കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യ സാക്ഷിയും ശരത്ത് പ്രതിയുമാകുന്നതെങ്ങനെ? രാമന്‍പിളളയെന്ന് കേട്ടാൽ പോലീസിന് മുട്ടിടിയോ?: ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക കുറ്റപത്രത്തിന് എതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര. കാവ്യാ മാധവനെ പ്രതി ചേർക്കാത്തതിന് എതിരെയാണ് ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരിക്കുന്നത്. അനുബന്ധ കുറ്റപത്രത്തിൽ കാവ്യയെ സാക്ഷിയായിട്ടാണ് ചേർത്തിരിക്കുന്നത്.

മാത്രമല്ല ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ദിലീപിന്റെ അഭിഭാഷകരെ പോലീസ് തൊടാത്തതിനേയും ബൈജു കൊട്ടാരക്കര വിമർശിച്ചു. 24 ന്യൂസ് ചാനൽ ചർച്ചയിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

1

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ''രണ്ടായിരത്തോളം പേജുളള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ ചില നിയമവിദഗ്ധരുമായി സംസാരിച്ചിരുന്നു. ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. 2017ല്‍ ദിലീപിന്റെ വീട്ടിലിരിക്കുമ്പോള്‍ ഒരു വിഐപി ടാബുമായി വന്നു. ആ ടാബില്‍ ദൃശ്യങ്ങള്‍ കാണുന്നു.

2

കണ്ടതിന് ശേഷം ഈ ടാബ് കൊടുക്കുന്നത് കാവ്യാ മാധവന്റെ കയ്യിലാണ്. പക്ഷേ കാവ്യാ മാധവന്‍ ആ ടാബ് തിരിച്ച് കൊടുത്തെന്നോ അല്ലെങ്കില്‍ ശരത് തന്നെ ഈ ടാബുമായി പോയെന്നോ ബാലചന്ദ്ര കുമാര്‍ ഒരു മൊഴിയിലും പറഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ ഈ കുറ്റപത്രത്തില്‍ എങ്ങനെയാണ് കാവ്യാ മാധവനെ സാക്ഷിയാക്കി തീര്‍ക്കുന്നത്. തെളിവ് നശിപ്പിച്ചു എന്ന് പറയുന്നത് ശരത്താണ്.

3

ശരത്ത് അവിടെ ടാബ് കൊണ്ട് പോയി കൊടുത്തു, തിരിച്ച് വാങ്ങിക്കൊണ്ട് പോയിട്ടും ഇല്ല. അതിരുന്നത് കാവ്യാ മാധവന്റെ കയ്യിലാണ്. അങ്ങനെയെങ്കില്‍ കാവ്യാ മാധവന്‍ അല്ലേ പ്രതിയാകേണ്ടിയിരുന്നത്. പിന്നെ എങ്ങനെയാണ് ശരത്തിനെ 201, 204 വകുപ്പുകളിട്ട് പ്രതിയാക്കുന്നത്. ശരത്ത് ടാബ് നശിപ്പിക്കുന്നത് ആരും കണ്ടിട്ടില്ല. അങ്ങനെ വരുമ്പോള്‍ കാവ്യ സാക്ഷിയും ശരത്ത് പ്രതിയുമാകുന്നത് എങ്ങനെയാണ്.

4

സായ് ശങ്കര്‍ എന്ന ഹാക്കര്‍ പല ഫോണുകളും ടാംപര്‍ ചെയ്തു. അത് അഡ്വക്കേറ്റ് രാമന്‍പിളളയുടെ ഓഫീസില്‍ വെച്ച് ചെയ്തു എന്നതിന് തെളിവുകള്‍ കൊടുത്തു. ഫിലിപ്പ് ടി വര്‍ഗീസിന്റെ ഫോണില്‍ നിന്ന് സാഗര്‍ എന്ന സാക്ഷിയെ പണം കൊടുത്ത് കൂറു മാറ്റാന്‍ ശ്രമിക്കുന്നതിന്റെ വോയിസ് ക്ലിപ്പുകള്‍ ലഭിച്ചു. ഇതിനെ കുറിച്ചൊന്നും ഒരു അന്വേഷണവും ഇല്ല. ഈ വക്കീലന്മാരെ ആരെയും ചോദ്യം ചെയ്തിട്ടില്ല.

5

ഇപ്പോള്‍ തേടിയ വളളി കാലില്‍ ചുറ്റി എന്ന മെസ്സേജ് കിട്ടിയ ഫോണില്‍ നിന്ന് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ ഉല്ലാസ് ബാബുവിനെ പോലീസ് തിരഞ്ഞ് പിടിച്ച് ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നു. ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പി ള്‍ പരിശോധിച്ചു. പക്ഷേ എന്തുകൊണ്ടാണ് രാമന്‍പിളളയേയും ഫിലിപ്പ് ടി വര്‍ഗീസിനേയും ചോദ്യം ചെയ്യാന്‍ പോലീസിന് ഇത്ര മടി. സായ് ശങ്കറിന്റെ മൊഴി കിട്ടിയ ശേഷവും വക്കീലന്മാരെ തൊടാന്‍ എന്താണ് പോലീസിന് മുട്ടിടിക്കുന്നുണ്ടോ.

'ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത്'? 'അക്കാര്യം പറഞ്ഞത് അതിജീവിത തന്നെ', 'ക്രൈംബ്രാഞ്ചിന് ആത്മവിശ്വാസം''ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത്'? 'അക്കാര്യം പറഞ്ഞത് അതിജീവിത തന്നെ', 'ക്രൈംബ്രാഞ്ചിന് ആത്മവിശ്വാസം'

6

അതോ അവരുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയായിരുന്നോ. രാമന്‍ പിളള എന്ന് പറയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുട്ടിടിക്കുന്നോ. മൊബൈലുകള്‍ ബോംബെയില്‍ കൊടുക്കാന്‍ പോയത് നാല് വക്കീലന്മാരാണ് എന്ന് പറയുന്നു. അവരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. എന്നിട്ടും എന്ത് കൊണ്ടാണ് അവരിലേക്ക് അന്വേഷണം പോകാത്തത്. മെമ്മറി കാര്‍ഡ് മൂന്ന് സ്ഥലത്ത് നിന്ന് ചോര്‍ന്നുവെന്ന് പറയുന്നു.

7

അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഒരു ഹര്‍ജി കൊടുത്തപ്പോള്‍ ആ ഹര്‍ജി ഒരു മാസത്തോളം വെച്ച് നീട്ടി. ഹര്‍ജി ഹൈക്കോടതിയില്‍ കൊടുത്തപ്പോള്‍ വിചാരണക്കോടതിയില്‍ നിന്ന് ഒരു പരാമര്‍ശം വരുന്നു. നെടുമ്പാശേരി എസ് എച്ച് ഓയ്ക്ക് ഒരു മാസം മുന്‍പേ പോസ്റ്റല്‍ വഴി അയച്ചല്ലോ എന്ന്. അതിജീവിതയോ അഭിഭാഷകനോ അറിഞ്ഞിട്ടില്ല, പബ്ലിക് പ്രോസിക്യൂട്ടറോ അറിഞ്ഞിട്ടില്ല. ഈ കേസില്‍ ശരിയായ കുറ്റപത്രമാണ് കൊടുത്തത് എന്ന് കരുതുന്നത് മണ്ടത്തരമാണ്.

ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍

8

മുഖ്യമന്ത്രി അമേരിക്കയില്‍ പോകുന്നതിന്റെ പിറ്റേ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിനെ മാറ്റിയത് മുതല്‍, പുതിയ ആളെ കൊണ്ട് വന്നത് മുതല്‍ സര്‍ക്കാരിന് നൂറ് ശതമാനം ഈ കേസിലുളള താല്‍പര്യം നഷ്ടപ്പെട്ടിരിക്കുന്നു. 50 ലക്ഷം ഒരു ഡിജിപി കൈക്കൂലി വാങ്ങിയെന്ന് പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈനില്‍ വാര്‍ത്ത വന്നിട്ട് അവരെ കുറിച്ച് അന്വേഷണം നടന്നോ. പോലീസിലെ റിട്ടയറായ ആളുകളെ വെച്ച് പിആര്‍ വര്‍ക്ക് നടത്തുന്നു. ദിലീപിന്റെ സഹോദരി, അനുജന്‍, സിദ്ദിഖ് ഇവരെയൊക്കെ വീണ്ടും സാക്ഷികളാക്കി കുറ്റപത്രം കൊടുത്തതില്‍ വിഷമമുണ്ട്''.

English summary
Dileep Actress Case: How Kavya is a witness and Sarath is an accused in the charge sheet, asks Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X