Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാത്തിനും പിന്നില്‍ ദിലീപ് സംഘം: ആരേയും വെറുതെ വിടില്ല, വിധി വന്നാല്‍ പുതിയ കേസ്: ബാലചന്ദ്രകുമാർ

അതേസമയം കേസിന്റെ വിചാരണം സമയബന്ധിതമായി തീർക്കണമെന്ന ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാനമായ വഴിത്തിരിവ് ഉണ്ടായത് എട്ടാം പ്രതി ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ രംഗത്ത് വന്നതോടെയായിരുന്നു. ദിലീപിന് കുരുക്കാവുന്ന ഒട്ടനവധി മൊഴികളും ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ഇതോടെ തുടരന്വേഷണവും പുതിയ കേസുമൊക്കെയായി മുന്നോട്ട് പോവുന്നതിനിടയിലാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന ആരോപണവുമായി ഒരു യുവതി രംഗത്ത് എത്തുന്നത്.

ഈ കേസ് പൊലീസ് വിശദമായി തന്നെ അന്വേഷിക്കുകയും പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമർപ്പിച്ചിരിക്കുകയാണ്. അതേസമയം തനിക്കെതിരായ ഈ കേസിന് പിന്നില്‍ ദിലീപും സംഘവുമാണെന്നാണ് ബാലചന്ദ്രകുമാർ ആരോപിക്കുന്നത്. മലയാളിവാർത്തയെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്.

ദിലീപിന്റെ വീട്ടിലേക്ക് ആദ്യമായി എത്തുന്നത്

ദിലീപിന്റെ വീട്ടിലേക്ക് ആദ്യമായി എത്തുന്നത്

ഒരു സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ദിലീപിന്റെ വീട്ടിലേക്ക് എത്തുന്നത്. 2014 ല്‍ തന്നെ സിനിമയുടെ ജോലികള്‍ ആരംഭിച്ചിരുന്നു. പള്‍സർ സുനിയെ ആദ്യമായി കാണുന്നത് 2016 നാണ്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വീട്ടില്‍ വെച്ച കണ്ട സംഭവം 2017 നവംബറില്‍ അദ്ദേഹം ജാമ്യം കിട്ടി പുറത്ത് വന്നതിന് ശേഷമാണെന്നും ബാലചന്ദ്രകുമാർ പറയുന്നു.

 ദിലീപുമായിട്ടും അനിയന്‍ അനൂപ്, അളിയന്‍, അമ്മ

കുറേ വർഷം അദ്ദേഹത്തിന്റെ കൂടേയും അദ്ദേഹത്തിന്റെ കുടുംബക്കാരുടെ കൂടേയും ഈ സിനിമയുമായി ബന്ധപ്പെട്ടും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയും അവരോടൊപ്പം ചേർന്ന് യാത്ര ചെയ്ത ഒരാളാണ്. സ്വാഭിവകമായും വ്യക്തിപരമായ കാര്യങ്ങളില്‍ അടക്കം സഹകരിച്ച് സാക്ഷിയാട്ടിട്ടുണ്ട്. അത്തരത്തിലൊരു ബന്ധം ദിലീപുമായിട്ടും അനിയന്‍ അനൂപ്, അളിയന്‍, അമ്മ തുടങ്ങിയ എല്ലാവരുമായും ഉണ്ടായിരുന്നു.

ദിലീപും പള്‍സർ സുനിയും തമ്മിലുള്ള ബന്ധം

ദിലീപും പള്‍സർ സുനിയും തമ്മിലുള്ള ബന്ധം

എന്റെ സിനിമയുമായി പള്‍സർ സുനിക്ക് യാതൊരു ബന്ധവുമില്ല. ദിലീപുമായുള്ള മറ്റ് ബന്ധത്തേക്കുറിച്ചും എനിക്ക് അറിയില്ല. പള്‍സർ സുനിയെ അവിടെ വെച്ച് ഞാന്‍ കണ്ടിരുന്നു എന്നുള്ളത് മാത്രമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അദ്ദേഹത്തെ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു. എനിക്കെതിരായ കേസ് കെട്ടിച്ചമ്മച്ച കേസാണെന്ന് തന്നെയാണെന്നാണ് എപ്പോഴും കരുതുന്നത്.

മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്

പിന്നില്‍ പ്രവർത്തിച്ചത് ദിലീപിന്റെ ആളുകള്‍

പിന്നില്‍ പ്രവർത്തിച്ചത് ദിലീപിന്റെ ആളുകള്‍

എനിക്കെതിരായ പരാതി പൊലീസ് അന്വേഷിക്കുകയും അത് വ്യാജമായ പരാതിയാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോർട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ കേസിന്റെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് കൊടുത്തിരിക്കുന്ന റിപ്പോർട്ടിന്റെ റഫ് പരിശോധിക്കുമ്പോള്‍ തന്നെ നമുക്ക് കാര്യങ്ങള്‍ മനസ്സിവാവും. അതിന് പിന്നില്‍ പ്രവർത്തിച്ചവരെല്ലാം ദിലീപിന്റെ കൂടെയുള്ളവരും ദിലീപിന്റെ ആളുകളുമാണ്.

എനിക്കെതിരെ പരാതി പറഞ്ഞ സ്ത്രീ

കേസ് കെട്ടിച്ചമച്ചതും എനിക്കെതിരെ പരാതി പറഞ്ഞ സ്ത്രീയെ കാശുകൊടുത്ത് വാടകയക്ക് കൊണ്ടുവന്നത് തിരുവന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു യൂട്യൂബ് ചാനലിന്റെ ഓണറായിരുന്നു. അദ്ദേഹം സ്വന്തം ബാങ്ക് അക്കൌണ്ടില്‍ നിന്നും ആ സ്ത്രീക്ക് കാശ് ട്രാന്‍സ്ഫർ ചെയ്തതിന്റെ രേഖകള്‍ പൊലീസിന് കിട്ടിയെന്ന് റിപ്പോർട്ടിലുണ്ട്.

പത്തോളം പേര് അടങ്ങുന്ന ഒരു സംഘ

പത്തോളം പേര് അടങ്ങുന്ന ഒരു സംഘ

മാത്രമല്ല, അതിന് പിന്നില്‍ പ്രവർത്തിച്ചവരെല്ലാം ദിലീപിന്റെ സന്തത സഹചാരികളാണ്. പത്തോളം പേര് അടങ്ങുന്ന ഒരു സംഘമാണ് കൃത്രിമമായി ഒരു കേസ് എന്റെ തലയ്ക്ക് മുകളില്‍ വെച്ച് തന്നത്. കോടതി വിധി വരുന്നതോടെ ഇവർക്കെല്ലാവർക്കുമെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കുമെന്നും ബാലചന്ദ്രകുമാർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+