'ദിലീപ് നല്ല നടനായി ഉയർന്നുവന്നയാൾ,എങ്ങനെ കേസിൽ പെട്ടെന്ന് അറിയില്ല..പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങളുണ്ട്'
കൊച്ചി; നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ച സംഭവത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി എംഎം മണി. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ് ഉള്ളത് അതിൽ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഒരു നാണം കെട്ട കേസാണെന്നും മണി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ വാക്കുകളിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവിന്റെ അടിസ്ഥാനത്തിൽ കോടതിയാണ് വിധി പറയുന്നത്. അതിൽ സർക്കാരിനൊന്നും ചെയ്യാൻ പറ്റില്ല. സംഭവത്തിൽ കേസ് എടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നിലപാട് എടുത്തോയെന്നത് നോക്കേണ്ടത്. ബാക്കി വിചാരണയും മറ്റ് കോലാഹലങ്ങളും കോടതിയിലാണ് നടക്കുന്നത്.

കേസിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ പ്രതികൾ നോക്കും. നടിയെ ആക്രമിച്ച കേസൊക്കെ ഒരു നാണം കെട്ട കേസായാണ് തനിക്ക് തോന്നിയിട്ടുള്ളത്. ദിലീപ് ഒരു നല്ല നടനായി ഉയര്‍ന്നു വന്നയാളാണ് ഇതിലൊക്കെ എങ്ങനെ പെട്ടുവെന്ന് ചോദിച്ചാല്‍ അതിനെനിക്ക് ഉത്തരമില്ല. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ വിശദമായ പരിശോധന നടത്തിയാൽ പുറത്ത് പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്, എം എം മണി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കും എതിരേ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടന്‍ ദിലീപിന് ഭരണ മുന്നണി അംഗങ്ങളുമായി ബന്ധമുണ്ടെന്നും ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നുമായിരുന്നു ഹർജിയിലെ നടിയുടെ ആരോപണം.

എന്നാൽ ഈ സന്ദര്‍ഭത്തില്‍ നടി പരാതിയുമായി രംഗത്ത് വന്നത് ദുരൂഹമാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പ്രതികരിച്ചത്. തൃക്കാക്കര തിരഞ്ഞെടുപ്പ് കണക്കാക്കിയുള്ള പുതിയ പ്രചാരണമാണ് അതീജിവിതയുടെ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം നടത്തുന്നത്. അത് അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറുമെന്നും കോടിയേരി പറഞ്ഞു.

വളരെ നിശ്ചയദാർഢ്യത്തോടെയാണ് കേസിൽ സർക്കാർ ഇടപെട്ടത്. പ്രമുഖനായ വ്യക്തി ഉൾപ്പെടെയാണ് കേസിൽ അറസ്റ്റിലായത്. യുഡിഎഫ് ഭരണമായിരുന്നെങ്കിൽ അങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുമായിരുന്നോയെന്ന് കോടിയേരി ചോദിച്ചു. യുഡിഎഫ് എല്ലായപ്പോഴും ഇത്തരം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി കുറ്റപ്പെടുത്തി.

അതിജീവിത പറയുന്ന ആരെ വേണമെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന് പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അവര്‍ പറഞ്ഞയാളെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചു നല്‍കിയത്. അതിലൊന്നും സര്‍ക്കാരിന്റെ താത്പര്യമല്ല, അതിജീവിതയുടെ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കിയത്. നടിക്ക് പരാതിയുണ്ടെങ്കില്‍ കോടതിയുടെ മുന്നില്‍ വ്യക്തമാക്കട്ടെ. അവരുടെ കൈയിലെ വിവരങ്ങളെല്ലാം കോടതിയില്‍ സമര്‍പ്പിക്കട്ടെ, കോടതി അത് പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

അതേസമയം സി പി എം നേതാക്കളുടെ പ്രതികരം അതിജീവിതയെ വീണ്ടും അപമാനിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. ഇരയോടൊപ്പമാണ് എന്ന് ആവർത്തിക്കുകയും വേട്ടക്കാരനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സമീപനമാണിത്. അന്വേഷണത്തെ വഴി തിരിച്ച് വിട്ട് പോലീസിന്റെ ഫ്യൂസ് ഊരിയത് ആരാണ്? അതിജീവിതയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ഗുരുതരമാണ്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
Recommended Video
കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ












Click it and Unblock the Notifications