Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ പരാതിയില്‍ ഇതുവരെ നടപടിയില്ല; മറുപടി നല്‍കാതെ ദിലീപിന്റെ അഭിഭാഷകര്‍, പക്ഷേ...

കൊച്ചി: ദിലീപ് പ്രതിയായ കേസില്‍ ആരോപണ മുനയില്‍ നില്‍ക്കുന്നവര്‍ ഒട്ടേറെ പേരാണ്. ദിലീപിന്റെ അഭിഭാഷകരും ഇതില്‍പ്പെടും. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നു എന്ന ആരോപണമാണ് അന്വേഷണ സംഘം ഒരു ഘട്ടത്തില്‍ ഉന്നയിച്ചത്. ഇതോടെ ആക്രമിക്കപ്പെട്ട നടി അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി.

അധികം വൈകാതെ അന്വേഷണ സംഘത്തിന്റെ ചില നീക്കങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനും ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി. ഈ പരാതിയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സര്‍ക്കാരിനോട് സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നടിയുടെ പരാതിയില്‍ ഇതുവരെ തുടര്‍നടപടിയുണ്ടായിട്ടില്ല. അതിന് കാരണവുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികളുടെ ഫോണിലെ രേഖകള്‍ നീക്കാന്‍ ഇടപെട്ടുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലാണ് ഈ ആരോപണത്തിന് വഴിവച്ചത്. തുടര്‍ന്ന് ആക്രമണത്തിന് ഇരയായ നടി അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി സമര്‍പ്പിച്ചു. ആദ്യം മെയിലിലും പിന്നീട് നേരിട്ടെത്തിയുമാണ് നടി പരാതി സമര്‍പ്പിച്ചത്.

2

ബാര്‍ കൗണ്‍സില്‍ പരാതി സ്വീകരിക്കുകയും ദിലീപിന്റെ അഭിഭാഷകരോട് പ്രതികരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ അഭിഭാഷകര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹൈക്കോടതിയിലെ അഭിഭാകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. പിന്നീടാണ് നടി പരാതിയുമായി രംഗത്തുവന്നത്.

3

ദിലീപിന്റെ അഭിഭാഷകര്‍ പ്രതികളില്‍ ചിലരുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നതും വലിയ ചര്‍ച്ചയായി. ഈ ശബ്ദരേഖ അന്വേഷണ സംഘം പുറത്തുവിട്ടത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സിലിന് പരാതി ലഭിച്ചു. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് പരാതി സമര്‍പ്പിച്ചത്. ഈ പരാതി കഴിഞ്ഞ ദിവസം ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു.

4

അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണം പ്രത്യേക പരിഗണന അര്‍ഹിക്കുന്നതാണ്. അതീവ രഹസ്യ സ്വഭാവമുള്ളതാണ്. ഇത് പരസ്യമാക്കാന്‍ പാടില്ല. പരസ്യമാക്കണമെന്ന് ആവശ്യപ്പെടാന്‍ കോടതിക്കും പരിമിതിയുണ്ട്. ഇങ്ങനെയിരിക്കെ, ശബ്ദരേഖ പുറത്തുവിട്ടത് ചട്ടലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമായിരുന്നു അഭിഭാഷകന്റെ പരാതി.

5

ഈ പരാതി ചര്‍ച്ച ചെയ്ത ബാര്‍ കൗണ്‍സില്‍ അന്വേഷണ സംഘത്തിന്റെ നടപടി ഗൗരവകരമാണെന്ന് വിലയിരുത്തി. സര്‍ക്കാരിനോട് നടപടി വേണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. അതേസമയം, ദിലീപിന്റെ അഭിഭാഷകര്‍ മറുപടി നല്‍കാത്തതിനാല്‍ നടിയുടെ പരാതിയില്‍ തുടര്‍ നടപടികളുണ്ടായിട്ടില്ല. ബാര്‍ കൗണ്‍സിലിന് പരാതി ലഭിച്ചാല്‍ എതിര്‍ കക്ഷിയുടെ പ്രതികരണം ചോദിക്കുകയാണ് ആദ്യം ചെയ്യുക. മറുപടി വിലയിരുത്തിയ ശേഷമാണ് നടപടിയെടുക്കുക.

6

അതേസമയം, ദിലീപ് പ്രതിയായ കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവി എഡിജിപി എസ് ശ്രീജിത്തിനെ പദവിയില്‍ നിന്ന് മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് പറയപ്പെടുന്നു. കേസ് അേേന്വഷണത്തിന്റെ അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെ മാറ്റിയത് ഉചിതമല്ല എന്നാണ് വിലയിരുത്തല്‍.

7

ദിലീപ് പ്രതിയായ കേസ് അന്വേഷണത്തിന് ഒന്നര മാസമാണ് ഹൈക്കോടതി അധികമായി അനുവദിച്ചത്. ഇനി 35 ദിവസത്തോളമാണ് ബാക്കിയുള്ളത്. പല പ്രതികളെയും വീണ്ടും ചോദ്യം ചെയ്യാനും കാവ്യമാധവനില്‍ നിന്ന് മൊഴിയെടുക്കാനും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. ശ്രീജിത്തിനെ മാറ്റിയതോടെ എല്ലാം അവതാളത്തിലായി എന്നാണ് വിമര്‍ശനം. അന്വേഷണ സംഘത്തിലെ മാറ്റം സര്‍ക്കാരിന്റെ കാപട്യമാണ് പുറത്തുകൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+