Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയത് സർക്കാർ: പിണറായിയുടെ വാക്ക് ജനം തള്ളും: ബെന്നി ബഹ്നാന്‍

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയത് മുഖ്യമന്ത്രി സർക്കരുമാണെന്ന് ബെന്നി ബെഹ്നാന്‍ എംപി. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് അതിജീവിത തന്നെ പറയുകയും അവർ അക്കാര്യത്തില്‍ കോടതിയില്‍ പോവുകയും ചെയ്ത സാഹചര്യം പ്രധാനപ്പെട്ടതാണ്. ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമാണ് മുഖ്യമന്ത്രിയും സർക്കാറും നടത്തികൊണ്ടിരുന്നത്. സർക്കാർ നിലപാടിനെതിരായ ശക്തമായ പ്രതിഷേധമായിരുന്നു അവർ രേഖപ്പെടുത്തിയതെന്നും ബെന്നി ബഹനാന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

ഈ കേസിന്റെ കാര്യം വന്നപ്പോള്‍ കോടതി പോലും നടത്തിയിരിക്കുന്ന പരാമർശങ്ങള്‍ സർക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ആരെയാണ് സഹായിക്കാന്‍ നില്‍ക്കുന്നതെന്ന് നമുക്ക് അറിയാം. അതിജീവിതയെ ആണോ കേസിലേ കുറ്റക്കാരെയാണോ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. പൂർണ്ണമായും ഈ കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സാഹചര്യങ്ങളും ചെയ്തുകൊടുത്തിരിക്കുന്നത് സർക്കാരാണെന്ന് തെളിഞ്ഞിരിക്കുന്ന ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പറയുന്ന ഇത്തരം തെറ്റായ പ്രചരണങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ വളരെയധികം ഗൌരവത്തോടെ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേർത്തു.

beny

അതിജീവിതയായ നടി സെക്രട്ടറിയേറ്റില്‍ വെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ബെന്നി ബെഹ്നാന്റെ പ്രതികരണം. നടി കോടതിയില്‍ ഹർജി നല്‍കിയതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ ആരോപണങ്ങളിലും നടിക്കെതിരായി ഉയർന്ന് വന്ന വിമർശനങ്ങളേയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു.

ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന്‍ സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍

അതേസമയം, ഇന്ന് രാവിലെ സെക്രട്ടറിയേറ്റിലെത്തിയ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പമായിരുന്നു നടി സെക്രട്ടറിയേറ്റിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാറിലും മുഖ്യമന്ത്രിയിലും പൂർണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നടിയുടെ പ്രതികരണം. കേസില്‍ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹർജിയില്‍ സർക്കാറിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. അത് കോടതിയില്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. അത് സർക്കാരിനെതിരെ എന്ന നിലയിൽ വ്യാഖ്യാനം ചെയ്യപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ കഴിഞ്ഞു. ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+