'ദിലീപ് അത് കേട്ട് മുകളിലേക്ക് നോക്കി ചിരിച്ചു, വേട്ടയാടുന്ന ഒരുപറ്റം സ്ത്രീകൾ..';ശാന്തിവിള
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിരപരാധിത്വം തെളിയിച്ച് ദിലീപ് പുറത്ത് വരുമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഇപ്പോൾ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി അദ്ദേഹത്തിന് ആശ്വാസം പകരുന്നതാണ്. കേസിൽ നിന്നെല്ലാം പുറത്ത് വന്ന് മലയാള സിനിമയിലെ നായകരുടെ മുൻനിരയിലേക്ക് വീണ്ടും ദിലീപിനെത്താൻ സാധിക്കുമെന്നും ശാന്തിവിള പറഞ്ഞു. ദിലീപിന് പിറന്നാൾ ആശംസിച്ച് കൊണ്ടുള്ള വീഡിയോയിലാണ് ശാന്തിവിളയുടെ വാക്കുകൾ. വായിക്കാം

'ദിലീപിന് 55 വയസായിരിക്കുകയാണ്. ദിലീപിന് ആശംസ അറിയിച്ച് കാവ്യ മാധവന് സന്ദേശം അയച്ചിരുന്നു. കലാകാരൻ എവിടെയുണ്ടാന്ന് ചോദിച്ചാണ് മെസേജ് ഇട്ടത്. ദിലീപിന്റെ പിറന്നാൾ ദിവസം തന്നെയായിരുന്നു എന്റേയും പിറന്നാൾ. അക്കാര്യം താൻ കാവ്യയോട് പറഞ്ഞപ്പോൾ മറുപടി വന്നത് മഹാലാക്ഷ്മിയുടെ ശബ്ദമായിരുന്നു. എനിക്ക് ഹാപ്പി ബെർത് ഡേ എന്ന് അവൾ ആശംസിച്ചു. ദിലീപിന് പിറന്നാൾ ആശംസിച്ച് കൊണ്ടുള്ള മകൾ മഹാലക്ഷമിയുടേയും അടുത്ത സുഹൃത്തായ നാദിർഷയുടേയുമെല്ലാം ആശംസകൾ താൻ കണ്ടിരുന്നു.

ആപത്ത് ഘട്ടത്തിൽ സഹായിക്കുന്നവർ ആണല്ലോ യഥാർത്ഥ സുഹൃത്ത്. അങ്ങനെ പറയുമ്പോൾ നാദിർഷയാണ് ദിലീപിന്റെ സുഹൃത്ത്. സുരേഷ് ഗോപിയും ദിലീപിന് ആശംസ അറിയിച്ചിരുന്നു. ദിലീപ് ജയിലിൽ കിടന്നപ്പോൾ കാമറയുടെ മുന്നിൽ വലിയ ആളായി ഒരു പുത്തൻമുണ്ടും നേരിയതുമൊക്കെ വാങ്ങി ജയിലിൽ ഒരു നടൻ എത്തിയിരുന്നു. ജയിലിൽ കോടി കൊടുക്കാൻ പോയതിന്റെ ലക്ഷ്യമൊക്കെ പബ്ലിസിറ്റി സ്റ്റണ്ടിനായിരുന്നു.ആരെന്ന് പറയുന്നില്ല. അയാളെയൊന്നും ആശംസ അറിയിക്കാൻ കണ്ടില്ല. ദിലീപ് തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന തിരത്തിലായിരുന്നു.

നാദിർഷ ദിലീപിന് അയച്ച കുറിപ്പിൽ പറയുന്നത് എന്നെക്കാൾ ഡീസന്റ് സ്വഭാവക്കാരനാണ് ദിലീപ്, അവന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ മരിച്ച് പോയെനെ എന്നായിരുന്നു. ഞാനായിരുന്നെങ്കിലും മരിച്ച് പോയെനെ. ഇത് ഞാൻ ദിലീപിനോട് തന്നെ പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ജയിലിൽ കിടന്ന് ഇത്രയുമൊക്കെ അനുഭവിച്ചത് എന്ന്, ഞാനാണെങ്കിൽ ആത്മഹത്യ ചെയ്തേനെയെന്ന്. അയാൾ അപ്പോൾ മുകളിലേക്ക് നോക്കി ചിരിച്ചു.ദിലീപ് എല്ലാം ദൈവത്തിൽ സമർപ്പിച്ചിരിക്കുകയാണല്ലോ.

ദിലീപിന്റെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ പ്രെഷർ അടിച്ച് തട്ടിപ്പോയെനെയെന്നാണ് നാദിർഷ പറഞ്ഞത്. നാദിർഷ മാത്രമല്ല , സഹന ശക്തിയില്ലാത്ത ആർക്കും സംഭവിച്ച് പോകാവുന്ന ഒരു ദുര്യോഗത്തിലൂടെയാണല്ലോ ദിലീപ് കടന്ന് പോകുന്നത്. കഴിഞ്ഞ മൂന്ന് നാല് ജൻമദിനം ദിലീപ് ആഘോഷിച്ച് പോലും കാണില്ല, കാരണം ജയിലും കേസുമായി പോകുകയായിരുന്നല്ലോ.

ഇപ്പോൾ സുപ്രീം കോടതിയിൽ നിന്നും വന്ന വിധി ദിലീപിന് ആശ്വാസം പകരുന്നതാണ്. വിചാരണ കോടതി ജഡ്ജി പക്ഷം പിടിക്കുന്നുവെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി , അതിനെതിരെ സുപ്രീം കോടതിയിൽ പോയപ്പോൾ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയും അംഗീകരിച്ചു. കോടതിയെ മാറ്റിയാൽ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കൊടുത്ത മറ്റൊരു ഹർജിയുണ്ട്. കുറ്റവാളിയാണെങ്കിൽ തന്നെ ശിക്ഷിച്ചോയെന്ന് ദിലീപ് പറയുന്നത്. കേസിൽ വിചാരണ ജനവരി 30 നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതെല്ലാം ദിലീപിന് ആശ്വാസമാണ്.

കേസിൽ നിന്ന് ദിലീപിന് വേഗത്തിൽ പുറത്ത് കടക്കാൻ കഴിയട്ടെ. അയാളുടേതായി നിരവധി സിനിമകൾ പുറത്തിറങ്ങാനുണ്ട്. ആ പടങ്ങളൊക്കെ വരികയാണെങ്കിൽ തീർച്ചയായും ദിലീപിന് മലയാള സിനിമയിലെ ശക്തമായ നേതൃനിരയിൽ എത്താൻ കഴിയും. എത്രാം സ്ഥാനം എന്ന് താൻ പറയുന്നില്ല, അസൂയാലുക്കൾ അതിനെ പരിഹസിക്കും. അയാൾ തീർച്ചയായും മുൻനിരയിൽ തന്നെ കാണും. അതിനുള്ള ചവിട്ടുപടിയാകട്ടെ പുതിയ അരുൺ ഗോപി ചിത്രം.

കേസിൽ പെട്ട് ജീവിതം സ്പോയിൽ ആയ മനുഷ്യനാണ് ദിലീപ്. ദിലീപിനും രണ്ട് പെൺമക്കളുണ്ട്. അയാളൊരു കുടുംബസ്ഥനാണ്. അൽഷിമേഴ്സ് ബാധിച്ച ഒരു അമ്മയുണ്ട്. സഹോദരനേയും സഹോദരിയേയുമെല്ലാം ഒരു കൂട്ടുകുടുംബം പോലെ ചേർത്ത് പിടിച്ച് ജീവിക്കുന്നൊരു മനുഷ്യനാണെന്നുള്ള ബോധമില്ലാതെ, ദിലീപിനെ വേട്ടയാടുന്ന ഒരുപറ്റം സ്ത്രീകൾ ഉണ്ടല്ലോ, അവരുടെയൊക്കെ മുൻപിൽ ഞാൻ സത്യസന്ധനാണ്, നിരപരാധിയാണെന്ന് തെളിയിച്ച് കൊണ്ട് അടുത്ത പിറന്നാൾ ആകുമ്പോഴേക്കും തിരിച്ചെത്തട്ടെയെന്ന് ആശംസിക്കുന്നു'.












Click it and Unblock the Notifications