'ദിലീപ് വിരോധികളുടെ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'; രാഹുല്‍ ഈശ്വര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണം എന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കാതിരുന്നത് തിരിച്ചടി അല്ല എന്ന് രാഹുല്‍ ഈശ്വര്‍. നടപടി ക്രമത്തിന്റെ ഭാഗമായി ദിലീപ് ചെയ്ത കാര്യം മാത്രമാണ് എന്നും വിടുതല്‍ ഹര്‍ജി തള്ളി എന്നതിനര്‍ത്ഥം കുറ്റക്കാരനാണ് എന്നല്ല എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... കോടതി നമ്മള്‍ എല്ലാവരും ബഹുമാനിക്കുന്ന ഒരു സംവിധാനമാണ്. ബഹുമാനപ്പെട്ട കോടതി ജഡ്ജി ഹണി വര്‍ഗീസിന്റെ ബെഞ്ച് അങ്ങനെ അല്ലെങ്കില്‍ മാഡം അങ്ങനെ ഒരു വിധിന്യായം പുറപ്പെടുവിക്കുകയുണ്ടായി.

അതിനോട് വിയോജിപ്പുണ്ടെങ്കിലും യോജിപ്പുണ്ടെങ്കിലും അതിനെ ബഹുമാനത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ തേടിയ വള്ളി കാലില്‍ ചുറ്റി, ആത്മബന്ധം, ജഡ്ജിയുടെ കുട്ടി എല്‍ കെ ജിയില്‍ പഠിക്കുമ്പോള്‍ കോപ്പി അടിക്കുന്നതിന്റെ രേഖകള്‍ വെച്ച് ബ്ലാക്ക് മെയില്‍ ചെയ്താണ് അവരെ അങ്ങനെ ചെയ്തത് തുടങ്ങിയ വാദങ്ങള്‍ ഒന്നും ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആരും ഉന്നയിക്കില്ല.

പക്ഷെ ദിലീപ് വിരോധികള്‍ക്ക് മാത്രമാണ് അനുകൂലമായ വിധി വന്നാല്‍ ആഹാ അനുകൂലമല്ലാത്ത വിധി വന്നാല്‍ ഓഹോ എന്ന് പറയുന്നത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി അങ്ങനെയാണ്. അതിനെ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതിനെ ചലഞ്ച് ചെയ്യണമെങ്കില്‍ മേല്‍ക്കോടതിയില്‍ ചലഞ്ച് ചെയ്യും. അറിയപ്പെടേണ്ട ഏക കാര്യം ഡിസ്ചാര്‍ജ് പെറ്റിഷന്‍ തള്ളി എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഒരു വ്യക്തിയെ കുറ്റക്കാരനായ പ്രഖ്യാപിച്ചു എന്നല്ല.

പകരം കോടതി മനസ്സിലാക്കുന്നതും കോടതിയുടെ കാഴ്ചപ്പാടില്‍ ഇത് ഒരു വിചാരണയിലേക്ക് പോണം. കുറെക്കൂടെ വിശദമായ വാദം കേള്‍ക്കണം. ഇരുപക്ഷത്തിനും തങ്ങളുടെ വാദങ്ങള്‍ നിരത്താനും തെളിവുകള്‍ നിരത്താനും ഉണ്ടാകണം. ഇതിനെയാണ് നമ്മള്‍ ഡിസ്ചാര്‍ജ് പെറ്റീഷന്‍ തള്ളി എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

അതുകൊണ്ട് ഡിസ്ചാര്‍ജ് പെറ്റീഷന്‍ തള്ളി എന്ന് പറഞ്ഞത് കൊണ്ട് ദിലീപിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു എന്ന് അര്‍ത്ഥമില്ല. പകരം ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു എന്ന് പോലും അര്‍ത്ഥമില്ല. പകരം കുറെക്കൂടി വിശദമായ വാദം കേള്‍ക്കണം അല്ലെങ്കില്‍ വിശദമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന രീതിയിലേക്ക് കോടതി മാറ്റി എന്ന് മാത്രമാണ്.

അല്ലാതെ ദിലീപ് വിരോധികളും ദിലീപിനോട് അസൂയ ഉള്ളവരും പറഞ്ഞ് പരത്തുന്നത് പോലെ കാവ്യ മാധവനാണ് മാഡം എന്നും ദിലീപ് ഗോള്‍ച്ചനുമായി ചേര്‍ന്നാണ് ചെയ്തത് എന്നും ഇതിന്റെ പിന്നില്‍ ജഡ്ജിയെ ദുസ്വാധീനം ചെലുത്തിയെന്ന് ഒന്നും ഞങ്ങളാരും പറയില്ല. പക്ഷെ കോടതി വിധിയെ വിയോജിപ്പോടെ ബഹുമാനിക്കുന്നു.

നമുക്ക് നിയമത്തിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഡിസ്ചാര്‍ജ് പെറ്റീഷന്‍ ആക്‌സ്പ്റ്റ് ചെയ്യുകയും അങ്ങനെ കേസ് തന്നെ ക്വാഷ് ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വളരെ വിരളമാണ്. അങ്ങനെ പ്രോസസിന്റെ ഭാഗമായി അഡ്വ ഫിലിപ്പിനെ പോലുള്ള പ്രഗല്‍ഭരും അഡ്വ. രാമന്‍പിള്ള സാറിനെ പോലുള്ളവരും കൊടുത്തതാണ്.

ആ ഡിസ്ചാര്‍ജ് ചെയ്യപ്പെടാനുള്ള സാധ്യതകള്‍ നമ്മള്‍ക്കെല്ലാം അറിയുന്ന പോലെ തുലോം വിരളമാണ്. നേരെ ഇനി 31 ാം തിയതി ദിലീപ്, ശരത് എന്നിവരെ ചാര്‍ജ് വായിച്ച് കേള്‍പ്പിക്കും. അവര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിക്കും. അതില്‍ വിശദമായി വാദം കേള്‍ക്കും. ഇത് ദിലീപിന് ഉണ്ടായ വലിയ തിരിച്ചടിയാണെന്നും യഥാര്‍ത്ഥത്തില്‍ എന്നൊക്കെ പറയുന്നവര്‍ സ്ഥിരം അവരുടെ തോല്‍വിയില്‍ നിന്ന് ഇടക്കൊക്കെ ആശ്വാസം കിട്ടുമ്പോള്‍ ആഘോഷിക്കുന്നതാണ്.

അവരുടെ ആഘോഷത്തില്‍ ഞാന്‍ അവരോടൊപ്പം പങ്കുചേരുന്നു. അങ്ങനെ അവര്‍ ജഡ്ജി വര്‍ഗീസിനെ കുറിച്ചും കോടതിയെ കുറിച്ചും നാട്ടിലെ നീതി ന്യായവ്യവസ്ഥയെ കുറിച്ചും പറയുന്ന നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സന്തോഷമാണ്.












Click it and Unblock the Notifications