Get Updates
Get notified of breaking news, exclusive insights, and must-see stories!

'കഴിഞ്ഞ അഞ്ച് വര്‍ഷമായി ജീവിതം ഇരുട്ടിലാണ്', ഇരകളെ അംഗീകരിക്കാത്ത സമൂഹമെന്ന് അതിജീവിത

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ ജീവിതം ഇരുട്ടിലാണെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിത. ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെയാണ് അതിജീവിത ഇക്കാര്യം അറിയിച്ചത്.

കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തിടുക്കപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് നടിയും ആവശ്യപ്പെട്ടു.

1

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് രണ്ട് തവണ ആക്‌സസ് ചെയ്യപ്പെട്ടു എന്നുളള ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ലാബ് റിപ്പോര്‍ട്ട് 2020 ജനുവരി 29ന് വിചാരണ കോടതിയിലേക്ക് അയച്ചെങ്കിലും ഇക്കാര്യം 2022 ഫെബ്രുവരി വരെ പ്രോസിക്യൂഷനെ അറിയിച്ചില്ലെന്നും പരാതി ഉന്നയിച്ചിരിക്കുന്നു. മാത്രമല്ല ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന്റെ പക്കലുണ്ടെന്ന വാദവും ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുന്നു.

2

ദൃശ്യങ്ങള്‍ ചോര്‍ത്തുകയോ ദൃശ്യങ്ങളില്‍ കൃത്രിമത്വം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തന്റെ ജീവിതത്തെ ബാധിക്കുമെന്ന് അതിജീവിത ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ 5 വര്‍ഷമായി തന്റെ ജീവിതം ഇരുട്ടിലാണെന്നും താന്‍ വിഷാദത്തിലാണെന്നും അതിജീവിത പറയുന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്നും ഇത് പലരുടേയും ഫോണില്‍ ഉണ്ടെന്നും വാര്‍ത്തകളുളളതായും നടി ഹൈക്കോടതിയെ അറിയിച്ചു.

3

ശേഖരിച്ച തെളിവുകളില്‍ കൃത്രിമത്വം ആര് നടത്തിയിട്ടുണ്ടെങ്കിലും അത് ഗൗരവകരമാണ്. അതുകൊണ്ട് തന്നെ നീതിപൂര്‍വ്വവും സ്വതന്ത്രവുമായ അന്വേഷണം നടത്താതെ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കരുതെന്നും നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം ദിലീപ് നിഷേധിക്കുന്നു.

4

ദൃശ്യങ്ങളെ കുറിച്ച് അറിയാന്‍ ദിലീപിനേയും അനൂപിനേയും സുരാജിനേയും ശരത്തിനേയും ചോദ്യം ചെയ്തുവെങ്കിലും ഇവര്‍ നിസ്സഹകരിക്കുന്നത് മൂലം വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും നിയമപ്രകാരം ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ക്രൈബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല മെമ്മറി കാര്‍ഡ് വിഷയത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിചാരണ കോടതി അനുവദിക്കുന്നില്ലെന്ന അതിജീവിതയുടെ ആരോപണം ശരിയല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു..

5

കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുളള അനുമതി ഉണ്ടെന്നും അത് മെമ്മറി കാര്‍ഡ് പരിശോധിച്ച് ആവശ്യമുണ്ടെങ്കില്‍ മാത്രമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മൂന്ന് മാസം കൂടി അന്വേഷണത്തിന് സമയം നീട്ടി കിട്ടണം എന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍ ഇതിനെ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. അന്വേഷണം നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണെന്നാണ് ദിലീപിന്റെ ആരോപണം. ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണം കോടതിയെ അപമാനിക്കാനാണെന്നും ദിലീപ് വാദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+