Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, എന്നും നടിക്കൊപ്പം: നവ്യ

കൊച്ചി: 2017 ല്‍ കൊച്ചിയില്‍ വെച്ച് നടന്ന ആക്രമത്തെ അതിജീവിച്ച നടി സാധരണക്കാരയ സത്രീകള്‍ക്ക് പ്രചോദനാണെന്ന് നടി നവ്യാനായർ. നിരവധിപേർ അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ആരൊക്കെ അവള്‍ക്കൊപ്പമുണ്ടന്ന് പറഞ്ഞാല്‍ ആള്‍കൂട്ടത്തിലേക്ക് വരുമ്പോള്‍ അതിജീവിത തനിച്ച് തന്നെയാണ്. അത്തരം അവസ്ഥയെ തരണം ചെയ്ത് അതിശക്തമായ തിരിച്ച് വരുമ്പോള്‍ അത് സാധാരണക്കാരായ നിരവധി ഇരകള്‍ പ്രചോദനമാകും.

അവൾ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നൽകാൻ അഞ്ച് വർഷമെടുത്തുവെന്നും നവ്യ നായർ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസ്ഥാരിക്കുകയായിരുന്നു നവ്യ നായർ.

അവൾ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നൽകാൻ

'അവൾ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നൽകാൻ അഞ്ച് വർഷമാണ് എടുത്തത്. നമ്മൾ ആരെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഇട്ടാൽ അതിൽ അവള്‍ ഒരു ലൈക്ക് ചെയ്യും അല്ലെങ്കിൽ ഷെയർ ചെയ്യും. അതിനപ്പുറത്തേക്ക് നമ്മൾ ഒന്നും അനുഭവിക്കുന്നില്ല. അതിനാൽ അവൾക്കൊപ്പം ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ആൾക്കൂട്ടത്തിൽ ഒറ്റയ്ക്ക് തന്നെയാണ്. അതിൽ നിന്ന് അതിജീവിച്ച് വരുമ്പോൾ സാധാരണക്കാരായ ഇരകൾക്കും അതിജീവിതരാകാൻ പ്രചോദനം നൽകും', -മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നവ്യ നായർ പറഞ്ഞു.

ആക്രമണം നേരിട്ടപ്പോള്‍ അതിജീവിതയ്ക്ക് ഭൂരിഭാഗം

ആക്രമണം നേരിട്ടപ്പോള്‍ അതിജീവിതയ്ക്ക് ഭൂരിഭാഗം പേരും പിന്തുണ നല്‍കിയിരുന്നു. ചിലർ മാത്രം അല്ലാതെയും പ്രവർത്തിച്ചിട്ടുണ്ട. അതിന്റെ പേരില്‍ മുഴുവന്‍ സിനിമ വ്യവസായത്തേയും പഴിക്കേണ്ട ആവശ്യമില്ല. അതിപ്പോള്‍ ഏത് സംഭവം ഉണ്ടായാലും 80 ശതമാനം പിന്തുണച്ചും 20 ശതമാനം പേർ എതിർത്തും വരും. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ നമുക്ക് സിനിമയെ കുറ്റ് പറയാന്‍ പറ്റില്ല. അത് വ്യക്തി അധിഷ്ഠിതമാണ്. വിഷയത്തില്‍ താനും നടിക്ക് പൂർണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന വാർത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന വാർത്ത ഞെട്ടലുണ്ടാക്കി. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടൻ. എന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായിരുന്നു. അദ്ദേഹവും മഞ്ജു ചേച്ചിയും ചേർന്ന് തെരഞ്ഞെടുത്തത് കൊണ്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. എന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടൽ ഉണ്ടാക്കും. എന്നാൽ ദിലീപുമായി സംസാരിച്ചിട്ടില്ല. ഞാനും ഒരു കുടുംബസ്‌ത്രീയാണ്. ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് കടക്കാൻ പറ്റില്ലെന്നും നവ്യനായർ വ്യക്തമാക്കുന്നു.

അതേസമയം വധഗൂഢാലോചന കേസിൽ ദിലീപിനെ കുരുക്കി

അതേസമയം വധഗൂഢാലോചന കേസിൽ ദിലീപിനെ കുരുക്കി സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴി കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകൾ നശിപ്പിച്ചതായി സായ് ശങ്കർ സമ്മതിച്ചു. ദിലീപിന്റെ ഫോണിൽ നിന്നും സുപ്രധാനമായ പല വിവരങ്ങളും സായ് ശങ്കർ ഡിലീറ്റ് ചെയ്തുവെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയത്.

എന്തൊക്കെ വിവരങ്ങളാണ് നശിപ്പിച്ചതെന്ന്

എന്തൊക്കെ വിവരങ്ങളാണ് നശിപ്പിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. അതിനിടയിലായിരുന്നു സായ് ശങ്കറിന്റെ മൊഴി പുറത്ത് വന്നത്. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഹയാത്തിലെ വൈഫൈ ഉപയോഗിച്ചാണ് ഇയാൾ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+