കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈജു കൊട്ടാരക്കരയുടെ ഹർജിയില്‍ സുപ്രധാന ചോദ്യവുമായി കോടതി: ഡിജിപി 19 ന് മുമ്പ് മറുപടി നല്‍കണം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല ആർക്കാണെന്ന ചോദ്യവുമായി ഹൈക്കോടതി. ഇക്കാര്യത്തില്‍ ഈ മാസം 19 ന് മുമ്പായി സംസ്ഥാന പൊലീസ് മേധാവി മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

എ ഡി ജി പി എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിന് എതിരായ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടല്‍. എഡിജിപി എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിക്കപ്പെട്ടത്.

'രാമന്‍പിള്ളയെ ഇനി തൊടില്ല, അതിന് വ്യക്തമായ കാരണമുണ്ട്': രഹസ്യങ്ങളുടെ കലവറയെന്ന് സംവിധായകന്‍'രാമന്‍പിള്ളയെ ഇനി തൊടില്ല, അതിന് വ്യക്തമായ കാരണമുണ്ട്': രഹസ്യങ്ങളുടെ കലവറയെന്ന് സംവിധായകന്‍

സംവിധായകന്‍ ബൈജു കൊട്ടാരക്കര പ്രസിഡന്റായ ഇന്റര്‍നാഷണല്‍

സംവിധായകന്‍ ബൈജു കൊട്ടാരക്കര പ്രസിഡന്റായ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലാണ് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ വീണ്ടും ചുമതലയേല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായക ഘട്ടത്തില്‍ എത്തി

നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയത് നിയമവിരുദ്ധവും ചട്ട ലംഘനവുമാണെന്നാണ് ഐ എച് ആർ സി ഹർജിയില്‍ ആരോപിക്കുന്നത്.. ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നും ബൈജു കൊട്ടാരക്കര നേരത്തെ വാദിച്ചിരുന്നു.

ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍

കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും എ ഡി ജി പി

കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോയെന്നാണ് ഹൈക്കോടതി ഇന്ന് പൊലീസിനോട് ചോദിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് ഡി ജി പി അനില്‍ കാന്ത് പുറത്തിറക്കിയ ഉത്തരവില്‍ എസ് ശ്രീജിത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.

നിലവില്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റി എസ് ശ്രീജിത്തിനെ

നിലവില്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റി എസ് ശ്രീജിത്തിനെ ട്രാന്‍പോർട്ട് കമ്മീഷ്ണറാക്കി മാറ്റിയിരിക്കുകയാണ്. അപ്പോള്‍ ഈ കേസിന്റെ മേല്‍നോട്ടം ആർക്കാണ് എന്നാണ് കോടതിയുടെ ചോദ്യം. ക്രൈം ബ്രാഞ്ച് മേധാവി എന്ന നിലയിലാണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം എസ് ശ്രീജിത്തിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ക്രൈം ബ്രാഞ്ച് മേധാവി അല്ല എന്നാണ് സർക്കാർ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതില്‍ ഹൈക്കൊടതി തൃപ്തരായിരുന്നില്ല. ഇതേ തുടർന്നാണ് ഉത്തരവ് ഇറക്കിയ സംസ്ഥാന പൊലീസ് മേധാവിയോട് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്.

ബൈജു കൊട്ടാരക്കര സമർപ്പിച്ച ഹർജിയിലെ പിഴവും

ബൈജു കൊട്ടാരക്കര സമർപ്പിച്ച ഹർജിയിലെ പിഴവും കോടതി ചൂണ്ടിക്കാണിച്ചു. ശ്രീജിത്തിനെ മാറ്റിയത് സെക്ഷന്‍ 97 ന്റെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാല്‍ ഈ നിയമം സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യത്തില്‍ മാത്രമേ നിലനില്‍ക്കുകയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി 2 വർഷമാണ്. അത് കഴിയുന്നതിന് മുമ്പ് ഡി ജി പിയെ മാറ്റാന്‍ സാധിക്കില്ല. ആ നിയമമാണ് മുമ്പ് ടിപി സെന്‍കുമാറിന്റെ കേസിലടക്കം സർക്കാറിന് തിരിച്ചടിയായത്. എന്നാല്‍ ക്രൈം ബ്രാഞ്ച് മേധാവിയുടെ കാര്യത്തില്‍ അത്തരമൊരു ചട്ടമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഒരു കേസിന്റെ മേല്‍നോട്ടം പേരെടുത്ത് പറഞ്ഞ്

എന്നാല്‍ ഒരു കേസിന്റെ മേല്‍നോട്ടം പേരെടുത്ത് പറഞ്ഞ് ഏല്‍പ്പിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ വലിയ ആശങ്ക ഉയർന്ന് വന്നിരുന്നു. ആ ആശങ്ക പരിഗണിച്ചുകൊണ്ടാണ് കോടതി ഇപ്പോള്‍ മേല്‍നോട്ടം ആർക്കെന്ന കാര്യത്തില്‍ ഡി ജി പിയില്‍ നിന്നും വ്യക്തത തേടിയിരിക്കുന്നത്.

Recommended Video

cmsvideo
പ്രകാശ് രാജും ഷബ്‌ന ആസ്മിയും കൊച്ചിയിലെത്തും | Oneindia Malayalam

English summary
Dileep actress case: court asked an important question After Baiju Kottarakkara Filed Petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X