Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്രൈംബാഞ്ചിന്റെ ആ നീക്കം എട്ടാംപ്രതി ദിലീപിന് ഏറെ നിർണ്ണായകം: കൂടുതല്‍ പേർ ചോദ്യം ചെയ്യപ്പെടും'

നടി ആക്രമിക്കെപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമ രംഗത്തുള്ള പലരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇപ്പം കിട്ടിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. കേസില്‍ നിർണ്ണായകമായ ചില നീക്കങ്ങളും ക്രൈംബാഞ്ച് നടത്തി വരുന്നുണ്ട്. കേസ് അന്വേഷണം വളരെ ശക്തമായി മുന്നോട്ട് പോവുന്നതിനിടയിലാണ് ഇതുവരേയുള്ള അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വിചാരണക്കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.

തടരന്വേഷണ റിപ്പോർട്ട് പൂർണ്ണമായും ഈ മാസം 10 ന് മുമ്പായി കോടതിയില്‍ സമർപ്പിക്കാനായിരുന്നു കോടതി നേരത്തെ ആവശ്യപ്പെട്ടത്. എന്നാല്‍ ക്രൈം ബ്രാഞ്ച് മൂന്ന് മാസം കൂടിയാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. തന്റെ യൂട്യൂബ് ചാനലയാ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശദമായ തുടരന്വേഷണത്തിന് വേണ്ടി 6 മാസം

വിശദമായ തുടരന്വേഷണത്തിന് വേണ്ടി 6 മാസമായിരുന്നു ആദ്യം അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. അതാണ് ഇപ്പോള്‍ മൂന്ന് മാസമാക്കി ചോദിച്ചിരിക്കുന്നത്. ദിലീപിന്റെ കയ്യിലുള്ള 6 ഫോണുകള്‍ നേരത്തെ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ ആറ് ഫോണുകളില്‍ രണ്ടെണ്ണം ഉപയോഗ്യയോഗ്യമല്ലെന്ന് നേരത്തെ കണ്ടെത്തിയതാണ്. ബാക്കിയുള്ള നാലെണ്ണത്തില്‍ രണ്ടെണ്ണം ദിലീപിന്റെയും ഒരോന്ന് വീതം അനൂപിന്റേയും സുരാജിന്റേതുമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

എന്തൊരു ലുക്കാണ് മഞ്ജു ചേച്ചി ഇത്, ചിരി ഒരു രക്ഷയും ഇല്ല: വൈറലായി മഞ്ജു വാര്യറുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍

പല ഫയലുകളും ഈ ഫോണുകളില്‍ നിന്ന് നീക്കം ചെയ്ത് കളഞ്ഞിട്ടുള്ളതായി

പല ഫയലുകളും ഈ ഫോണുകളില്‍ നിന്ന് നീക്കം ചെയ്ത് കളഞ്ഞിട്ടുള്ളതായി ഫോറന്‍സിക് പരിശോധനയിലൂടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. മായ്ച്ച കളഞ്ഞ ഫയലുകള്‍ വീണ്ടെടുക്കുന്നതിന് സമയം ആവശ്യമുണ്ടെന്നും അതുകൊണ്ട് ഫോണുകള്‍ വീണ്ടും ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കണം എന്നുമാണ് കോടതിയില്‍ അറിയിച്ചത്.

എന്തൊക്കെ ആയാലും കിട്ടിയ ചില തെളിവുകള്‍ വെച്ച്

എന്തൊക്കെ ആയാലും കിട്ടിയ ചില തെളിവുകള്‍ വെച്ച് സിനിമ രംഗത്തെ നിരവധി പേരേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം ഇപ്പോള്‍. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ച ക്രൈംബ്രാഞ്ച് സിനിമ രഗംത്ത് നിന്നടക്കം ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും കോടതിക്ക് കൈമാറിക്കഴിഞ്ഞുവെന്നാണ് ബൈജു കൊട്ടാരക്കര അവകാശപ്പെട്ടുന്നത്.

ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം കേസിലെ എട്ടാംപ്രതിയായ ദിലീപിന് നിർണ്ണായകമായി

ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം കേസിലെ എട്ടാംപ്രതിയായ ദിലീപിന് നിർണ്ണായകമായി വരുന്നു. മാർച്ച് ഒന്നിന് അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നല്‍കണം എന്നാണ് കോടതി നേരത്തെ നിർദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാല്‍ അന്വേഷണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അതുകൊണ്ടാണ് 3 മാസം കൂടി അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.

വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും

വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് തനിക്കെതിരെ വീണ്ടും അന്വേഷണം ഉണ്ടായതെന്നും ദിലീപ് കോടതിയില്‍ പറയുന്നു. തുടരന്വേഷണം പൂർത്തിയാക്കാന്‍ ആറ് മാസം സമയം ചോദിച്ചത് കോടതി നേരത്തെ തന്നെ തള്ളിയിരുന്നു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോപണത്തിന്റെ അടിസ്ഥാനം

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കാര്യങ്ങള്‍ എന്തൊക്കെയാണെങ്കിലും ഈ പറഞ്ഞത് പോലെ തുടരന്വേഷണം വേണ്ടെന്ന ദിലീപിന്റെ ഹർജി വിചാരണക്കോടതിയില്‍ കിടക്കുന്നു. അതുപോലെ തന്നെ തുടരന്വേഷണത്തിന് നിയമസാധുത ഉണ്ടെന്ന് നിലപാടുമായി ക്രൈംബ്രാഞ്ചും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+