ദിലീപിനെ പറ്റി എന്തൊക്കെ ചര്‍ച്ചകളാണ്; മെന്റല്‍ സ്ട്രസ് നടിക്കുമുണ്ട്, നീതി കിട്ടണമെന്ന് സിദ്ധാര്‍ഥ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. ദിലീപ് കേസില്‍ പ്രതിയായതോടെയാണ് കേസിന്റെ ഗൗരവം ഇരട്ടിയായത്. വിചാരണ ഏകദേശം അന്തിമഘട്ടത്തിലെത്തിയിരുന്നു. ഈ വേളയിലാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങളുമായി രംഗത്തുവന്നത്. ഇതോടെ തുടരന്വേഷണം നടക്കുകയാണ്.
അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസ് ദിലീപിനെതിരെ എടുക്കുകയും ചെയ്തു. മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വരികയാണ്. കോടതിയിലെ വിചാരണയ്ക്ക് പുറമെ മാധ്യമങ്ങളിലും കേസ് വിചാരണ ചെയ്യുന്ന സാഹചര്യമാണെന്ന് നടന് സിദ്ധാര്‍ഥ് ഭരതന് പറയുന്നു. കേരളീയം ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ഥിന്റെ പ്രതികരണം...

ദിലീപ് നല്കിയ ക്വട്ടേഷന്‍ പ്രകാരമാണ് നടി ആക്രമിക്കപ്പെട്ടത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിനിമാ ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും ഒരുപാട് പേര് രംഗത്തുവന്നിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ വിചാരണ ചെയ്യുന്ന സാഹചര്യത്തില്‍ പ്രതികരിക്കുന്നില്ല എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

മറ്റൊരു കേസിലും ഇല്ലാത്ത വിധം ചര്‍ച്ചകളും വാദങ്ങളും നടി ആക്രമിക്കപ്പെട്ട കേസില്‍ നടക്കുന്നു എന്ന ആക്ഷേപമാണ് ചിലര്‍ ഉന്നയിക്കുന്നത്. നടിക്ക് നീതി കിട്ടണമെന്ന് അഭിപ്രായപ്പെടുന്നവര്‍ തന്നെ, അനാവശ്യമായ അഭിപ്രായ പ്രകടനത്തിനില്ലെന്നും വ്യക്തമാക്കുന്നു. മാധ്യമങ്ങളിലെ 'വിചാരണ'യെ എതിര്‍ക്കുന്ന സിദ്ധാര്‍ഥ് നടിക്ക് നീതി കിട്ടണമെന്ന് പ്രതികരിച്ചു.

ദിലീപുമായും ആക്രമിക്കപ്പെട്ട നടിയുമായും സൗഹൃദമുണ്ടായിരുന്ന വ്യക്തിയാണ് സിദ്ധാര്‍ഥ് ഭരതന്. ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ അനുഭവിക്കുന്ന മെന്റല്‍ സ്ട്രസ് വളരെ വലുതാണ് എന്ന് അദ്ദേഹം പറയുന്നു. തനിക്ക് അനുഭവമുള്ളതാണെന്നും സിദ്ധാര്‍ഥ് സൂചിപ്പിക്കുന്നു. കേസിന്റെ വിചാരണ നടക്കുകയും കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ദിലീപിന് ശിക്ഷ കിട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അനാവശ്യമായ പ്രതികരണത്തിന് താല്‍പ്പര്യമില്ലെന്നാണ് സിദ്ധാര്‍ഥ് ഭരതന്റെ നിലപാട്. അന്വേഷണം നടക്കട്ടെ. എന്തിനാണ് ഇതില്‍ അനാവശ്യമായ ഇടപെടല്‍. എന്നെ പറ്റി ചിലര്‍ നാല് വീഡിയോ ഇട്ടപ്പോള്‍ ഞാന്‍ വളരെ വിഷമത്തിലായി. ദിലീപിനെ സംബന്ധിച്ച് എന്തൊക്കെയാണ് ദിവസവും വരുന്നത്. അദ്ദേഹത്തിന് കുടുംബവും കുട്ടികളുമില്ലേ എന്നും സിദ്ധാര്‍ഥ് ഭരതന് പറയുന്നു.

ചര്‍ച്ചകളിലൂടെ പൊതു അഭിപ്രായമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നു. കോടതിയില്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നു. അന്വേഷണം നടക്കണം. സത്യാവസ്ഥ പുറത്തുവരണം. അവള്‍ക്ക് നീതി കിട്ടിയിരിക്കണം. ദിലീപിന് മാത്രമല്ല മെന്റര്‍ സ്ട്രസ്, നടിക്കുമുണ്ട്. അഞ്ച് വര്‍ഷമായി പാവം മാറി നില്‍ക്കുകയാണ്. ശാരീരികമായി അവളെ ആക്രമിച്ചവര്‍ ഇപ്പോഴും ഹാപ്പിയായിരിക്കുകയാണെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് കേസ് അടുത്തിടെ വീണ്ടും സജീവ ചര്‍ച്ചയായത്. കേസിലെ നിരവധി സാക്ഷികള്‍ കൂറുമാറിയത് വലിയ വിവാദമായിരുന്നു. പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് തുടന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
മഞ്ജുവാര്യരുടെ ക്യൂട്ട് ചിത്രങ്ങള്‍ കാണാം... പുതിയ ചിത്രത്തോടൊപ്പം നടിയുടെ കിടിലന്‍ ഉപദേശവും

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസുകാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസും ദിലീപിനെതിരെയുണ്ട്. ദിലീപും ബന്ധുക്കളുമാണ് ഇതിലെ പ്രതികള്‍. ഈ കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications