ദിലീപിന് ആശ്വാസം, അതിജീവിതയ്ക്ക് തിരിച്ചടി; ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ, ഇനി വിചാരണ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിക്കേയായിരുന്നു വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിക്ക് കീഴിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ നീക്കം.
Recommended Video
സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ
എന്നാൽ അതിജീവിതയുടെ ആവശ്യം തള്ളിയിരിക്കുകയാണ് ഹൈക്കോടതി. ഹണി എം വർഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ജഡ്ജിയായി തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എറണാകുളം സി ബി ഐ കോടതി മൂന്നിലാണ് നിലവിൽ നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത്. വനിതാ ജഡ്ജി കേസ് പരിഗണിക്കണമെന്ന് അതിജീവിതയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഹണി എം വർഗീസ് ജഡ്ജിയായിരുന്ന സി ബി ഐ കോടതിയിലേക്ക് കേസ് മാറ്റിയത്. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാജ വിജയരാഘവന്റേതായിരുന്നു ഉത്തരവ്.

ഹണി എം വർഗീസിന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും സിബിഐ കോടതിയുടെ അധിക ചുമതല അവർക്കായിരുന്നു. ഇതോടെ കേസ് സിബിഐ കോടതിയിൽ തന്നെ തുടർന്നു.കഴിഞ്ഞ ദിവസം സിബിഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെക ബാലകൃഷ്ണനെ നിയമിച്ചു.
ഇതോടെയാണ് ഇനി കേസ് ആര് പരിഗണിക്കുമെന്ന തരത്തിലുള്ള ചർച്ച ഉയർന്നത്.

അതിനിടയിലാണ് ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും ഇനി തന്റെ കേസ് ഒരു വനിതാ ജഡ്ജ് കേൾക്കണമെന്ന ആവശ്യം തനിക്ക് ഇല്ലെന്നുമായിരുന്നു ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ നടി വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയ്ക്കെതിരെ നേരത്തെ തന്നെ അതിജീവിത രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ആവശ്യം ഇരുകോടതികളും അനുവദിച്ചിരുന്നില്ല.

വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കെ കേസിലെ ഏറ്റവും നിർണായകമായ തെളിവായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടുവെന്ന ഫോറൻസിക് കണ്ടെത്തൽ വരുന്നത്. വിവോ ഫോണിലിട്ട് മെമ്മറി കാർഡ് തുറന്നുവെന്നായിരുന്നു പരിശോധന ഫലം. ഇക്കാര്യം തന്റെ അപേക്ഷയിൽ നടി ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ ദൃശ്യങ്ങൾ പുറത്ത് പോയിരിക്കാം. അത് ഏത് സമയം വേണമെങ്കിൽ പ്രചരിക്കാമെന്ന ഭീതിയിലാണ് കഴിയുന്നത്. ഇക്കാര്യങ്ങൾ വനിതാ ജഡ്ജിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പ്രതികളെ പിടികൂടാൻ നടപടിയെടുത്തില്ലെന്നായിരുന്നു അവർ പരാതിപ്പെട്ടത്.

എന്നാൽ അതിജീവിതിയ അപേക്ഷ തള്ളിയ ഹൈക്കോടതി ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരുമെന്ന് വ്യക്തമാക്കി പുതിയ ഉത്തരവിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.

അതേസമയം അനിശ്ചിതത്വം നീങ്ങിയ സാഹചര്യത്തിൽ ഉടൻ തന്നെ കേസിൽ വിചാരണ ആരംഭിക്കും. കേസിൽ വിചാരണ ഇനിയും നീട്ടരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നായിരുന്നു ഹർജിയിൽ ദിലീപ് ആരോപിച്ചത്.
-
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications