ദിലീപിനെ ജയിലില്‍ പോയി കണ്ട കളങ്കം മറയ്ക്കാനാണ് രഞ്ജിത് ഇത് ചെയ്തത്: ബൈജു കൊട്ടാരക്കര
ഈ വർഷത്തെ ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിലെ ഏറ്റവും ശ്രദ്ധേയമായ ആകർഷണം 2017 ലെ പീഡന കേസിലെ അതിജീവിതയായ നടിയായിരുന്നു. അപ്രതീക്ഷിത അതിഥിയായി വേദിയില്‍ എത്തിയ അവരെ നിറഞ്ഞ കയ്യടികളോടെയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത് ഉള്‍പ്പടേയുള്ളവർ ക്ഷണിച്ചിട്ടായിരുന്നു നടി വേദിയിലേക്ക് എത്തിയത്.
ഈ തീരുമാനത്തില്‍ അക്കാദമിയേയും സർക്കാറിനേയും അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. അതേസമയം മറുവശത്ത് പണ്ട് ദിലീപിനെ ജയിലില്‍ സന്ദർശിക്കാന്‍ രഞ്ജിത്ത് പോയത് ഓർമ്മിച്ചുകൊണ്ടുള്ള വിമർശനങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കരയും.

ഞാന്‍ ഇരയല്ല അതിജീവിതയാണെന്ന് നമ്മുടെ കൊച്ചുപെങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞത് ഈയിടെയാണ്. എന്റെ ജീവിതാവസനം വരെ ഞാന്‍ നീതിക്ക് വേണ്ടി പോരാടുമെന്നും അവർ വ്യക്തമാക്കി. ഈ വാക്കുകള്‍ക്ക് സ്ത്രീകള്‍ക്ക് മുഴുവനായും വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ആ ആത്മിവിശ്വാസം എങ്ങനെ ഉണ്ടായെന്ന് ചോദിച്ചാല്‍, തുറന്ന് പറച്ചിലൂടെ പൊതുരംഗത്തേക്ക് വന്നതോടെയാണെന്നും സംവിധായകന് ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

പൊതുരംഗത്തേക്ക് വളരെ ശക്തമായി വന്ന അവർ കേസില്‍ കക്ഷിയാവുകയും തിരുവനന്തപുരത്ത് ഐഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങില്‍ വരികയും ചെയ്യുന്നു. ഞാനാണ് മുന്‍കൈ എടുത്ത് അതിജീവിതയെ വിളിച്ചതെന്നും സജി ചെറിയാനോടും മുഖ്യമന്ത്രിയോടുമൊക്കെ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ചലച്ചിത്ര അക്കാദമി ചെയർമാന് രഞ്ജിത് അവിടെ വ്യക്തമാക്കുകയും ചെയ്തു.

ആ പെണ്‍ക്കുട്ടി ചലിച്ചിത്ര അക്കാദമിയുടെ വേദിയില്‍ എത്തിയത് സത്യത്തില്‍ അവള്‍ക്ക് വലിയൊരു കരുത്തും തണലുമാണ്. അതിനപ്പുറം ഇതിന്റെ പിന്നാപ്പുറത്തുള്ള മറ്റൊരു കാര്യമാണ് ഞാന്‍ പറയാന്‍ പോവുന്നത്. അതായത് 2017 ല്‍ ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഹരിശ്രി അശോകനൊപ്പും സന്ദർശിക്കാന്‍ പോയ ആളാണ് രഞ്ജിത്ത്. അദ്ദേഹം ഇപ്പോള്‍ പറയുന്നത് സുരേഷ് കൃഷ്ണ പറഞ്ഞു കൊണ്ടാണ് ഞാന്‍ പോയതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

അങ്ങനെയെങ്കില്‍ സുരേഷ് കൃഷ്ണയെ അവിടെയെങ്ങും കണ്ടില്ലല്ലോ. അദ്ദേഹം പോയത് ഹരിശ്രി അശോകനോടൊപ്പമാണ്. ഒന്നുമില്ലെങ്കിലും ദിലീപിനോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ആളാണ് ഹരിശ്രീ അശോകന്. രഞ്ജിത്താവട്ടെ അന്ന് ദിലീപിനെ വെച്ചൊരു സിനിമ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എന്ത് ഇര, എന്ത് അതിജീവിത എന്നൊന്നും അദ്ദേഹം ചിന്തിച്ച് കാണില്ല. തനിക്ക് വേണ്ടത് പ്രതിയായി ഇരിക്കുന്ന അയാളുടെ സ്നേഹവും വാത്സല്യവും ആണ്, അത് അങ്ങോട്ടും കൊടുക്കാം. അതിന് വേണ്ടിയാണല്ലോ ജയിലില്‍ കാണാന്‍ പോയത്.

എന്നാല്‍ ഇപ്പോള്‍ നേരെ വിപരീതമായ കാര്യമാണ് രഞ്ജിത്ത് പറയുന്നത്. എനിക്ക് അയാളുമായി ഒരു ആത്മബന്ധവും ഇല്ലെന്ന്. പത്രക്കാരെന്തെങ്കിലും പറയും എന്ന് വിചാരിച്ചാണ് ഞാനിത് പുറത്ത് പറയാതിരുന്നത്. എന്നാല്‍ ചലിച്ചിത്ര അക്കാദമയിലെ ഒരു മെമ്പർമാരോടും ഇക്കാര്യം ചർച്ച ചെയ്തില്ലെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. ഇത് രഞ്ജിത്തിന്റെ തീരുമാനം ആയിരുന്നെങ്കില്‍ അദ്ദേഹം ഈ തീരുമാനം എടുത്തത് അന്ന് ജയിലില്‍ ദിലീപിനെ പോയി കണ്ട കളങ്കം മറയ്ക്കാന്‍ വേണ്ടി മാത്രമാണെന്നും ബൈജുകൊട്ടരാക്കര പറയുന്നു

ആ കളങ്കം മറയ്ക്കാന്‍ ഇവിടെ അതിജീവിതയെ ഉപയോഗപ്പെടുത്തി എന്ന് പറഞ്ഞാല്‍ അതൊരിക്കലും തെറ്റിദ്ധാരണജനകമായ കാര്യമാവുമെന്ന് എനിക്ക് തോന്നുന്നില്ല. രഞ്ജിത്ത് പലന്യായങ്ങളും പറയാം. എന്ത് ന്യായങ്ങള്‍ പറഞ്ഞാലും അദ്ദേഹം ഇപ്പോള്‍ പോലും ഈ പ്രതിയെ തള്ളിപ്പറഞ്ഞിട്ടില്ല. ഇത്രയധികം തെളിവുകള്‍ വന്നിട്ടും രഞ്ജിത്ത് ഒരുവാക്ക് ഉരിയാടിയിട്ടില്ല. ഞാന്‍ അതിജീവിതയ്ക്ക് ഒപ്പമാണ്, പക്ഷെ പ്രതിക്കും ഒപ്പമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതൊരു ഇരട്ടത്താപ്പല്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

നിലനില്‍പ്പിന്റെ പ്രശ്നമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് കൊണ്ടാണ് രണ്ട് വെള്ളത്തില്‍ കാല് ചവിട്ടിയുള്ള ഈ നില്‍പ്പ്. അക്കാദമി ചെയർമാന് എന്ന നിലയില്‍ പലരേയും സുഖിപ്പിച്ച് നിർത്താനുള്ള വേലകള്‍ കാണിക്കേണ്ടി വരും. അത് കാണിച്ചോളൂ.. പക്ഷെ അവരെ കൊണ്ടുവരുന്ന കാര്യം അക്കാദമിയിലെ മെമ്പർമാരെയെങ്കിലും അറിയിക്കണമായിരുന്നു. പക്ഷെ നിങ്ങള്‍ ചെയ്ത കളങ്കം മായ്ക്കാനുള്ള ശ്രമമാണെന്നും ബൈജു കൊട്ടാരക്ക വ്യക്തമാക്കുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications