Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ ജയിലില്‍ പോയി കണ്ടു; കരുതിയതല്ല... അങ്ങനെ വിശ്വസിക്കാന്‍ ഇഷ്ടമില്ലായിരുന്നുവെന്ന് രഞ്ജിത്

കൊച്ചി: ഐഎഫ്എഫ്‌കെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് ദിലീപിനെ ജയിലില്‍ പോയി കണ്ട കാര്യം സൂചിപ്പിച്ചാണ് വിമര്‍ശനം. ഇന്ന് നടിയെ ആദരിക്കുന്നവര്‍ അന്ന് കേസിലെ പ്രതിയായ ദിലീപിനെ ജയിലില്‍ പോയി കണ്ടവരാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

2017ല്‍ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. ആലുവ സബ് ജയിലില്‍ ജയറാം, സുരേഷ് കുമാര്‍, കൊല്ലം തുളസി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിക്കുകയും ചെയ്തു. അക്കാലത്ത് ദിലീപിനെ ജയിലിലെത്തി കണ്ട വ്യക്തിയാണ് രഞ്ജിത്. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയാണ് രഞ്ജിത്...

1

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ആദ്യം അറസ്റ്റിലായത്. സുനിയുമായി ദിലീപിന് ബന്ധമുണ്ട് എന്ന് ആരോപണം ഉയര്‍ന്നു. ജൂലൈയില്‍ ദിലീപ് അറസ്റ്റിലായി. മൂന്ന് മാസത്തോളം അദ്ദേഹം ആലുവ ജയിലിലായിരുന്നു. ഈ വേളയിലാണ് പ്രമുഖര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.

2

നടന്‍ ജയറാം വസ്ത്രങ്ങളുമായിട്ടാണ് ദിലീപിനെ കണ്ടത്. കൊല്ലം തുളസിയും നിര്‍മാതാവ് സുരേഷ് കുമാറും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചവരാണ്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പമാണ് സംവിധായകന്‍ രഞ്ജിത് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്. പുതിയ പശ്ചാത്തലത്തില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ രഞ്ജിത് വിശദീകരിച്ചു.

3

ദിലീപിന് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദിച്ചിട്ടില്ല. എഴുതിയിട്ടില്ല, പ്രസംഗിച്ചിട്ടില്ല. എനിക്ക് വലിയ അടുപ്പം ആ വ്യക്തിയുമായില്ല. അയാള്‍ അങ്ങനെ ചെയ്യില്ല എന്ന് അക്കാലത്ത് പലരും പറഞ്ഞിരുന്നു. അയാളത് ചെയ്യുമെന്ന് വിശ്വസിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു. ജയിലില്‍ പോയി കാണണം എന്ന് കരുതിയിരുന്നില്ലെന്നും രഞ്ജിത് പറഞ്ഞു.

4

സുരേഷ് കൃഷ്ണയും ഞാനും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ സുരേഷ് കൃഷ്ണയ്ക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനുട്ട് സബ് ജയിലിനടുത്ത് നിര്‍ത്തണം. ദിലീപിനെ കാണണം എന്ന് പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോ എന്നും ചോദിച്ചു. പുറത്തിരുന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്ന് കരുതി ജയിലില്‍ കയറുകയായിരുന്നു.

5

ജയില്‍ സൂപ്രണ്ടിന്റെ മുറിയിലേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിച്ചു. ജയിലില്‍ പ്രദര്‍ശിപ്പിക്കാവുന്ന സിനിമയെ കുറിച്ചാണ് സംസാരിച്ചത്. പിന്നീടാണ് ദിലീപ് വന്നത്. ദിലീപിനെ കണ്ടപ്പോള്‍ സംസാരിച്ചു. പിന്നീട് ദിലീപും സുരേഷ് കൃഷ്ണയും മാറി നിന്ന് പത്ത് മിനുട്ട് സംസാരിച്ചു. ശേഷം ഞങ്ങള്‍ ജയിലില്‍ നിന്നിറങ്ങുകയും ചെയ്തുവെന്നും രഞ്ജിത് പറയുന്നു.

6

ദിലീപ് നിരപരാധിയാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അക്കാര്യം ഉയര്‍ത്തിക്കാട്ടി ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയിലെ മഹത്തായ കാര്യത്തെ മോശമാക്കുന്നവരോട് ഇതുകൊണ്ടൊന്നും പേടിപ്പിക്കാനാകില്ല എന്നാണ് പറയാനുള്ളത്. മുഖ്യമന്ത്രിയുടെയും സാംസ്‌കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് എല്ലാം ചെയ്യുന്നതെന്നും രഞ്ജിത് പറഞ്ഞു.

ആഘോഷമാക്കി ഭാവന; തിരിച്ചുവരവ് പൊളിക്കും... ഷറഫുദ്ദീനൊപ്പം ചിത്രങ്ങള്‍

7

അഞ്ച് വര്‍ഷം മുമ്പാണ് നടി ആക്രമിക്കപ്പെട്ടത്. വിചാരണ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. അതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പുതിയ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതോടെ തുടരന്വേഷണത്തിന് സമയം അനുവദിച്ചിരിക്കുകയാണ് കോടതി. കൂടാതെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസും ദിലീപിനെതിരെ എടുത്തിട്ടുണ്ട്. ദിലീപിനെ ജയിലില്‍ വച്ച് കണ്ട കാര്യങ്ങള്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും നടന്‍ കൊല്ലം തുളസിയും അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+