കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് പിന്നിലാരെന്ന് അറിയാമെന്ന് ദീദി ദാമോദരന്‍; ഗുരുതര കുറ്റമെന്ന് പ്രേംചന്ദും

Google Oneindia Malayalam News

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് പൊലീസ് കുടുക്കുകയായിരുന്നുവെന്ന മുന്‍ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര പ്രവർത്തക ദീദി ദാമോദരൻ.

ശ്രീലേഖ ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരെന്നുള്ളത് വ്യക്തമാണെന്ന് ദീദി ദാമോദരന്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. ഒരു സ്ത്രീ എന്ന നിലയിൽ ശ്രീലേഖക്ക് എങ്ങനെ ഈ രീതിയിൽ സംസാരിക്കാൻ കഴിയുന്നുവെന്നും ദീദി ദാമോദരന്‍ ചോദിക്കുന്നു.

അതിനേക്കാള്‍ വിലയുള്ളത് അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം: ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബംഅതിനേക്കാള്‍ വിലയുള്ളത് അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം: ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം

പൊലീസിനെതിരായ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി

പൊലീസിനെതിരായ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് പറയണം. കോടതി അലക്ഷ്യമാകുന്നത് കൊണ്ട് മറ്റ് കാര്യങ്ങൾ പറയുന്നില്ലെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ 'നീതി നടപ്പിലാകും എന്ന പ്രതീക്ഷ തന്നെ പ്രത്യാശാഭരിതമാണ് . അത് ഒരു വലിയ തിരുത്താണ് , ആരും നിയമത്തിന് അതീതരല്ലെന്നും സർക്കാർ സ്വാധീനങ്ങൾക്ക് വഴങ്ങില്ലെന്നുമുള്ള വലിയ സന്ദേശം'- എന്ന് ആരംഭിക്കുന്ന 2017 ലെ കുറിപ്പ് ഇന്ന് വീണ്ടും ദീദി ദാമോദരന്‍ പങ്കുവെച്ചിട്ടുണ്ട്.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

പണവും അധികാരവും പരമമാകുന്നിടത്ത് നീതി

'പണവും അധികാരവും പരമമാകുന്നിടത്ത് നീതി അസാധ്യമാണ്. മലയാളസിനിമയിൽ സംഭവിച്ചത് അതാണ്. മാററം അത്ര എളുപ്പമൊന്നുമല്ല . നേരിയ എതിർപ്പിന് പോലും സ്ത്രീക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആദ്യനായിക റോസി മുതലുള്ള എത്രയോ നടികളുടെ ദുർമരണങ്ങൾ എന്തുകൊണ്ടെന്ന് മനസ്സിലാകണമെങ്കിൽ അന്ധമായ പുരുഷാധികാരത്തിന്റെ കണ്ണട അഴിച്ചുവയ്ക്കേണ്ടതുണ്ട്. അതിന് സ്ത്രീകളെ തുല്യ മനുഷ്യരായി കാണാനാകില്ല.'- എന്നാണ് വീണ്ടും പങ്കുവെച്ച കുറിപ്പില്‍ ദീദി ദാമോദരന്‍ പ്രധാനമായും വ്യക്തമാക്കുന്നത്.

അത് നിർമ്മാണമായാലും സംവിധാനമായാലും തിരക്കഥയായാലും

തീരുമാനമെടുക്കുന്ന ഇടങ്ങളിലൊക്കെ , അത് നിർമ്മാണമായാലും സംവിധാനമായാലും തിരക്കഥയായാലും സന്നിവേശമാശാലും ഛായാഗ്രഹണമായാലും 90 വയസ്സായ സിനിമയിൽ വിരലിലെണ്ണാവുന്നത്ര പേർക്ക് പോലും ഇരിക്കാനായിട്ടില്ല. അന്യായമായ ഈ സംവിധാനത്തെ മാറ്റിയേ തീരൂ .അതിനർത്ഥം ഈ ലോകം സ്ത്രീകൾക്ക് ജീവിക്കാൻ കൊള്ളാവുന്നതും പണിയെടുക്കാൻ കൊള്ളാവുന്നതുമാക്കിത്തീർക്കുക എന്നാണ്. വോട്ടവകാശം സ്ത്രീകൾക്കും വേണം എന്ന ആവശ്യം ചരിത്രത്തിൽ ഉന്നയിക്കപ്പെട്ടത് പോലെ ഒന്ന്. അത് പോരാട്ടമാകുന്നത് അത്തരമൊരു ആവശ്യത്തിനായുള്ള ഏത് മുറവിളിയും ആർക്കും കേൾക്കാനാവാത്ത വിധം അമർച്ച ചെയ്യപ്പെടുമ്പോൾ മാത്രമാണ്. അതെ, ഇത് നിലനില്ലിന് വേണ്ടിയുള്ള ജീവിതസമരമാണ്. വിട്ടുവീഴ്ചയില്ലാത്ത ജീവിതസമരം- എന്നും അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച്

അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് പ്രേംചന്ദും രംഗത്ത് എത്തിയിട്ടുണ്ട്. സർവ്വീസിലിരിക്കെ അതിഗുരുതരമായ റേപ്പ് / ക്വട്ടേഷൻ ബലാത്സംഗ കേസ്സുകൾ ഡിപ്പാർട്ട്മെന്റിലും നിയമ സംവിധാനത്തിന് മുമ്പാകെയും അറിയിയ്ക്കാതെ പൂഴ്ത്തിവച്ച ശ്രീലേഖ ഐ.പി.എസ്. അതിഗുരുതരമായ കുറ്റമാണ് ചെയ്തത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ആദ്യ വെളിപ്പെടുത്തലിൽ കീഴ്ജീവനക്കാരെ കിടപ്പറയിലേക്ക്

ആദ്യ വെളിപ്പെടുത്തലിൽ കീഴ്ജീവനക്കാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അവർ പുറത്തറിയിക്കാതെ സംരക്ഷിച്ചു നിർത്തിയതാണ് . അന്നേ അതിന് അവർക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ പൾസർ സുനി സമാന കുറ്റങ്ങൾ ചെയ്തിട്ടുണ്ട് എന്നറിഞ്ഞിട്ടും അയാളെ പിടികൂടാൻ അവർ ഒന്നും ചെയ്തില്ല. നടി ആക്രമിക്കപ്പെട്ട കേസിന് കാരണമായത് പോലും ഈ പൂഴ്ത്തിവെപ്പാണ്. രണ്ടും ഗുരുതരമായ കുറ്റമാണ്. അത് വെറും കോടതിയലക്ഷ്യം മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അവരുടെ യു ട്യൂബ് ചാനലിന്റെ വെളിപ്പെടുത്തലിന്റെ

അവരുടെ യു ട്യൂബ് ചാനലിന്റെ വെളിപ്പെടുത്തലിന്റെ ഈണം ചാനലുകളിൽ ന്യായീകരണ തൊഴിലാളികളായി എത്തുന്നവരുടെ സ്വരത്തിലെ ഈണം തന്നെയാണ് . അസാധാരണമായ ആ സാമ്യം തന്നെ ഒരു ബൃഹത് ഗൂഢാലോചനയുടെ തെളിവായി കാണേണ്ടതുണ്ട് . ഒരേ സമയം അവർ നടിക്ക് നീതിക്കായി പോരാടുന്ന പ്രോസിക്യൂഷനെയും തീരുമാനങ്ങൾ കൈക്കൊള്ളുന്ന അഭ്യന്തര വകുപ്പിനെയും സർക്കാറിനെയും തെളിവുകൾ ഫാബ്രിക്കേറ്റ് ചെയ്യുന്ന ഒരു മാഫിയാ സംഘമായി ബ്രാന്റ് ചെയ്യുന്നു. സത്യം പുറത്തു വരാൻ സമഗ്രമായ ഒരു തുടരന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 'ആളൊന്നിന് വില 40 കോടി'; ഗോവയില്‍ കൂറുമാറ്റത്തിന് എംഎല്‍എമാർക്ക് വന്‍ വാഗ്ദാനമെന്ന് ഗിരീഷ് ചോദങ്കർ 'ആളൊന്നിന് വില 40 കോടി'; ഗോവയില്‍ കൂറുമാറ്റത്തിന് എംഎല്‍എമാർക്ക് വന്‍ വാഗ്ദാനമെന്ന് ഗിരീഷ് ചോദങ്കർ

Recommended Video

cmsvideo
പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala

English summary
Dileep actress case: Didi Damodaran says she knows who is behind Sreelekha's allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X