കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പീഡിപ്പിക്കുമ്പോൾ വാഹനം അപകടത്തിൽ പെട്ടാൽ.., അങ്ങനെ ചിന്തിക്കാതിരിക്കാൻ മാത്രം ദിലീപ് വിഡ്ഢിയാണോ'; സംവിധായകൻ

Google Oneindia Malayalam News

കൊച്ചി:ദിലീപിനെ കുടുക്കാൻ വേണ്ടി സിനിമ,വ്യവസായ,രാഷ്ട്രീയ മേഖലകളിൽ നിന്ന് ആരെങ്കിലും ഗൂാലോചന നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. നടിയെ ഓടുന്ന വാഹനത്തിൽ കൊച്ചി പോലൊരു സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുക്കാൻ മാത്രം വിഡ്ഢിയാണോ ദിലീപെന്നും സംവിധായകൻ ചോദിച്ചു. സീ ന്യൂസ് മലയാളം ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അഖിൽ. ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത തകർക്കാൻ വ്യാജ പീഡന പരാതിയുടെ ആവശ്യമില്ലെന്നും കാരണം അദ്ദേഹത്തിന്റെ വിശ്വാസ്യത നേരത്തേ തന്നെ തകർന്നതാണെന്നും ചർച്ചയിൽ അഖിൽ പറഞ്ഞു. സംവിധായകന്റെ വാക്കുകളിലേക്ക്.

'ബാലചന്ദ്രകുമാറിന്റെ കാര്യത്തിൽ സന്തോഷം,വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽപെടുത്തി നാറ്റിക്കാമെന്നത് തെറ്റായ രീതി''ബാലചന്ദ്രകുമാറിന്റെ കാര്യത്തിൽ സന്തോഷം,വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽപെടുത്തി നാറ്റിക്കാമെന്നത് തെറ്റായ രീതി'

1


'ബാലചന്ദ്രകുമാറിന് അനുകൂലമായ വിധി ലഭിച്ചതിൽ താൻ പൂർണാ സന്തോഷവാനാണ്. സ്ത്രീകൾ വ്യാജ പീഡന പരാതികളാണ് പുരുഷനെതിരെ ഉന്നയിക്കുന്നതെങ്കിൽ തീർച്ചയായും പുരുഷന് നിതി ലഭിക്കണം. എന്നാൽ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത തകർക്കാൻ വ്യാജ പീഡന പരാതിയുടെ ആവശ്യമില്ല. കാരണം അദ്ദേഹത്തിന്റെ വിശ്വാസ്യത നേരത്തേ തന്നെ തകർന്നതാണ്'.

2


'ഒരു വ്യക്തി ഒരാളുമായി കുറേക്കാലം സൗഹൃദത്തിൽ ഇരികുകയും ആ സമയത്ത് സുഹൃത്ത് ചെയ്യുന്ന തെറ്റുകൾ കാണുകയും അത് പിന്നീട് കുറേ കാലം കഴിഞ്ഞ് വിളിച്ച് പറയുകയും ചെയ്യുന്നതിൽ തെറ്റൊന്നുമില്ല.
എന്നാൽ ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതി സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച ആ സമയങ്ങളിൽ അവിടെ നടന്ന സംഭാഷണങ്ങളെല്ലാം റെക്കോഡ് ചെയ്തു വെച്ചു എന്ന് വരുമ്പോൾ അയാളുടെ വിശ്വാസ്യത അവിടെ തന്നെ തകർന്നില്ലേ. അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിന് വിശ്വാസ്യത ഇല്ലെന്ന് കോടതിയിൽ തെളിയിക്കുക എളുപ്പമാണ്'.

3

'ബാലചന്ദ്രകുമാർ ഈ കേസിൽ വന്നത് കഴിഞ്ഞ വർഷമാണ്. അയാളുടെ ആരോപണങ്ങൾക്ക് നടി ആക്രമിക്കപ്പെട്ട കേസുമായി എന്താണ് ബന്ധം? ബാലചന്ദ്രകുമാർ പറഞ്ഞത് ദിലീപ് അന്വേഷണ ഉദ്യോദസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്.ഇതും പീഡന കേസും തമ്മിൽ യാതൊരു ബന്ധവുമില്ല'.

4


'നാല് വർഷം കഴിഞ്ഞിട്ട് ഇപ്പോൾ പുതിയതായി ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന എന്ത് തെളിവാണ് പോലീസ് കൊണ്ടുവന്നത്. തുടക്കത്തിൽ തന്നെ കേരള പോലീസും ആഭ്യന്തര വകുപ്പും ദിലീപിനെതിരെ എന്ന നിലപാടാണ് കൈക്കൊണ്ടത്. അന്ന് മാധ്യമങ്ങളും സിനിമാ ലോകം ഒന്നടങ്കവും ദിലീപിനെതിരായിരുന്നു.‌ അതുകൊണ്ട് ബാലചന്ദ്രകുമാർ ഉണ്ടായത് കൊണ്ടാണ് ദിലീപിന് നഷ്ടം സംഭവിച്ചതെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല', അഖിൽ മാരാർ പറഞ്ഞു.

5


'2017 ൽ ദിലീപ് ജയിലിൽ പോയത് ബാലചന്ദ്രകുമാർ കാരണമല്ല. അന്നദ്ദേഹം ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. 2017 ന് ശേഷം ബാലചന്ദ്രകുമാറിന് മാനസികമായി ഉണ്ടായ വിഷമത്തെ തുടർന്ന് അദ്ദേഹം ചില വെളിപ്പെടുത്തൽ നടത്തുന്നു. ആ വെളിപ്പെടുത്തലിനെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. അതിൽ എന്തെങ്കിലും ഗൂഢാലോചന നടന്നോ എന്നാണ് അന്വേഷിക്കേണ്ടത്.ദിലീപ് പ്രതിയണെന്ന് തെളിയിക്കുന്ന ഒന്നും ഇതുവരെ വന്നിട്ടില്ല. ചില കഥകൾ മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നതല്ലാതെ'.

6


'നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കൊല്ലാൻ തീരുമാനിക്കാൻ മാത്രം ദിലീപ് വെളിവില്ലാത്ത മനുഷ്യനാണോ? ദിലീപിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റമെന്താണ്, തനിക്ക് ശത്രുതയുള്ള നടിയുടെ നഗ്ന ദൃശ്യമോ ഇറോട്ടിക് സീനോ പകർത്തി പ്രചരിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തുവെന്നതാണ്. ഇതിനായി പ്രതിക്ക് 10,000 രൂപയാണ് ദിലീപ് അഡ്വാൻസ് കൊടുത്തതെന്നാണ് പോലീസ് പറഞ്ഞത്.
ഒരു കോടിയുടെ ക്വട്ടേഷന് 10,000 രൂപ അഡ്വാൻസ് വാങ്ങുന്ന ലോകത്തെ ആദ്യ ക്രിമിനലായിരിക്കും പൾസർ സുനി'.

7

'കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് നടിയെ പീഡിപ്പിക്കുമ്പോൾ ആ വാഹനമെങ്ങാനും കൊച്ചിയിൽ അപകടത്തിൽ പെട്ട് ആ നടി പുറത്തേക്ക് ഇറങ്ങിയാൽ അതോടെ തൻറെ എല്ലാ പ്ലാനും തകരുമെന്ന് ചിന്തിക്കാതിരിക്കാൻ മാത്രം വിഡ്ഢിയാണോ ദിലീപ്? ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെങ്കിൽ ആ അവർക്ക് എന്ത് നഷ്ടമാണ് ഉണ്ടാകുന്നത്? ആ പെൺകുട്ടിക്കൊപ്പം ലോകം മുഴുവൻ നിൽക്കില്ലേ?'

8


'അവളുടെ സമ്മതത്തോട് കൂടിയുള്ള ദൃശ്യമോ അവളറിയാതെയുള്ള അവളുടെ ദൃശ്യങ്ങളോ പുറത്ത് വന്നാൽ നഷ്ടമുണ്ടാകും. പക്ഷേ ഇത് അങ്ങനെയല്ല. ഇവിടെ ക്രൂരമായ പീഡിനമാണ് നടന്നതെങ്കിൽ അതേൽപ്പിക്കുന്ന ദിലീപിന് ആ വീഡിയോ കൊണ്ട് എന്ത് ചെയ്യാൻ പറ്റും? ആ വീഡിയോ പുറത്ത് വന്നാൽ ആ പെൺകുട്ടിയ മാലാഖയെ പോലെ വാഴ്ത്തുകയും അത് പുറത്തുവിടുന്നവനെ അപ്പോൾ തൂക്കിലേറ്റുകയും ചെയ്യും'

9

'ദിലീപിനെ കുടുക്കാൻ വേണ്ടി മലയാള സിനിമയിലെയോ ഏതെങ്കിലും വ്യവസായ പ്രമുഖനോ രാഷ്ട്രീയ പ്രമുഖനോ ഗൂാലോചന നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം. ദിലീപ് ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ ഗൂഢാലോചന നടത്തിയെങ്കിൽ തീർത്തയായും ദിലീപിനെ തകർക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം. അത് അന്വേഷിക്കണം'.

'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

English summary
Dileep Actress Case;If gets into an accident, is Dileep a fool to not think like that';director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X