ഈ 5 ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ കാവ്യയ്ക്ക് രക്ഷപ്പെടാം; ചോദ്യാവലി തയ്യാറാക്കി പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നിര്‍ദേശം. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു എങ്കിലും സാക്ഷിയായ സ്ത്രീ എന്ന പരിഗണനയില്‍ ഇളവ് നല്‍കിയിരിക്കുകയാണ്. കാവ്യ തീരുമാനിക്കുന്ന സ്ഥലത്ത് വച്ച് ചോദ്യം ചെയ്യാമെന്നാണ് ഒടുവില്‍ പോലീസ് അറിയിച്ചത്. പക്ഷേ, തിങ്കളാഴ്ച ചോദ്യം ചെയ്യണം എന്നതില്‍ മാറ്റമില്ലെന്നും സ്ഥലത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇളവെന്നും പോലീസ് പറയുന്നു.
കാവ്യമാധവനില്‍ നിന്ന് അറിയേണ്ട കാര്യങ്ങള്‍ പോലീസ് ചോദ്യാവലിയായി തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘം ചെയ്യുക. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുണ്ടെങ്കില്‍ കാവ്യയ്ക്ക് മുമ്പോട്ടുള്ള കാര്യങ്ങള്‍ എളുപ്പമാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

ചെന്നൈയിലുള്ള കാവ്യ വൈകാതെ കേരളത്തിലെത്തും. ശേഷം തിങ്കളാഴ്ച ഹാജരാകുമെന്നാണ് കരുതുന്നത്. അവര്‍ക്ക് കൂടി സൗകര്യപ്രദമായ സ്ഥലത്തായിരിക്കും ചോദ്യം ചെയ്യല്‍. അഞ്ച് വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായത്. അന്നു മുതല്‍ പലപ്പോഴും കാവ്യയുടെ പേര് പറഞ്ഞുകേട്ടിരുന്നു എങ്കിലും വലിയ ആരോപണങ്ങളിലേക്ക് എത്തിയിരുന്നില്ല

എന്നാല്‍ കേസില്‍ തുടരന്വേഷണം നടക്കുന്ന വേളയില്‍ കാവ്യയ്‌ക്കെതിരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ശബ്ദരേഖ പുറത്തുവന്നതിലും കാവ്യയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന് കാവ്യയുടെ ചില ഇടപെടലില്‍ സംശയങ്ങളുണ്ട്. ഇതില്‍ വ്യക്തത വരുത്തുന്നതിന് കൂടിയാണ് ചോദ്യം ചെയ്യല്‍.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായിരുന്നു വിന്‍സെന്റ് സാഗര്‍. കാവ്യയുടെ സഹോദരന്റെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ഇയാള്‍. നടി ആക്രമിക്കപ്പെട്ട ശേഷം പ്രതികളില്‍ ചിലര്‍ ലക്ഷ്യയിലെത്തി എന്ന് സാഗര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. പിന്നീട് മൊഴി മാറ്റുകയും ചെയ്തു. ഇത് കാവ്യയുടെ സ്വാധീനത്തിലാണ് എന്നാണ് ആരോപണം. ഇക്കാര്യത്തില്‍ കാവ്യ അന്വേഷണ സംഘത്തിന് മറുപടി നല്‍കേണ്ടി വരും.

കേസില്‍ തുടക്കം മുതല്‍ പറഞ്ഞുകേട്ട പേരാണ് മാഡം. ആരാണ് മാഡം എന്ന് ഇതുവരെ വ്യക്തമല്ല. കാവ്യയാണ് മാഡം എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണില്ല. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് മാഡം എന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. മാഡത്തിന് കേസില്‍ പങ്കില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. ദിലീപിന് ജാമ്യം ലഭിച്ച ശേഷം വീട്ടില്‍ വന്ന നടിമാരുടെ വിവരങ്ങള്‍ കാവ്യയില്‍ നിന്ന് പോലീസ് ചോദിച്ചറിയും.
പൊട്ടിച്ചിരിച്ച് രശ്മിക മന്ദാന; ഈ ചിരിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്... കാണാം ചിത്രങ്ങള്‍

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസ് ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഏഴ് പ്രതികളാണുള്ളത്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതികള്‍ സംസാരിക്കുമ്പോള്‍ ആലുവയിലെ വീട്ടില്‍ കാവ്യയുണ്ടായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. വിഐപിയെ കാവ്യ ഇക്ക എന്ന് വിളിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

വധഗൂഢാലോചന നടന്നു എന്ന് പറയുന്ന ദിവസം സംസാരിച്ച കാര്യങ്ങള്‍, വീട്ടിലെത്തിയ അതിഥികള്‍ എന്നിവരെ പറ്റി കാവ്യയില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒരു നടി ഈ ദിവസം വീട്ടിലെത്തി എന്ന ആരോപണമുണ്ട്. നടിയെ കുറിച്ചും ചോദിച്ചറിയും. ഒരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ഞാന്‍ അകത്ത് കിടക്കുന്നത് എന്ന് ദിലീപ് പറഞ്ഞതായി ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യവും കാവ്യയോട് ചോദിച്ചറിയും.

ദിലീപിന്റെ അളിയന്‍ സുരാജിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കാവ്യയുടെ കൂട്ടുകാരികള്‍ നല്‍കിയ പണിക്ക് തിരിച്ചുകൊടുത്ത പണിയാണിത് എന്നാണ് ഇതില്‍ സുരാജ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും കാവ്യ മറുപടി പറയേണ്ടി വരും. ചോദ്യം ചെയ്യുന്ന വേളയില്‍ ബാലചന്ദ്ര കുമാറിനെ വിളിച്ചുവരുത്താനും കാവ്യയ്‌ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications