മഞ്ജു വാര്യറുടെ വരവ് തടയാന്‍ ദിലീപിന് സാധിച്ചില്ല: കോടതിയില്‍ നിന്നും കനത്ത തിരിച്ചടി
മഞ്ജുവാര്യറെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ വലിയ എതിർവാദങ്ങളായിരുന്നു ദിലിപീന്റെ അഭിഭാഷകർ കോടതിയില്‍ നടത്തിയിരുന്നത്.

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന് സുപ്രീംകോടതിയില്‍ തിരിച്ചടി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 41 സാക്ഷികളേയും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ബാലചന്ദ്രകുമാർ, സാഗർ വിന്‍സന്റ്, മഞ്ജു വാര്യർ, ജിന്‍സണ്‍ തുടങ്ങിയ സാക്ഷികളെ വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിനെതിരെ തടസ്സ ഹർജിയുമായി ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് നീട്ടിക്കൊണ്ടുപോവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തിരിക്കുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത് തള്ളിക്കൊണ്ട് മഞ്ജു ഉള്‍പ്പടേയുള്ള സാക്ഷികളെ വിസ്തരിക്കുന്ന കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

ദിലീപ് ഉന്നയിച്ച തടസ്സവാദം നിലനില്‍ക്കില്ല
വിചാരണ എത്രയും പെട്ടെന്ന് പൂർത്തികരിക്കണമെന്ന നിർദേശവും സുപ്രീംകോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. എങ്കില്‍ പോലും ദിലീപ് ഉന്നയിച്ച തടസ്സവാദം നിലനില്‍ക്കില്ലെന്ന നിലപാടിലേക്ക് സുപ്രീംകോടതി എത്തുന്നു എന്നുള്ളതാണ് പ്രധാനം. ആദ്യ ഭാര്യയായ മഞ്ജു വാര്യർ തന്നെ ശത്രുതയോടെ കാണുന്ന വ്യക്തിയാണ്, അവരെ വീണ്ടും വിസ്തരിക്കുന്നത് തന്നെ കുടുക്കാനുമാണെന്ന ആക്ഷേപമായിരുന്നു ദിലീപിനുണ്ടായിരുന്നത്.

രാജ്യത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനായ മുകുള്‍ റോത്തഗിയായിരുന്നു ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ വിചാരണയുടെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി തയ്യാറായില്ല. ആരെ വിസ്തരിക്കണം എന്നുള്ളത് പ്രോസിക്യൂഷനും വിചാരണക്കോടതിക്കും തിരുമാനിക്കാം എന്ന നിലപാടിലും കോടതിയെത്തി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിലെ കുറ്റപത്രം സമർപ്പിച്ചപ്പോഴായിരുന്നു 41 സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉയർത്തിയത്. ഫെബ്രുവരി 16 നായിരുന്നു മഞ്ജു വാര്യറെ വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതിയില്‍ ദിലീപിന്റെ ഹർജിയില്‍ വാദം നടക്കുന്നതിനാല്‍ മഞ്ജുവിന്റെ വിസ്താരം 21 ലേക്ക് മാറ്റിവെക്കുകയായിരുന്നു.
teeth whitening: ഉമിക്കരി കൊണ്ട് പല്ല് തേച്ചാല്‍ ഗുണങ്ങളേറെ, പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിയാവും

ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവരുത്
സാക്ഷി വിസ്താരം ഉടന്‍ പൂർത്തിയാക്കാനും വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നായിരുന്നു അതിജീവിതയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം,
ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം, വിസ്തരിക്കണ്ട എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയോ ഹൈക്കോടതിയോ അല്ല, വിചാണ കോടതിയാണ് അന്തിമമായ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസ് ഏകെ മഹേശ്വരിയുടെ നേതൃത്വലിലുള്ള സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ വിചാരണ വേഗത്തില്‍ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു.

അടുത്ത മാർച്ച് 24 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ആ ഘട്ടത്തില്‍ വിചാരണ പൂർത്തിയാക്കുന്നത് സംബന്ധിച്ച പുരോഗതി റിപ്പോർട്ട് സമർപ്പിക്കാന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. മുപ്പത് പ്രവർത്തിദിവസം കൊണ്ട് ഈ കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കാമെന്നായിരുന്നു സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകർ വ്യക്തമാക്കിയത്.












Click it and Unblock the Notifications