കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍

Google Oneindia Malayalam News

കൊച്ചി: എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വർഗീസിന്റെ പ്രസ്താവാന വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. പ്രതിക്ക് ജാമ്യത്തിന് അർഹത ഉണ്ടെങ്കിൽ അത് നൽകാൻ പ്രോസിക്യൂട്ടർമാർ തയ്യാറാകണമെന്നും അത്തരത്തിൽ ജാമ്യം നൽകാനുള്ള ഇടപെടലുകൾ പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നുമായിരുന്നു കൊച്ചിയില്‍ സാമൂഹികനീതി വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഹണി എം വർഗീസ് വ്യക്തമാക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി കൂടിയാണ് ഹണി എം വര്‍ഗീസ്. എന്നാല്‍ പ്രോസിക്യൂട്ടർ പ്രതിയെ പരിഗണിക്കേണ്ടതില്ലെന്നാണ് പ്രമുഖ അഭിഭാഷക ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ.

ക്രമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ അതിജീവിതയും

ക്രമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ അതിജീവിതയും കുറ്റാരോപിതനുമായി രണ്ട് പേരാണ് ഉള്ളത്. പണമുള്ള പ്രതിയാണെങ്കിലും ഇല്ലാത്ത പ്രതിയാണെങ്കിലും അവർ തീരുമാനിക്കുന്ന ഏത് വക്കീലിനെ വേണമെങ്കില്‍ വെക്കാന്‍ സാധിക്കും. പണം ഒരു മാനദണ്ഡമാവുന്ന സമയത്ത് മാത്രമാണ് പ്രതിക്ക് ഇക്കാര്യത്തില്‍ തടസ്സമുണ്ടാവുക. എന്നാല്‍ സർക്കാറിന്റെ ലീഗല്‍ എയ്ഡ് സെല്ലിലൂടെ അവർക്ക് സൌജന്യമായി നിയമസഹായം ലഭിക്കുമെന്നും ആശ ശരത്ത് പറയുന്നു.

'ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെക്കട്ട: ആ വേല കയ്യില്‍ വെച്ചാല്‍ മതി' - മറുപടി'ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെക്കട്ട: ആ വേല കയ്യില്‍ വെച്ചാല്‍ മതി' - മറുപടി

പ്രതിക്ക് രാമന്‍ പിള്ള മുതല്‍ കപില്‍ സിബല്‍ വരേ

പ്രതിക്ക് രാമന്‍ പിള്ള മുതല്‍ കപില്‍ സിബല്‍ വരേയുള്ള ആരെ വേണമെങ്കിലും കൊണ്ടുവരാന്‍ സാധിക്കും. പ്രതിക്ക് അത്ര വലിയ അവകാശമുണ്ട്. നേരെ മറിച്ച് അതിജീവിതിയക്ക് സർക്കാറിന്റെ പ്രോസിക്യൂട്ടർ മാത്രമേയുള്ളു. വിക്ടിംസ് കോണ്‍സിലിന് വാ തുറക്കാനുള്ള അവകാശം പോലുമുള്ള. വിക്ടിംസ് കോണ്‍സില്‍ യഥാർത്ഥത്തില്‍ സർക്കാറിന്റെ പ്രോസിക്യൂട്ടറാണ്.

2 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെ തന്ത്രപൂർവ്വം വാഹനമിടിപ്പിച്ച് കൊന്നു: യുവാവ് പിടിയില്‍2 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെ തന്ത്രപൂർവ്വം വാഹനമിടിപ്പിച്ച് കൊന്നു: യുവാവ് പിടിയില്‍

ആശയുടെ പേരില്‍ ഒരു അതിക്രമം നടന്നാല്‍

ആശയുടെ പേരില്‍ ഒരു അതിക്രമം നടന്നാല്‍ ആശ വേഴ്സസ് എക്സ് എന്നല്ല, പകരം സ്റ്റേറ്റ് ഓഫ് കേരള എക്സ്, അല്ലെങ്കില്‍ എസ്ഐ ഓഫ് ഇരിഞ്ഞാലക്കുട വേഴ്സസ് എക്സ് എന്നാണ് വരുന്നത്. എനിക്ക് വേണ്ടി അവിടെ പ്രവർത്തിക്കേണ്ടയാള്‍ സർക്കാറാണ്. ഇവിടെ നീതി നിഷേധം നേരിട്ട ഒരു വ്യക്തി കോടതിയില്‍ അവർക്ക് കോടതിയില്‍ പരിഹാരം വാങ്ങിച്ചുകൊടുക്കാനുള്ളത് പ്രോസിക്യൂട്ടർ മാത്രമാണ്. ഈ പ്രോസിക്യൂട്ടർ പ്രതിയേയും പരിഹരിക്കണമെന്ന് പറയുന്ന അവസ്ഥ ശരിയല്ലെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

mobile charging: സ്മാർട്ട് ചാർജർ വേണമെന്നില്ല; മൊബൈല്‍ വേഗത്തില്‍ ചാർജ് ചെയ്യാന്‍ ഇതാ ചില പൊടിക്കൈകള്‍

പ്രോസിക്യൂട്ടർ പ്രതിയെ പരിഗണിക്കേണ്ടതി

പ്രോസിക്യൂട്ടർ പ്രതിയെ പരിഗണിക്കേണ്ടതില്ല. എന്ത് സംഭവിച്ചു, അതിന്റെ നിയമ വശം എന്ത് എന്നൊക്കെ അറിയിച്ച് നൈതികതയിലേക്ക് കോടതിയെ സഹായിക്കുന്ന ആളാണ് പ്രോസിക്യൂട്ടർ. പൊലീസിന്റെ സ്റ്റോറി അപ്പാടെ വിഴുക മാത്രമല്ല, അതിന് അപ്പുറത്ത് ചിന്തിച്ച് നീതിയിലേക്ക് എത്തുകയെന്ന വലിയൊരു റോളാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടത്.

സർക്കാറിന് വേണ്ടി ഹാജരാകുന്ന സർക്കാർ വക്കീല്‍

സർക്കാറിന് വേണ്ടി ഹാജരാകുന്ന സർക്കാർ വക്കീല്‍ എന്നൊക്കെ പറഞ്ഞ് പ്രോസിക്യൂഷനെ ലഘൂകരിച്ച് കാണുന്നതാണ് ഇവിടെയുള്ളത്. അതിന്റെ അപ്പുറത്ത് യഥാർത്ഥത്തില്‍ ഈ നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കുമ്പോള്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ മുന്നോട് കൊണ്ടുപോവുന്നത് അ ഇരയിലൂടെ, വിവരം ആദ്യമായി കൊടുത്തു ഇരയുടെ സുഹൃത്ത് അല്ലെങ്കില്‍ ദൃക്സാക്ഷി എന്നിവരിയിലൂടെയാണ്.

മറുവശത്ത് അതിജീവിത സൈലന്റാണ്

എന്നാല്‍ പിന്നീടുള്ള മുഴുവന്‍ പ്രക്രിയയിലുമുള്ളത് കുറ്റം ആരോപിക്കേണ്ട വ്യക്തി മാത്രമാണ്. പ്രതിക്ക് തന്റെ സഹായത്തിന് വേണ്ടി എന്തും യൂസ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നേരെ മറിച്ച് വിക്ടിം സൈലന്റാണ്. അവർക്ക് ഇടക്ക് കയറി വന്ന് ഒന്നും പറയാന്‍ സാധിക്കില്ല. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കൊടുക്കുന്നതിലൂടെ പൊലീസിന്റെ ജോലി കഴിഞ്ഞു. പിന്നെ വിചാരണ സമയത്ത് മാത്രമേ വരേണ്ടതുള്ളു. പിന്നീട് അതിജീവിതയ്ക്ക് വേണ്ടിയുള്ളത് പ്രോസിക്യൂട്ടർ മാത്രമാണ്. കോടതിയില്‍ നടക്കുന്ന പല കാര്യം പോലും അതിജീവിത അറിയുന്നില്ലെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.

English summary
Dileep Actress Case: Asha Unnithan says DILEEP can approach anyone from Ramanpillai: survivor not so
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X