Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് വീണ്ടും തിരിച്ചടി?; അഭിഭാഷകൻ രാമൻപിള്ളയ്ക്ക് കുരുക്ക്, ക്രൈംബ്രാഞ്ചിന് നിയമോപദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുരോഗമിക്കവെ നിർണായക നീക്കത്തിന് ക്രൈംബ്രാഞ്ച്. ദിലപിന്റെ അഭിഭാഷകർക്കെതിരെ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് നിയമോപദേശം ലഭിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസാണ് നിയമോപദേശം നൽകിയത്.

അഭിഭാഷകർക്കെതിരെ തുടക്കം മുതൽ ആരോപണം


കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ തുടക്കം മുതൽ തന്നെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയ്ക്കെതിരെ അതിജീവിത ബാർ‌ കൗൺസിലിന് പരാതി നൽകിയിരുന്നു.

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കേസിൽ അഭിഭാഷകരുടെ ഇടപെടൽ സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റയും സഹോദരന്റേയുമെല്ലാം ഫോണുകളിൽ നിന്ന് അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്ദ രേഖകൾ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.

ദിലീപിന്റെ ഫോണുകൾ കൊണ്ടുവന്നത്

മാത്രമല്ല മുംബൈയിൽ സ്വകാര്യ ലാബിൽ വിവരങ്ങൾ നീക്കം ചെയ്യാനായി കൊണ്ടുപോയ ദിലീപിന്റെ ഫോണുകൾ കൈപറ്റാൻ അഭിഭാഷകരാണ് പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റയൊക്കെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കെതിരെ അന്വേഷണം തുറന്നിട്ട് കൊണ്ടായിരുന്നു അധിക കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ പിന്നീട് അഭിഭാഷകർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

അഭിഭാഷകർക്കെതിരെ സായ് ശങ്കർ

ഇപ്പോൾ സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ പരാതിയിലാണ് ദിലീപിന്റെ അഭിഭാഷകരായ അഡ്വ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, അഡ്വ നാസർ എന്നിവർക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിക്കുന്നതിന് കൂട്ട് നിന്നതിനുള്ള വകുപ്പുകളായിരിക്കും അഭിഭാഷകർക്കെതിരെ ചുമത്തുക.

രാമൻപിള്ളയുടെ ഓഫീസിൽ വെച്ചാണെന്ന്

രാമൻപിള്ളയുടെ ഓഫീസിൽ വെച്ചാണ് താൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞതെന്ന് നേരത്തേ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. ഫോണിലെ വിവരങ്ങൾ മായ്ക്കാൻ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങൾ രാമൻപിള്ളയുടെ കൈവശമാണ് ഉള്ളതെന്നും തിരികെ ലഭിക്കണമെന്നും കാണിച്ചായിരുന്നു സായ് ശങ്കർ പോലീസിൽ പരാതി നൽകിയത്. ഈ ഉപകരണം ലഭിച്ചാൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ നീക്കം ചെയ്തോയെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കേസിൽ നിലനിൽ മാപ്പ് സാക്ഷിയാണ് സായ് ശങ്കർ.

വിചാരണ നടപടികൾ പുരോഗമിക്കുന്നു


അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാറിനെയാണ് കേസിൽ ആദ്യം വിസ്തരിച്ചത്. 39 സാക്ഷികളാണ് അധിക കുറ്റപത്രത്തിൽ ഉള്ളത്. ബാലചന്ദ്രകുമാറിനെ കൂടാതെ മറ്റ് പ്രധാനപ്പെട്ട സാക്ഷികളായ മഞ്ജു വാര്യർ, ജിൻസൺ, സാഗർ വിൻസെന്റ് എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

വീണ്ടും വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം

എന്നാൽ ഇവരെ ഒരിക്കൽ വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കുന്നതിനെ പ്രതിഭാഗം എതിർക്കുകയാണ്. ഇവരെ വിസ്തരിക്കാൻ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. കഴിഞ്ഞ ദിലീപിന്റെ ഹർജി പരിഗണിക്കാനിരുന്ന സുപ്രീം കോടതി ഹർജി മാറ്റി വെച്ചിരുന്നു. ദിലീപിന്റെ വാദം കോടതി അംഗീകരിച്ചാൽ കേസിൽ പ്രോസിക്യൂഷനേയും അതിജീവിതയേയും സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+