insights, and must-see stories!

നടക്കുന്നത് അവസാന കളികളോ: ബാലചന്ദ്രകുമാറിനെ മൊഴി മാറ്റാൻ ശ്രമം, പക്ഷെ നടന്നത് ഇത്: ബൈജു കൊട്ടാരക്കര

ബാലചന്ദ്രകുമാർ കേസിലേക്ക് വന്നതോടെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന വഴിത്തിരിവ് ഉണ്ടായത്

dileepb

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ കൂറുമാറ്റാനുള്ള ശ്രമം അതിശക്തമായി നടന്നുവെന്ന് സംവിധായൻ ബൈജു കൊട്ടാരക്കര. അസുഖബാധിതനായി കോടതിയില്‍ ഇരിക്കുമ്പോഴും ബാലചന്ദ്രകുമാർ പറയാറുണ്ടായിരുന്നത് ഞാന്‍ മരിക്കുവോളം എന്തും തുറന്ന് പറയുമെന്നായിരുന്നു. വളരെ ഗുരുതരമായ, അതായത് കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹം. രണ്ട് കിഡ്നിക്കും കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്റെ വാക്കുകളിലേക്ക്.

ചികിത്സയിലിരിക്കുന്ന ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാനായി

ചികിത്സയിലിരിക്കുന്ന ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാനായി

ചികിത്സയിലിരിക്കുന്ന ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാനായി അദ്ദേഹത്തിന് തന്നെ വേണ്ടപ്പെട്ടവർ എത്തിയിരുന്നു. അവരുടെ പേരുകള്‍ ബാലചന്ദ്രകുമാർ വ്യക്തമാക്കിയിട്ടില്ല. ആരാണ് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ചെന്നത്. എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കേണ്ടതാണ്.

പറയേണ്ടിയിരുന്ന മൊഴികള്‍ എല്ലാം തന്നെ

പറയേണ്ടിയിരുന്ന മൊഴികള്‍ എല്ലാം തന്നെ

പറയേണ്ടിയിരുന്ന മൊഴികള്‍ എല്ലാം തന്നെ ബാലചന്ദ്രകുമാർ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഇനി കൂടിപ്പോയാല്‍ ഒരു നാല് ദിവസം കൂടി നീണ്ട് നില്‍ക്കുന്ന വിചാരണ മാത്രമേ ഉണ്ടാവുകയുള്ളു. ഈ നാല് ദിവസത്തിനിടെ വിചാരണക്കിടയില്‍ ബാലചന്ദ്രകുമാറിന്റെ മനസ്സ് മാറ്റാനുള്ള പ്രലോഭനങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതില്‍ അദ്ദേഹം വീഴുമെന്നാണ് അങ്ങോട്ട് ചെല്ലുന്ന ആള്‍ കരുതുന്നെങ്കില്‍ അവർക്ക് തെറ്റി.

അത്തരം ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങുന്ന

അത്തരം ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങുന്ന

അത്തരം ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങുന്ന ആളല്ല അദ്ദേഹം. ബാലചന്ദ്രകുമാർ ഇപ്പോഴും ആണയിട്ട് പറയുന്നത് നാല് ദിവസത്തെ വിചാരണ കഴിഞ്ഞ് ഞാന്‍ മരിച്ച് പോയാലും പ്രശ്നമില്ലെന്നാണ്. അതിന് മുമ്പ് ഇതിലെ സത്യങ്ങള്‍ പുറത്ത് വരണം എന്നുള്ള ഒറ്റ ആഗ്രഹമേ അദ്ദേഹത്തിനുള്ള. അതുകൊണ്ടാണ് പറയുന്നത് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ആളെ വിട്ടിട്ട് കാര്യമില്ലെന്ന്.

ആരാണ് ആളെ വിട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക്

ആരാണ് ആളെ വിട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക്

ആരാണ് ആളെ വിട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് എല്ലാവർക്കും അറിയാം. എന്നാല്‍ അതൊന്നും ബാലചന്ദ്രകുമാറിന്റെ അടുത്ത് ചിലവാകില്ല എന്നുള്ളതാണ് സത്യം. അസുഖ ബാധിതനായ ബാലചന്ദ്രകുമാറിനെ സ്വാധീനിച്ച് കുറച്ച് പണം കൊടുത്തും, സിനിമകള്‍ വാഗ്ദാനം ചെയ്തും അദ്ദേഹത്തിന്റെ വാക്ക് മാറ്റാം എന്ന് കരുതിയെങ്കില്‍ നിങ്ങളുടെ സമയം പാഴാവും.

അത്തരം വാഗ്ദാനങ്ങള്‍ക്ക് വഴങ്ങുന്ന ആളാണെങ്കില്‍

അത്തരം വാഗ്ദാനങ്ങള്‍ക്ക് വഴങ്ങുന്ന ആളാണെങ്കില്‍

അത്തരം വാഗ്ദാനങ്ങള്‍ക്ക് വഴങ്ങുന്ന ആളാണെങ്കില്‍ ബാലചന്ദ്രകുമാർ നേരത്തെ തന്നെ അത് ചെയ്യുമായിരുന്നു. പലതവണയായി പല ആളുകള്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരും കുറ്റ് ചെയ്തില്ലെങ്കില്‍ എന്തിനാണ് ഒരു സാക്ഷിയുടെ പുറകെ ഇങ്ങനെ പോവുന്നത്. കുറ്റം ചെയ്തു എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ഒരു സാക്ഷിയെ സ്വാധീനിക്കാനും പ്രലോഭിപ്പിക്കാനും ചെല്ലുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+