Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസ്: അന്തിമ അന്വേഷണ റിപ്പോർട്ട് ജുലൈ 22 ന് സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും സമയപരിധി നീട്ടി നല്‍കി ഹൈക്കോടതി. തുടരന്വേഷണത്തിന്റെ ഭാഗമായുള്ള അനുബന്ധ കുറ്റപത്രം ഈ മാസം 22 നകം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച (ജുലൈ -15) അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സമയം തേയി അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ചാണ് 22 വരെ സമയം അനുവദിച്ചിരിക്കുന്നത്.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത്. മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ യുട്യൂബ് ചാനലിലൂടെ പ്രതി ദിലീപിന് അനുകൂലമായി സംസാരിച്ചത് എന്നിവയുടെ പശ്ചാത്തലത്തിലാണ് കേസന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കൊടതിയെ സമീപിച്ചത്.

keralahighcourt-

125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. ദിലീപും അദ്ദേഹത്തിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 2017 ഫെബ്രുവരി 17 ന് തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പകർത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശം എത്തിയെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.

സംവിധായന്‍ ബാലചന്ദ്രകുമാർ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളാണ് ഈ കേസില്‍ നിർണ്ണായക വഴിത്തിരിവ് ഉണ്ടാക്കിയത്. വി ഐപി എന്ന് ബാലചന്ദ്രകുമാർ പറ‌‌ഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂ‍ർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.

ഗ്ലാമർ ലുക്കില്‍ ഞെട്ടിച്ച് താരപുത്രി: ആരാധകർ ഏറ്റെടുത്ത് ഇഷാനി കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

ദിലീപിന്റെ വീട്ടില്‍ ശരത് ദൃശ്യങ്ങള്‍ കൊണ്ടുവന്നുവെന്നും അത് അവിടെ വെച്ച് കണ്ടുവെന്നതിനും താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാർ വ്യക്തമാക്കിയത്. ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപും സഹോദരൻ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവർ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണ കണ്ടെത്താന്‍ കഴിഞ്ഞതും നിർണ്ണായക രേഖയായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+