നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആക്സസ് ചെയ്തത് രാത്രി 10 ന്'; വെളിപ്പെടുത്തലുമായി മുന്‍ എഫ്എസ്എല്‍ ഉദ്യോഗസ്ഥൻ
കൊച്ചി; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ 2018 ജനുവരി 9 ന് രാത്രി 9.58 നാണ് ആക്സസ് ചെയ്തതെന്ന് മുൻ തിരുവനന്തപരും എഫ്എസ്എല്ലിലെ റിസേര്‍ച്ച് വിഭാഗം ജോയിന്റ് ഡയറക്ടറാണ് എസ്പി സുനില്‍. മെമ്മറി കാർഡ് കണക്ട് ചെയ്ത സിസ്റ്റം ലഭിച്ചാൽ മാത്രമേ അവ കോപ്പി ചെയ്തിട്ടുണ്ടോയെന്നത് കണ്ടെത്താൻ സാധിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് സാധിക വേണുഗോപാൽ.. നടിയുടെ ഹോട്ട് ചിത്രങ്ങൾ വൈറൽ

'ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഒരു ഉപകരണത്തിൽ തീർച്ചയായും കണക്ട് ചെയ്തിരിക്കും. ആ കണക്ട് ചെയ്ത ലാപ് ടോപ്പോ അല്ലേങ്കിൽ കമ്പ്യൂട്ടറോ അവ ഏതാണെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ദൃശ്യങ്ങൾ കോപ്പി ചെയ്തിട്ടുണ്ടോ, ഏതൊക്കെ ദിവസമാണ് കണക്ട് ചെയ്തത് തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ സാധ്യത ഉണ്ട്'.

'പക്ഷേ കോടതി കസ്റ്റഡിയിൽ ഉള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടില്ല. അക്കാര്യം പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോകളുടെ ഹാഷ് വാല്യുവിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങളിൽ ആക്സസ് ചെയ്തു എന്ന വിവരങ്ങളാണ് ലഭിച്ചത്. അക്കാര്യം വിശദമായി തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

'മെമ്മറി കാർഡ് എഫ് എസ് എല്ലിലേക്ക് പരിശോധനയ്ക്ക് അയച്ചാലും അവ കോപ്പി ചെയ്തിട്ടുണ്ടോയെന്നത് കണ്ടെത്തുക എളുപ്പമല്ല. ആക്സസ് ചെയ്ത സിസ്റ്റം ലഭിക്കുകയാണെങ്കിൽ കുറേ വിവരങ്ങൾ നമ്മുക്ക് ശേഖരിക്കാൻ സാധിക്കും. കുറച്ച് കൂടി കൺക്ലൂസീവായി ഇത് കോപ്പി ചെയ്തിട്ടുണ്ട്, അല്ലേങ്കിൽ അതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താം'.

'9.1. 2018 നും 13.12.2018 നുമാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്നാണ് എഫ്എസ്എൽ പരിശോധനയിൽ കണ്ടെത്തിയത്. 9.1. 2018 ന് രാത്രി 9.58 ഓടെയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തതെന്ന് കണ്ടെത്തിയത്. 13 ന് രാവിലെ 12 മണിയോട് അടുത്ത സമയമാണ്. ഫ്രഡോ റൈറ്റ് ബ്ലോക്കറോ ഉപയോഗിക്കാതെ പരിശോധിച്ചത് കൊണ്ടാണ് ഹാഷ് വാല്യുവിൽ മാറ്റം വന്നത്'.

'നേരത്തേ കോടതി ആവശ്യപ്പെട്ട പ്രകാരം സിബിഐ കോടതിയിൽ വെച്ച് റൈറ്റ് ബ്ലോക്കർ അടക്കമുള്ള എല്ലാ ഫെസിലിറ്റുകളും ഉപയോഗിച്ചായിരുന്നു ആ ദൃശ്യങ്ങൾ ഞങ്ങൾ ഓപൺ ചെയ്തത്. പെൻഡ്രൈവ് എന്നത് ഞങ്ങൾ റിപ്പോർട്ടിന്റെ ഭാഗമായി നൽകുന്നതാണ്. അത് ഏത് കോടതിക്കും എത്രപ്രാവശ്യം വേണമെങ്കിലും കാണാം. അതിന്റെ ഹാഷ് വാല്യു മാറുന്നത് പ്രശ്നമല്ല. അത് റിപ്പോർട്ടിന്റെ ഭാഗമാണ്. എന്നാൽ മെമ്മറി എന്ന് പറയുന്നത് എം ഒ ആണ്'.

'ഇത്തരത്തിലുള്ള എംഒകൾ പരിശോധിക്കുന്ന സമയത്ത് അവയുടെ ഹാഷ് വാല്യു ഇൻടാക്ട് ആയിരിക്കണം. അവർക്കിത് പരിശോധിക്കണമെങ്കിൽ റൈറ്റ് ബ്ലോക്കർ പോലുള്ള ആവശ്യമാണ്. അതില്ലാതെയാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തത് എന്നതിനാലാണ് അക്കാര്യം കണ്ടെത്താൻ സാധിച്ചത്', അദ്ദേഹം പറഞ്ഞു.

അതേസമയം മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്നതിൽ വീണ്ടുമൊരു അന്വേഷണവും പരിശോധനയും ആവശ്യമാണെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ ആശ ഉണ്ണിത്താൻ പറഞ്ഞു. ദൃശ്യങ്ങൾ ആക്സസ് ചെയ്തു എന്ന റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് കോടതി അക്കാര്യം മറച്ച് വെച്ചുവെന്നത് അറിയേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള സംശയങ്ങളെല്ലാം കോടതി ദൂരികരിക്കണം. ഇത്തരത്തിൽ സംശയത്തിന്റെ നിലഴിൽ അല്ല കാര്യങ്ങൾ പോകേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്, അഡ്വ ആശാ ഉണ്ണിത്താൻ പറഞ്ഞു.

കോടതിയുടെ അകത്തിരിക്കുന്ന സാധനങ്ങളുടെ ഉത്തരവാദിത്തം കോടതിക്കാണ്. നമ്മൾ വിശ്വസിച്ച് നൽകുന്ന തെളിവുകൾ മറ്റ് പലരുടേയും കൈകളിൽ ഉണ്ടാകും പക്ഷേ അവ ഭദ്രമാണ് എന്നൊക്കെ പറയുമ്പോൾ എന്ത് ചെയ്യും? ഇതൊക്കെ അന്വേഷണ വിധേയമാക്കാൻ എന്തുകൊണ്ടാണ് മേൽകോടതികൾക്ക് സാധിക്കാത്തതെന്നും ആശ ഉണ്ണിത്താൻ ചോദിച്ചു.












Click it and Unblock the Notifications