Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യറുടെ റൂമിലെത്തി ക്രൈംബ്രാഞ്ച്, 4 മണിക്കൂർ നീണ്ട മൊഴിയെടുപ്പ്: നിർണ്ണായക നീക്കം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൌലോസിന്റെ നേതൃത്വത്തിലായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി നാല് മണിക്കൂറോളം എടുത്തു.

ഉന്തല്ലേ.. തള്ളല്ലേ..; ആരാധ സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

കേസുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്നതും അല്ലാത്തുമായ ഓഡിയോയിലെ ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ചില ശബ്ദരേഖകള്‍ കേസില്‍ ഏറെ നിർണ്ണായകമാണ്. ഇതുമായി ബന്ധപ്പെട്ട്. അനൂപ്, സുരാജ് എന്നിവരുടെ ശബ്ദം തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം സാക്ഷികളെ കൂറുമാറ്റുന്നതിനായി ഡോ. ഹൈദരാലിയുമായി സംസാരിച്ചത്, എല്ലാ ചെയ്തത് കൂട്ടുകാരികള്‍ക്ക് വേണ്ടി ഒരു പണി കൊടുക്കണം എന്ന് പറയുന്ന ശബ്ദവുമാണ് പ്രധാനമായും തിരിച്ചറിയേണ്ടത്. ഇതിന് വേണ്ടിയായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്

ലളിതം സുന്ദരം ഒപ്പം കരുത്തും; ഇത് മഞ്ജു വാര്യർ സ്റ്റൈല്‍, വൈറലായി പുതിയ ചിത്രങ്ങള്‍

ഓഡിയോകള്‍ മഞ്ജു വാര്യറുടെ റൂമില്‍ വെച്ച്

ഓഡിയോകള്‍ മഞ്ജു വാര്യറുടെ റൂമില്‍ വെച്ച് പ്ലേ ചെയ്ത് കേള്‍പ്പിച്ചു. ഇതിന് വേണ്ടി കുറച്ചധികം സമയം എടുത്തു. അതിന് ശേഷം ഇത് ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോയെന്നും ഉള്ളടക്കം എന്തായിരിക്കാം എന്നതിനെക്കുറിച്ചും മഞ്ജുവാര്യറോട് ചോദിച്ച് അറിഞ്ഞു. മൊഴിയെടുക്കലിന് ശേഷം തൃപ്തിയോടെയാണ് പൊലീസ് മടങ്ങിയതെന്നാണ് വിവരം.

മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട്

മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് മഞ്ജു വാര്യറെ സമീപിക്കുകയും എവിടെ വെച്ച് കാണാന്‍ പറ്റുമെന്ന് അന്വേഷിക്കുകയുമായിരുന്നു. താന്‍ കൊച്ചിയില്‍ തന്നേയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് നടി താമസിക്കുന്ന ഹോട്ടലിലേക്ക് അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെ എത്തി മൊഴി രേഖപ്പെടുത്തല്‍ ആരംഭിക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരത്തേയും മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ദീർഘകാലം കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പുതിയ തെളിവുകളുടെ സാഹചര്യത്തില്‍ താരത്തിനും കൂടുതല്‍ പറയാനുണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മഞ്ജുവാര്യറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

താരത്തിന്റെ മൊഴി രേഖപ്പെടുത്താനുണ്ടായ തീരുമാനം

താരത്തിന്റെ മൊഴി രേഖപ്പെടുത്താനുണ്ടായ തീരുമാനം വളരെ പെട്ടെന്ന് തന്നെയാണ് അന്വേഷണം സംഘം എടുത്തതെന്നാണ് മനസ്സിലാക്കുന്നത്. അതേസമയം, ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് പൊലീസ് അയച്ച നോട്ടീസിന് മറുപടി നല്‍കാനുള്ള കാവ്യ മാധവന്റെ സമയപരിധി ഇന്ന് വൈകീട്ട് 5 മണിയോടെ അവസാനിക്കും.

കാവ്യയ്ക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ്

നേരത്തെ തന്നെ കാവ്യയ്ക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ ഓരാഴ്ച സമയം ചോദിക്കുകയായിരുന്നു. ഇതിനിടയിലാണ് കാവ്യാ മാധവനെ സംബന്ധിച്ച സുരാജിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വരുന്നത്. ഇതടക്കം സംബന്ധിച്ച ചോദ്യങ്ങളായിരിക്കും പൊലീസ് കാവ്യയോട് ചോദിച്ച് അറിയുക.

ശരത്തും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരാജും

കേസിലെ വിഐപിയെന്ന് വിശേഷിപ്പിക്കപ്പെടെന്ന ശരത്തും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരാജും തമ്മിലുള്ള ശബ്ദരേഖയിലായിരുന്നു കാവ്യയെ സംബന്ധിച്ച പരാമർശങ്ങളുണ്ടായത്. കാവ്യയെ കുടുക്കാന്‍ വേണ്ടി ഇവരുടെ കൂട്ടുകാരികളെല്ലാം പണികൊടുത്തപ്പോള്‍ തിരിച്ച് ഇവര്‍ക്ക് പണികൊടുക്കണമെന്ന് പറഞ്ഞ് കൊടുത്ത സാധനമാണ് ഇതെന്നാണ് സൂരാജ് പറയുന്നത്.

ശരിക്ക് പറഞ്ഞാല്‍ ഇത് മറ്റവര്‍ക്ക്

'ശരിക്ക് പറഞ്ഞാല്‍ ഇത് മറ്റവര്‍ക്ക് വെച്ചിരുന്ന സാധനമാണ്. കാവ്യയെ കുടുക്കാന്‍ വേണ്ടി ഇവരുടെ കൂട്ടുകാരികളെല്ലാം പണികൊടുത്തപ്പോള്‍ തിരിച്ച് ഇവര്‍ക്ക് പണികൊടുക്കണമെന്ന് പറഞ്ഞ് കൊടുത്ത സാധനമാണ്. ജയിലില്‍ നിന്ന് വന്ന കോള്‍ എടുത്ത ശേഷമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കില്‍ കാവ്യ തന്നെയായിരുന്നു ഇതിലുണ്ടാവുക. കാവ്യയെ കുടുക്കാന്‍ വേണ്ടി വെച്ച സാധനമാണ്. അതില്‍ ചേട്ടന്‍ കയറി പിടിച്ചതാണ്'- എന്നും സൂരാജ് പറയുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+