ചെരുപ്പും കയ്യില്‍ പിടിച്ച് മതില്‍ ചാടിയ പള്‍സർ സുനി:എല്ലാം ഉടന്‍ പുറത്ത് വരുമെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് വളരെ അധികം ശക്തമായ തെളിവാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇതിവിടെ നില്‍ക്കില്ല, മുന്നോട്ട് പോകുന്തോറും ഇത്തരത്തിലുള്ള നിരവധി തെളിവുകള്‍ പൊലീസിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഉന്തല്ലേ.. തള്ളല്ലേ..; ആരാധ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

കാവ്യ മാധവനെതിരായ ശബ്ദ രേഖ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ 24 ന്യൂസ് ചാനല്‍ സംഘടിപ്പിച്ച ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര. സുപ്രധാനമായ ചില തെളിവുകള്‍ പുറത്ത് വരാനുള്ളതിന്റെ സൂചനകളേക്കുറിച്ചും തുടർന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം വാക്കുകള്‍ ഇങ്ങനെ..

നടി ആക്രമിക്കപ്പെട്ട ദിവസം ഒരു പെട്ടി ഓട്ടോയില്‍

നടി ആക്രമിക്കപ്പെട്ട ദിവസം ഒരു പെട്ടി ഓട്ടോയില്‍ എറണാകുളം നഗരത്തിലുള്ള ഒരു വീടിന് മുന്നിലേക്ക് എത്തിയ പള്‍സർ സുനിയും മറ്റ് രണ്ട് പേരും കാലില്‍ കിടന്ന ചെരിപ്പൂരി കയ്യില്‍ പിടിച്ച് മതില്‍ചാടി അകത്ത് പോയി പെന്‍ഡ്രൈവ് കൊടുത്തുവെന്ന് പറയപ്പെടുന്ന ഒരു സംഭവുമുണ്ട്. സമീപത്തുള്ള ഒരു വീടിന്റെ സിസി ടിവിയില്‍ നിന്നും ഇവർ മതില് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് തന്നെ പുറത്ത് വരികയും ചെയ്തിരുന്നു. പൊലീസിന്റെ കയ്യിലും ആ ദൃശ്യങ്ങളുണ്ടെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

ലളിതം സുന്ദരം ഒപ്പം കരുത്തും; ഇത് മഞ്ജു വാര്യർ സ്റ്റൈല്‍, വൈറലായി പുതിയ ചിത്രങ്ങള്‍

എന്നാല്‍ വിചാരണക്കോടതിയില്‍ അത് എന്തായി

എന്നാല്‍ വിചാരണക്കോടതിയില്‍ അത് എന്തായി എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് സംബന്ധിച്ച വിവരങ്ങളും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരുടെ വീട്ടിലേക്കാണ് അവർ ചാടിപ്പോയത്, പെന്‍ഡ്രൈവ് കൊടുക്കാനാണോ പോയത്, അല്ലെങ്കില്‍ മറ്റെന്ത് ആവശ്യത്തിനാണ് പോയതെന്നുമാണ് ഇനി അറിയാനുള്ളത്. ബാലചന്ദ്ര കുമാർ പറഞ്ഞ കുറഞ്ഞ കാര്യങ്ങളും ഇവിടെയുണ്ട്. അതും വളരെ പ്രധാനപ്പെട്ടതാണ്.

ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാവ്യാ മാധവനും സുരാജും

നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാവ്യാ മാധവനും സുരാജും ഇവരെല്ലാവരും കൂടി വീട്ടിലിരുന്ന് കണ്ടുവെന്നാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് വളരെ സത്യമാണെന്ന് തെളിയിക്കുന്ന തെളിവുകളല്ലേ ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഇത് തുറന്ന് പറഞ്ഞതിന് ബാലചന്ദ്ര കുമാറിനെ അന്ന് എല്ലാവരും ക്രൂശിക്കാന്‍ ചെന്നുവെന്ന് മാത്രമല്ല ഒരു ബലാത്സംഗ കേസ് കെട്ടിവെച്ച് കൊടുത്തുവെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

ദിലീപിന്റെ സഹോദരി ഭർത്താവ് ഡോക്ടർ ഹൈദരാലിയെ

ദിലീപിന്റെ സഹോദരി ഭർത്താവ് ഡോക്ടർ ഹൈദരാലിയെ വിളിച്ചിരിക്കുന്നു. ഈ നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ദിലീപ് ആലുവയിലെ ഒരു ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുകയായിരുന്നുവെന്നാണ് കോടതിയില്‍ കിടക്കുന്നത് . ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉള്‍പ്പടെയാണ് ഈ വാദം. എന്നാല്‍ പൊലീസ് വന്നപ്പോള്‍ ഹൈദരാലി ഡോക്ടറും ഒരു നഴ്സും കൊടുത്ത മൊഴി ദിലീപ് അന്നേ ദിവസം ഇവിടേക്ക് വന്നിട്ടില്ലെന്നും ഞങ്ങള്‍ക്ക് അറിയില്ലെന്നുമാണ്.

എന്നാല്‍ പൊലീസിന് കൊടുത്ത മൊഴിക്ക്

എന്നാല്‍ പൊലീസിന് കൊടുത്ത മൊഴിക്ക് വാല്യൂവില്ലെന്നും കോടതിയില്‍ അത് മാറ്റിപ്പറയണമെന്നും ആവശ്യപ്പെട്ട് ഇവർ ഡോക്ടറെ വിളിക്കുന്ന സംഭാഷണങ്ങളുണ്ട്. ഇതൊക്കെ തെളിവുകള്‍ അല്ലേ. ഈ തെളിവുകള്‍ ഒരിക്കലും ഒരു കോടതിക്കും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. എങ്ങനെയാണ് ഒരു കോടതിക്ക് അതിന് സാധിക്കുക. ഇതുമാത്രമല്ല സാഗറുമായി ബന്ധപ്പെട്ട നീക്കത്തിന്റേയും വ്യക്തമായ തെളിവുകളുമുണ്ട്.

ഇപ്പോഴിതാ സായി ശങ്കറിന്റെ മൊഴിയും

ഇപ്പോഴിതാ സായി ശങ്കറിന്റെ മൊഴിയും പുറത്ത് വന്നിരിക്കുകയാണ്. ഏഴാം തിയതി ഒരു ടാബ് വരുമെന്നും അതിനകത്തുള്ള തെളിവുകള്‍ നശിപ്പിച്ച് തരണമെന്നും പറയുന്നതും ദിലീപാണ്. ആ ടാബിനകത്ത് അക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളാണ് എന്നതിന് യാതൊരു സംശയവുമില്ല. ദിലീപുമായി ബന്ധപ്പെട്ട പലരും വിദേശത്തേക്ക് പോയത് ഇതിനായിരിക്കാമെന്നും ബാലചന്ദ്രകുമാർ പറയുന്നു.

29-ാം തിയതി ദിലീപിന്റെ വക്കീല്‍ രാമന്‍പിള്ള

കഴിഞ്ഞ 29-ാം തിയതി ദിലീപിന്റെ വക്കീല്‍ രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് സായി ശങ്കർ കുറേ അധികം തെളിവുകള്‍ നശിപ്പിച്ചത്. പിന്നീടാണ് ഹയാത്തിലും അവന്യൂ റീജന്‍സിയിലും ഒരേ സമയം രണ്ട് ഹോട്ടലുകള്‍ എടുക്കുന്നത്. അതെന്തിനാണ് ഇങ്ങനെ ചെയ്തത്. ഒരു സ്ഥലത്ത് ദിലീപും വക്കീലും കാണാന്‍ വന്നുവെന്ന് സായി ശങ്കർ ഇന്നലെ തുറന്ന് പറഞ്ഞല്ലോ. ദിലീപ് വന്ന് ഇന്ന സാധനങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് നിർദ്ദേശിച്ചതായി ഡിലീറ്റ് ചെയ്ത ആള്‍ തന്നെയാണ് പറയുന്നത്. സായി ശങ്കർ ചിലപ്പോള്‍ സാക്ഷിയോ മാപ്പ് സാക്ഷിയോ ആയേക്കാം. അതുമല്ലെങ്കില്‍ പ്രതിയും ആയേക്കാം. അതെല്ലാം പൊലീസാണ് തീരുമാനിക്കേണ്ടത്.

സായി ശങ്കർ ഹണിട്രാപ്പിലെ പ്രതിയല്ലെന്ന്

സായി ശങ്കർ ഹണിട്രാപ്പിലെ പ്രതിയല്ലെന്ന് ഇവിടെ ആരും പറയുന്നില്ല. അവന്‍ കള്ളനാണെന്നാണ് ഇപ്പോഴും പറയുന്നത്. അദ്ദേഹം ഹണിട്രാപ്പില്‍ ചിലരെപ്പെടുത്തി അങ്ങനെ പണം തട്ടാന്‍ ശ്രമിച്ചതിന് തോക്ക് ചൂണ്ടി പണം തട്ടാന്‍ ശ്രമിച്ചതിനുമൊക്കെ കേസുകള്‍ നിലവിലുള്ളയാളാണ് സായി ശങ്കർ. അങ്ങനെയുള്ള സായിശങ്കറിന്റെ വക്കീലാണ് രാമന്‍പിള്ള. അദ്ദേഹമായി സായി ശങ്കറിനെ ദിലീപ് കേസുമായി ബന്ധപ്പെട്ടും വിളിച്ച് വരുത്തുന്നത്.

അങ്ങനെ വന്ന സായി ശങ്കറാണ് ഫോണില്‍

അങ്ങനെ വന്ന സായി ശങ്കറാണ് ഫോണില്‍ നിന്നും വിവരങ്ങളെല്ലാം നശിപ്പിച്ചത്. എന്നിട്ട് അയാള്‍ തന്നെ ഇപ്പോള്‍ ടിവി ചാനലുകളില്‍ വന്ന് പറയുകയാണ് ഞാനിത് തിരിച്ചെടുത്ത് തരാമെന്ന് പറയുന്നത്. രണ്ട് ഫോണിലേയും ടാബിലേയും വിവരങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് എടുപ്പിച്ചാല്‍ നമുക്ക് സത്യസന്ധമായി കാര്യങ്ങള്‍ അറിയാമല്ലോ. ദിലീപിന് ആ ഫോണുകള്‍ കൊടുക്കാനെന്താ പേടിയുണ്ടോ. എന്നാല്‍ ദിലീപിന് അതിന് തയ്യാറാവുന്നില്ലെന്നും ബൈജു കൊട്ടാരക്കര ചർച്ചയില്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+