• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിയുടെ ജീവതമാണ് അതിനുള്ളില്‍; അത് ആരെങ്കിലും കോപ്പി ചെയ്തെങ്കില്‍ നിസ്സാരമായ കാര്യമല്ല'

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഏറെ നാള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു ഇക്കാര്യത്തില്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

ഒരു പക്ഷെ കേസില്‍ ഏറെ നിർണ്ണായകമായേക്കാവുന്ന വഴിത്തിരിവായിട്ടാണ് ജസ്റ്റിസ് ബെഞ്ചു കൂര്യന്‍ തോമസിന്റെ ഉത്തരവിനെ വിലയിരുത്തപ്പെടുന്നത്. അതേസമയം മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാനുള്ള വിധി പ്രധാനപ്പെട്ട കാര്യമാണെന്നാണ് ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആശാ ഉണ്ണിത്താന്‍.

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമോ? ഇനി പൊലീസ് കാത്തിരിപ്പ് ആ തീരുമാനത്തിനായിവിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാമോ? ഇനി പൊലീസ് കാത്തിരിപ്പ് ആ തീരുമാനത്തിനായി

ഒരു പക്ഷെ ഇന്ത്യയിലെ തന്നെ വളരെ വ്യത്യസ്തമായ

ഒരു പക്ഷെ ഇന്ത്യയിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു കേസാണിതെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പല രീതിയില്‍ ഈ കേസ് വ്യത്യസ്തമാണ്. ക്രൈം നടത്തുന്നതിന്റെ ഗൂഡാലോചന, ക്രൈം നടന്നത്, സമൂഹത്തിലെ ഏറ്റവും ഉയർന്ന് നില്‍ക്കുന്ന താരം, വിചാരണ നടപടികള്‍ പൂർത്തായാവാനിരിക്കെ തുടരന്വേഷണം അങ്ങനെ ഒരു കാര്യം അന്വേഷിച്ച് നോക്കുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും അഡ്വ. ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍

കേസിലെ ഏറ്റവും നിർണ്ണായ തെളിവായ മെമ്മറി കാർഡ്

കേസിലെ ഏറ്റവും നിർണ്ണായ തെളിവായ മെമ്മറി കാർഡ് സുപ്രീംകോടതിയിലേക്ക് എത്തുകയും അത് മെറ്റീരിയില്‍ ഒബ്ജക്ട് ആണെന്ന് പറയുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യുന്നു. അത് കഴിഞ്ഞാണ് കോടതിയുടെ കസ്റ്റഡിയിലിക്കുന്ന മെമ്മറി കാർഡിലേക്ക് ആരോ ആക്സസ് നടത്തിയെന്ന കാര്യം. ഈ സംഭവം അന്വേഷിക്കാന്‍ കഴിയുമോ, അതോ അതല്ലാത്ത ടൈമിലുണ്ടായ കാര്യങ്ങളാണോ അന്വേഷിക്കേണ്ടത്. അങ്ങനെ ഒത്തിരി, ഒത്തിരി കാര്യങ്ങള്‍ തന്നെ ഇതിനകത്ത് വിശദമായി നമുക്ക് ചർച്ച ചെയ്യാനുണ്ട്.

ഒരു മെറ്റീരയല്‍ ഒബ്ജക്ടിനെ ഒട്ടും അജൈവികമായി

ഒരു മെറ്റീരയല്‍ ഒബ്ജക്ടിനെ ഒട്ടും അജൈവികമായി കണക്കാക്കാന്‍ നമുക്ക് സാധിക്കില്ല. വളരെ ക്ലിയറായി തന്നെ പറഞ്ഞാല്‍ ഒരാളുടെ ജീവിതമാണ് അതിനകത്ത് ഉള്ളത്. തന്റെ ദൃശ്യങ്ങള്‍ അതിനകത്ത് ഉണ്ട്. അത് ആരെങ്കിലും മെമ്മറി കാർഡില്‍ നിന്നും കോപ്പി ചെയ്തിട്ടുണ്ടെങ്കില്‍ അതെന്റെ ജീവിതത്തേയും ആത്മാഭിമാനത്തേയും ബാധിക്കുന്ന ഒരു സംഗതിയാണെന്ന് അതിജീവിതയ്ക്ക് പറയേണ്ടി വരികയാണ്. അതുകൊണ്ട് മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാനുള്ള വിധി പ്രധാനപ്പെട്ട കാര്യമാണെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് മുന്നോട്ട്

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് മുന്നോട്ട് പോവാന്‍ മെമ്മറി കാർഡ് പരിശോധനകൊണ്ട് സാധിക്കും. അതുപോലെ തന്നെ ആക്സസ് ചെയ്തോയെന്ന കാര്യം മാത്രം പരിശോധിക്കുന്ന കാര്യമായി ഇതിനെ ഒതുക്കാനും സാധിക്കും. മെമ്മറി കാർഡ് മാത്രം പരിശോധിക്കാനാണ് പറയുന്നത്. നേരത്തെ എടുത്ത് വെച്ച് ക്ലോണ്‍ഡ് കോപ്പിയുമായിട്ടായിരിക്കും എഫ് എസ് എല്‍ പരിശോധനയില്‍ താരതമ്യം ചെയ്യുക.

എഫ് എസ് എല്‍ തരുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍

എഫ് എസ് എല്‍ തരുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിലേക്ക് വരുന്ന ആക്സസോ മാറ്റങ്ങളോ കാണുന്നുണ്ടെങ്കില്‍, ഏത് ഉപകരണത്തിലാണ് ഇട്ടതെന്ന് മനസ്സിലാക്കാന്‍ ആ ലോഗ് നോക്കേണ്ടി വരും. തീർച്ചയായും മെമ്മറി കാർഡിന് വലിയ പരിമിതിയുണ്ട്. ഞാന്‍ ഇന്ന ഉപകരണത്തില്‍ പോയി വന്നുവെന്ന ലോഗ് അതിന് കാണിക്കാന്‍ സാധിക്കില്ല.

ഓരോ ഉപകരണത്തിലും ഈ മെമ്മറി കാർഡ് ചെല്ലുമ്പോള്‍

അതേസമയം ഓരോ ഉപകരണത്തിലും ഈ മെമ്മറി കാർഡ് ചെല്ലുമ്പോള്‍ ലോഗ് ഉണ്ടാവുകയും ചെയ്യും. ഈ ചർച്ചകള്‍ ഉയരുന്ന സാഹചര്യത്തില്‍ തന്നെ ഹാർഡ് ഡിസ്കുളൊക്കെ മാറിപ്പോയിട്ടുണ്ടാവും. അത് അവിടെ തന്നെ സൂക്ഷിക്കണമെന്നൊന്നും ഇല്ല. പല രീതിയിലും മെമ്മറി കാർഡില്‍ ആക്സസ് വന്നിട്ടുണ്ടെന്നാണ് ഞാന്‍ ഭയപ്പെടുന്നത്. അതെല്ലാം കണ്ട് പിടിക്കുമെന്ന് പേടിച്ചിട്ടായിരിക്കാം ഈ ഹാർഡ് ഡിസ്ക് മാറ്റം ഉണ്ടാവുകയെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
  ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു
  English summary
  dileep actress case: Adv Asha Unnithan says life of the actress is inside the memory card-goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X